ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ

മസ്‌ക്കത്ത്: പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ഇന്ന് തീരുമാനിച്ച ഒമാനിലെ യോഗം മാറ്റിവെച്ചു. ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ജിസിസിയിലെ ആറ് രാജ്യങ്ങളും പങ്കെടുക്കേണ്ട യോഗമാണ് മാറ്റിയത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ നേരത്തെ ഒമാനെ അറിയിച്ചിരുന്നു. ഇറാനുമായി ഒരുമിച്ചിരിക്കാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നാണ് ബഹ്‌റൈന്‍ വ്യക്തമാക്കിയത്.

ഇറാന്‍ സംഘത്തില്‍ തിളങ്ങി സഹ്‌റ; ബ്രിക്‌സ് ഉച്ചകോടിക്ക് പ്രസിഡന്റ് പെസഷ്‌കിയാനൊപ്പം വന്ന മകള്‍
ഇറാന്‍ സംഘത്തില്‍ തിളങ്ങി സഹ്‌റ; ബ്രിക്‌സ് ഉച്ചകോടിക്ക് പ്രസിഡന്റ് പെസഷ്‌കിയാനൊപ്പം വന്ന മകള്‍

സലാലയില്‍ തീരുമാനിച്ച യോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യോഗം മാറ്റിവെച്ചതായി ഒമാന്‍ പ്രഖ്യാപിച്ചത്. ഇറാനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇറാനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതില്‍ നിര്‍ണായകമാകും എന്ന് കരുതിയ യോഗമാണ് മാറ്റിയത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എന്താണ് കാരണം എന്ന് ഒമാനും ഇറാനും സൂചന നല്‍കി.

oman gcc iran meeting postponed

ഹോര്‍മുസ് കടല്‍പാതയിലൂടെ കപ്പലുകള്‍ പോകേണ്ടതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. തിങ്കളാഴ്ച നടക്കുന്ന ജിസിസി-ഇറാന്‍-ഇറാഖ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഈ ധാരണ വിശദീകരിക്കാനും തീരുമാനിച്ചിരുന്നു. യോഗം മാറ്റിവെച്ചതോടെ ഇറാനും ഒമാനും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാവി അനിശ്ചിതത്വത്തിലായി. അമേരിക്ക നിര്‍ദേശിക്കുന്ന പാതയ്ക്ക് വിരുദ്ധമായ വഴിയാണ് ഒമാനും ഇറാനും ധാരണയായിരുന്നത്.

സൗദി അറേബ്യ മാത്രമല്ല; അഞ്ച് സംഘങ്ങളാണ് പോരടിക്കുന്നത്, 'കണ്ണീര്‍ കവാടം' ആര് പിടിക്കും
സൗദി അറേബ്യ മാത്രമല്ല; അഞ്ച് സംഘങ്ങളാണ് പോരടിക്കുന്നത്, 'കണ്ണീര്‍ കവാടം' ആര് പിടിക്കും

എല്ലാ രാജ്യങ്ങളും തമ്മില്‍ രമ്യതയില്‍ എത്തിയ ശേഷം യോഗം നടക്കുമെന്ന സൂചനയാണ് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി നല്‍കിയത്. കാര്യക്ഷമമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട് എന്നതിനാലാണ് യോഗം മാറ്റുന്നതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദീര്‍ഘകാല സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഒമാന്‍ വ്യക്തമാക്കി.

യോഗം മാറ്റിവെച്ച കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ചില രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായം വന്ന ശേഷമാകും പുതിയ തിയ്യതി തീരുമാനിക്കുക. ബഹ്‌റൈന്‍ നിലപാട് പരസ്യമാക്കിയിരുന്നു എങ്കിലും മറ്റേതൊക്കെ രാജ്യങ്ങളാണ് യോഗത്തിന് തടസം നിന്നത് എന്ന് വ്യക്തമല്ല.

ഇറാനും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ജനുവരിയിലാണ് വഷളായത്. ഒരു അംഗരാജ്യം പങ്കെടുക്കാത്ത ചര്‍ച്ചകള്‍ ഫലപ്രദമാകുമോ എന്ന സംശയം മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം പുനസ്ഥാപിച്ച ശേഷം മതി ചര്‍ച്ചകള്‍ എന്നാണ് ബഹ്‌റൈന്‍ വ്യക്തമാക്കിയത്. ഇറാനും ഒമാനും തമ്മില്‍ ഹോര്‍മുസ് വഴി കപ്പലുകള്‍ പോകേണ്ട പാത സംബന്ധിച്ച്് ധാരണയായിട്ടുണ്ടെങ്കിലും അമേരിക്ക മുന്‍ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ പാത തുറന്നുകൊടുക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+