Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റിൽ വീണ്ടും പ്രവാസി ഇന്ത്യക്കാരന് നേട്ടം; 24.5 ലക്ഷം രൂപ കൈയിൽ! വർഷങ്ങളുടെ പരിശ്രമ ഫലം

അബുദാബി: ദുബായിലെ ഇന്ത്യൻ പ്രവാസി മിന്നലേശ്വരൻ ശക്തി വിനായകം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ദിർഹം 100,000 സമ്മാനം നേടി ഒരിക്കൽ കൂടി ഇന്ത്യക്കാരുടെ ഭാഗ്യം അടിവരായിട്ടിരിക്കുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിലാൻ മിന്നലേശ്വരനെ തേടി ഈ സൗഭാഗ്യം എത്തിയിരിക്കുന്നത്. 282-ാം സീരീസിലെ 125483 എന്ന ടിക്കറ്റിലൂടെയാണ് ചെന്നൈ സ്വദേശി 40 വയസുകാരൻ മിന്നലേശ്വരൻ ശക്തി വിനായകം ഈ വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദുബായിൽ താമസിക്കുന്ന വിനായകം, നാലോ അഞ്ചോ വർഷമായി എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് വാങ്ങുന്നത് പതിവാണ്. ഭാഗ്യം തേടിയെത്തുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹത്തിന്റേത് യാഥാർത്ഥ്യമായത് ഡിസംബറിലാണെന്ന് മാത്രം. ഷോ ഹോസ്‌റ്റ് റിച്ചാർഡ് വിജയം വിളിച്ചറിയിച്ചപ്പോൾ അമ്പരന്ന വിനായകം 'ഓക്കെ, വളരെ നന്ദി' എന്ന് മാത്രമാണ് മറുപടി നൽകിയത്.

bigticket

ടിക്കറ്റ് താൻ ഒറ്റയ്ക്കാണ് വാങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ ഒറ്റയ്ക്ക് വാങ്ങിയതാണ്, വേറെയാരുമില്ല' വിനായകം കൂട്ടിച്ചേർത്തു. സമ്മാനം ലഭിച്ചുവെന്ന് മനസിലാക്കിയപ്പോൾ വിനായകന് സന്തോഷം അടക്കാനായില്ല. സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോൾ ഞാൻ അതിയായ സന്തോഷത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് വിനായകൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും, വലിയ സ്വപ്‌നങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം തയാറല്ല. തീർച്ചയായും ഞാൻ കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്നായിരുന്നു പുഞ്ചിരിയോടെ വിനായകം നൽകിയ മറുപടി. വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന നിരവധി ഇന്ത്യക്കാരുടെ പ്രതീക്ഷ ഉയർത്തുകയാണ് വിനായകത്തിന്റെ നേട്ടം.

വിനായകത്തിന്റെ ഈ ഭാഗ്യ ടിക്കറ്റ് ശനിയാഴ്‌ച നടക്കാനിരിക്കുന്ന 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നറുക്കെടുപ്പിലും തനിക്ക് സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നിലവിൽ ലഭിച്ച ടിക്കറ്റിന്റെ സമ്മാനത്തുക തന്നെ ഏകദേശം 24.5 ലക്ഷത്തോളം വരുമെന്നതാണ് പ്രധാന കാര്യം.

അടുത്തിടെ ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇന്ത്യൻ പ്രവാസി യുവതിയ്ക്ക് അബുദാബി ബിഗ് ടിക്കറ്റിൽ തുടർച്ചയായി രണ്ട് വട്ടം നറുക്ക് അടിച്ചിരുന്നു. ബിഗ് ടിക്കറ്റിന്റെ 'റേസ് ആൻഡ് ലക്ഷ്വറി യാച്ച്' നറുക്കെടുപ്പിൽ തുടർച്ചയായി രണ്ട് സമ്മാനങ്ങൾ നേടിയാണ് ഇന്ത്യൻ പ്രവാസി സരിത ശേഖർ ബട്ടേപ്പതി ഇരട്ട നേട്ടത്തിന് ഉടമയായി എല്ലാവരെയും അമ്പരപ്പിച്ചത്.

നറുക്കെടുപ്പിൽ ആദ്യ ദിവസം, അവതാരകർ തിരഞ്ഞെടുത്ത ഭാഗ്യനമ്പറിലൂടെ സരിത 10,000 ദിർഹം കരസ്ഥമാക്കിയിരുന്നു. നറുക്കെടുപ്പിൽ വിജയി നമ്പർ തിരഞ്ഞെടുക്കാൻ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട സരിത തന്റെ സ്വന്തം നമ്പർ തിരഞ്ഞെടുത്ത് വീണ്ടും 10,000 ദിർഹം നേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇന്ത്യൻ പ്രവാസി തന്നെ വിജയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+