ഒമാന്‍ പ്ലാന്‍ വിജയിച്ചാല്‍ ഗള്‍ഫില്‍ ആഹ്ലാദം; ആറു മാസത്തിനിടെ ആദ്യം, 7 രാജ്യങ്ങള്‍ ഒന്നിച്ചിരിക്കും
ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളി പരിഹരിക്കാന്‍ ഒമാന്റെ പുതിയ നീക്കം. ജിസിസിയിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത തിങ്കളാഴ്ച ഏഴ് രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള വഴിയൊരുക്കുകയാണ് ഒമാന്‍. എന്നാല്‍ ഈ നീക്കം പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ ആയിട്ടില്ല. ഫിനാന്‍ഷ്യന്‍ ടൈംസും ബ്ലൂംബെര്‍ഗും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എല്ലാവരും ഒന്നിച്ചിരിക്കുന്നതിന് പ്രധാനമായും രണ്ട് തടസങ്ങളാണുള്ളത്. ഇറാനും യുഎഇയും തമ്മിലുള്ള തര്‍ക്കമാണ് ഒന്ന്. ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചിരിക്കുകയാണ് യുഎഇ. സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കമാണ് മറ്റൊന്ന്. യമനിലെ ഹൂതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇറാനാണ് എന്ന് സൗദി ആരോപിക്കുന്നു. ഹൂതികള്‍ യമനിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും പിടിച്ചടക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.

തിങ്കളാഴ്ച ഒമാനിലെ സലാലയില്‍ വച്ച് ഇറാന്‍-ജിസിസി വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച സംഘടിപ്പിക്കാനാണ് ഒമാന്‍ ശ്രമിക്കുന്നത്. ഹോര്‍മുസ് കടല്‍പാത തുറന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളി തീരും. ഇതിന് വേണ്ടി ഇറാനും ഒമാനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇറാന് ടോള്‍ ലഭിക്കുന്ന രീതിയിലുള്ള ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വെക്കുന്നത്. ഇത് പൂര്‍ണമായും ഒമാന്‍ അംഗീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളെ കൂടി ചര്‍ച്ചയുടെ ഭാഗമാക്കി രമ്യതയിലെത്തിക്കാനാണ് ഒമാന്റെ ശ്രമം. തിങ്കളാഴ്ച ജിസിസി-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നടന്നാല്‍ വലിയ നേട്ടമാകും. ഒറ്റയടിക്ക് ചര്‍ച്ച വിജയിച്ച് ഹോര്‍മുസ് തുറക്കാന്‍ സാധിക്കില്ലെങ്കിലും പുതിയ സാധ്യതകള്‍ തെളിയും. തുടര്‍ ചര്‍ച്ചകളിലൂടെ ലക്ഷ്യം കാണാമെന്നും ഒമാന്‍ കരുതുന്നു.
ഹോര്‍മുസ് കടല്‍പാത ഇറാന്‍ അടച്ചിരിക്കുകയാണ്. സൗദി അറേബ്യ ഉള്‍പ്പെടെ പകരം ഉപയോഗിക്കുന്ന ബാബുല്‍ മന്തിബ് കടല്‍പാത ഹൂതികളും പിടിച്ചു. ഇതോടെ ജിസിസിയിലെ എല്ലാ രാജ്യങ്ങളും പെട്ടിരിക്കുകയാണ്. രണ്ട് പാതകളും തുറന്നു കിട്ടിയാല്‍ മാത്രമാണ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ സാധിക്കൂ.
ഇറാന്റെ ആവശ്യം കണക്കിലെടുത്ത് ടോള്‍ പിരിക്കാന്‍ ജിസിസി രാജ്യങ്ങള്‍ അനുമതി നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്‍ സൈനികമായി ഇറാനെതിരെ നീക്കം നടത്തുമോ എന്ന ചോദ്യവും ബാക്കിയാണ്. എങ്ങനെയാണ് ഇറാനെ ജിസിസി രാജ്യങ്ങള്‍ വരുതിയിലാക്കുക എന്നതാണ് അറിയേണ്ടത്. ഇറാനുമായി ഉടക്കി നിന്നാല്‍ സാമ്പത്തിക തിരിച്ചടി ജിസിസി രാജ്യങ്ങള്‍ക്ക് മാത്രമാകും.
ഇന്ന് ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. സൗദിക്ക് മുമ്പില്‍ കയറ്റുമതിയുടെ എല്ലാ വഴികളും അടയുമ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്നാണ് കരുതുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും പശ്ചിമേഷ്യന്‍ പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒമാനിലെ ചര്‍ച്ച.




Click it and Unblock the Notifications
