Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് നഗരത്തിന് കുതിപ്പേകാൻ മെട്രോ ബ്ലൂ ലൈൻ; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു, റൂട്ടുകൾ അറിയാം

ദുബായ്: എമിറേറ്റിലെ തന്നെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതികളിലൊന്നായ ദുബായ് മെട്രോ ബ്ലൂ ലൈൻ അതിവേഗത്തിൽ നിർമ്മാണം പുരോഗമിക്കുകയാണ്. ടണൽ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ച് വെറും രണ്ട് മാസത്തിനകം ആദ്യഘട്ട ഖനന പ്രവർത്തനങ്ങൾ പൂർത്തിയായതായി ആർടിഎ അറിയിച്ചു. ഏകദേശം ഇരുപത് വർഷം മുമ്പ് ദുബായ് മെട്രോയുടെ ആദ്യഘട്ടം നിർമ്മിച്ച കാലത്തേക്കാൾ നിർമ്മാണ സാങ്കേതികവിദ്യയിൽ വലിയ പുരോഗതി കൈവരിച്ചതിന്റെ തെളിവാണ് ഈ നേട്ടം.

സൗദി അറേബ്യയില്‍ ഡ്രോണ്‍ പതിച്ചു; അരാംകോ കേന്ദ്രത്തില്‍ തീ പടര്‍ന്നു, ഇറാഖില്‍ നിന്ന് ദുരൂഹ നീക്കം
സൗദി അറേബ്യയില്‍ ഡ്രോണ്‍ പതിച്ചു; അരാംകോ കേന്ദ്രത്തില്‍ തീ പടര്‍ന്നു, ഇറാഖില്‍ നിന്ന് ദുരൂഹ നീക്കം

ദുബായുടെ ഭാവി നഗരവികസന ലക്ഷ്യമായ ദുബായ് 2040 അർബൻ മാസ്‌റ്റർ പ്ലാനിന്റെ പ്രധാന ഭാഗമാണ് ബ്ലൂ ലൈൻ. പുതിയ താമസമേഖലകൾ, സാമ്പത്തിക കേന്ദ്രങ്ങൾ, പ്രധാന വിനോദ-വാണിജ്യ മേഖലകൾ എന്നിവയെ മികച്ച രീതിയിൽ ബന്ധിപ്പിച്ച് നഗരത്തിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2007-ൽ ദുബായ് മെട്രോയുടെ ആദ്യ ടണലുകൾ നിർമ്മിക്കുമ്പോൾ ഉപയോഗിച്ച ടണൽ ബോറിംഗ് മെഷീനുകൾക്ക് പ്രതിദിനം ഏകദേശം 12 മീറ്റർ മാത്രമാണ് ഖനനം ചെയ്യാൻ കഴിഞ്ഞിരുന്നത്.

dubai

അന്ന് ടണൽ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഏഴ് മാസം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ബ്ലൂ ലൈൻ നിർമ്മാണത്തിനായി "അൽ വുഗൈഷ" എന്ന അത്യാധുനിക ടണൽ ബോറിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ ഗൈഡൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുള്ള ഈ മെഷീന് ഒരു ദിവസം ഏകദേശം 30 മീറ്റർ വരെ ഖനനം ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ആദ്യഘട്ട ടണൽ നിർമ്മാണം വെറും രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ സാധിച്ചു.

163 മീറ്റർ നീളവും ഏകദേശം 2000 ടൺ ഭാരവുമുള്ള അൽ വുഗൈഷ സാധാരണ ടണൽ ബോറിംഗ് മെഷീനല്ല. ഖനനം നടത്തുന്നതിനൊപ്പം മണ്ണ് പുറത്തേക്ക് നീക്കം ചെയ്യുകയും ടണലിന്റെ കോൺക്രീറ്റ് ലൈനിംഗ് ഭാഗങ്ങൾ സ്വയം സ്ഥാപിക്കുകയും ചെയ്യുന്ന സമ്പൂർണ ഭൂഗർഭ നിർമ്മാണ സംവിധാനമാണിത്. ഇതിലൂടെ നിർമ്മാണം കൂടുതൽ കൃത്യതയോടെയും സുരക്ഷയോടെയും വേഗത്തിലുമായി പൂർത്തിയാക്കാൻ സാധിക്കുന്നു.

ദുബായ് മെട്രോ ബ്ലൂ ലൈൻ; സ്‌റ്റേഷനുകൾ

ബ്ലൂ ലൈനിൽ ഉൾപ്പെടുന്ന രണ്ട് പ്രധാന സ്‌റ്റേഷനുകൾ പ്രത്യേക ശ്രദ്ധ നേടുന്നവയാണ്. ഇന്റർനാഷണൽ സിറ്റി 1ലാണ് ദുബായ് മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ഭൂഗർഭ ഇന്റർചേഞ്ച് സ്‌റ്റേഷൻ നിർമ്മിക്കുന്നത്. 44,000 ചതുരശ്ര മീറ്ററിലധികം വിസ്‌തീർണമുള്ള ഈ സ്‌റ്റേഷനിലൂടെ ദിവസേന ഏകദേശം 3.5 ലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. ബ്ലൂ ലൈനിന്റെ രണ്ട് ശാഖകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായിരിക്കും ഇത്.

മറ്റൊരു പ്രധാന ആകർഷണം എമാർ പ്രോപ്പർട്ടീസ് സ്‌റ്റേഷൻ ആണ്. 74 മീറ്റർ ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള മെട്രോ സ്‌റ്റേഷനായിരിക്കും. ബുർജ് ഖലീഫ രൂപകൽപ്പന ചെയ്‌ത സ്ഥാപനമാണ് ഈ സ്‌റ്റേഷനും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏകദേശം 11,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള സ്‌റ്റേഷൻ ആയിരിക്കും ഇവിടെ നിർമ്മിക്കുക.

ആകെ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ രണ്ട് റൂട്ടുകളിലായാണ് വികസിപ്പിക്കുന്നത്. 21 കിലോമീറ്റർ നീളമുള്ള ആദ്യ റൂട്ട് അൽ ജദ്ദാഫിലെ ഗ്രീൻ ലൈൻ ക്രീക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ഇന്റർനാഷണൽ സിറ്റി 1, 2, 3, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് അക്കാദമിക് സിറ്റി എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഈ റൂട്ടിൽ 10 സ്‌റ്റേഷനുകൾ ഉണ്ടാകും.

ദുബായില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് ക്വാട്ട നിശ്ചയിക്കാതെ കേന്ദ്രം; ആശങ്കയില്‍ വ്യാപാരികള്‍
ദുബായില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് ക്വാട്ട നിശ്ചയിക്കാതെ കേന്ദ്രം; ആശങ്കയില്‍ വ്യാപാരികള്‍

രണ്ടാമത്തെ റൂട്ട് 9 കിലോമീറ്റർ നീളമുള്ളതാണ്. ഇത് റെഡ് ലൈനിലെ സെന്റർപോയിന്റ് ഇന്റർചേഞ്ച് സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച് മിർദിഫ്, അൽ വാർഖാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്റർനാഷണൽ സിറ്റി 1-ലെ ഇന്റർചേഞ്ച് സ്‌റ്റേഷനുമായി ബന്ധിപ്പിക്കും. ഈ റൂട്ടിൽ ആകെ നാല് സ്‌റ്റേഷനുകളാണ് ഉൾപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+