Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇനി രക്ഷിതാക്കളുടെ ബാധ്യത; യുഎഇയിൽ പുതിയ നിയമം!

ദുബായ്: യുഎഇയിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ് ഇപ്പോൾ. ഇതോടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഇപ്പോൾ അവരുടെ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും നിയമപരമായ ബാധ്യത കൂടി കൈവന്നിരിക്കുകയാണ്. ഇത് രാജ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കുന്നത്.

ഹാനികരമായ ഓൺലൈൻ ഉള്ളടക്കം, അമിതമായ ഡിജിറ്റൽ ഉപയോഗം, കുട്ടികളുടെ സ്വകാര്യ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും എന്നിവയിൽ ഈ നിയമം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ സുരക്ഷയെ കേവലം ഒരു മാർഗ്ഗനിർദ്ദേശം എന്നതിൽനിന്ന് നിയമപരമായ ഒരു ഉത്തരവാദിത്തമാക്കി മാറ്റിക്കൊണ്ട് മാതാപിതാക്കൾക്കും പ്ലാറ്റ്‌ഫോമുകൾക്കും സേവന ദാതാക്കൾക്കും നിയമം വ്യക്തമായ കടമകൾ നിർദ്ദേശിക്കുന്നു.

uaechildsafety

യുഎഇയിലെ കുട്ടികളെ ലക്ഷ്യമിടുന്ന ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും പ്രസ്‌തുത നിയമം ബാധകമാണ്. പ്രാദേശികമായി ഒരു ഓഫീസോ സാന്നിധ്യമോ ഇല്ലെങ്കിൽ പോലും ഇത് പിന്തുടരണമെന്നാണ് ഇതിൽ അനുശാസിക്കുന്നത്. അതായത്, യുഎഇയിലെ കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ് സേവനങ്ങൾ, ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ അവയുടെ ആസ്ഥാനം എവിടെയാണെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണ് എന്നർത്ഥം.

പ്രായം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ, ഉള്ളടക്കം ഫിൽട്ടർ ചെയ്യൽ, രക്ഷാകർതൃ നിയന്ത്രണങ്ങൾ, പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്ക് കർശനമായ പരിമിതികൾ എന്നിവയാണ് ഈ നിയമം നടപ്പിലാക്കുന്നതിനുള്ള പ്രധാന നടപടികളായി ചേർത്തിരിക്കുന്നത്.

കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള എല്ലാവർക്കും, മാതാപിതാക്കളും രക്ഷിതാക്കളും ഉൾപ്പെടെ നിയമം ബാധകമാണ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെ സംബന്ധിച്ച അവരുടെ ബാധ്യതകൾ ഈ നിയമം ഔദ്യോഗികമായി പുനർനിർവചിക്കുന്നു. കൂടാതെ, പ്രത്യേകിച്ച് പ്രായം കുറഞ്ഞ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് നിയന്ത്രണം ലഭിക്കും.

കുട്ടികൾക്ക് ഓൺലൈൻ വാതുവെപ്പ് ഉൾപ്പെടെയുള്ളവയ്ക്ക് വിലക്ക്

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഓൺലൈൻ വാണിജ്യ ഗെയിമുകളിൽ, ചൂതാട്ടവും വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ, പങ്കെടുക്കാൻ ഇപ്പോൾ വിലക്കുണ്ട്. ഉയർന്ന അപകടസാധ്യതയുള്ളതും സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതുമായ ഓൺലൈൻ ഇടങ്ങളിൽ ഒരു നിയമപരമായ തടസം സൃഷ്‌ടിക്കുക എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഇന്റർനെറ്റ് സേവന ദാതാക്കളും ബാധ്യസ്ഥരാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെക്കുറിച്ച് ശേഖരിക്കുന്ന വലിയ അളവിലുള്ള വിവരങ്ങളെക്കുറിച്ചും അനുചിതവും എഐ നിർമ്മിതവുമായ ഉള്ളടക്കത്തിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള ആശങ്കകൾ വർധിച്ചുവരുന്ന ഘട്ടത്തിൽ കൂടിയാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. നയപരമായ മാറ്റങ്ങൾ നിർണായകമാണെങ്കിലും, സാങ്കേതിക നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിൽ പോലും മാതാപിതാക്കളുടെ മേൽനോട്ടം അത്യന്താപേക്ഷിതമാണെന്ന് ഈ നിയമം എടുത്തു പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+