പുതിയ വിമാനക്കമ്പനി സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വേസ്, പുത്തന്‍ വിപണി പിടിക്കാന്‍ നീക്കം
ദുബായ്: പുതിയ വിമാനക്കമ്പനി സ്വന്തമാക്കാന്‍ നീക്കങ്ങളുമായി ഖത്തര്‍ എയര്‍വേസ്. വിര്‍ജിന്‍ ഓസ്ട്രേലിയ എയര്‍ലൈന്‍സ് വാങ്ങാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചത്. ഇരുപത് ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേസ് ഏറ്റെടുക്കുകയെന്നാണ് സൂചന. നേരത്തെ ഓസ്ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയയിലെ ആഭ്യന്തര സര്‍വീസുകളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന വിമാനക്കമ്പനിയാണ് വിര്‍ജിന്‍ ഓസ്ട്രേലിയ എയര്‍ലൈന്‍സ്. അവരുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെ ഖത്തര്‍ എയര്‍വേസ് ഓസ്ട്രേലിയയില്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനം നടത്തും.

ഖത്തര്‍ എയര്‍വേസും വിര്‍ജിന്‍ ഓസ്ട്രേലിയയുടെ ഉടമ ബെയിന്‍ ക്യാപിറ്റലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. കുറച്ച് സമയം അതിനായി എടുക്കേണ്ടി വരുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഖത്തര്‍ എയര്‍വേസിന്റെ നിക്ഷേപം സ്വീകരിക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
ഈ വിഷയത്തില്‍ ഖത്തര്‍ എയര്വേസോ ബെയിന്‍ ക്യാപിറ്റലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിര്‍ജിന്‍ ഓസ്ട്രേലിയയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം നേരത്തെ ബെയിന്‍ മാറ്റിയിരുന്നു. അതേസമയം പുതിയൊരാളെ കണ്ടെത്തിയാല്‍ സിഇഒ സ്ഥാനത്ത് നിന്ന് ജെയിന് ഹര്ഡില്ക്ക ഒഴിയുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയയില്‍ കൂടുതല്‍ റൂട്ടുകള്‍ അനുവദിക്കണമെന്ന ഖത്തര്‍ എയര്‍വേസിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ഈ തീരുമാനം അനീതിയാണെന്ന് ഖത്തര്‍ എയര്‍വേസ് പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് ഓസ്ട്രേലിയ പൗരന്മാരെ നാട്ടിലെത്തിക്കുന്നതില്‍ കമ്പനി വലിയ പങ്കുവഹിച്ചിരുന്നുവെന്നും ഖത്തര്‍ എയര്‍വേസ് ചൂണ്ടിക്കാണിച്ചു.
അതേസമയം തുര്‍ക്കിഷ് എയര്‍ലൈന്‍സ് അടുത്തിടെ ഓസ്ട്രേലിയയില്‍ സേവനം ആരംഭിച്ചിരുന്നത്. സിംഗപ്പൂര്‍ വഴിയാണ് ഓസ്ട്രേലിയയിലേക്ക് ഇവര്‍ സര്‍വീസ് നടത്തുന്നത്. എമിറേറ്റ്സും ഇവിടേക്കുള്ള പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിരവധി ആവശ്യക്കാരുള്ളതാണ് കാരണമായി പറയുന്നത്.
നിലവില്‍ ഓസ്ട്രേലിയയുടെ എയര്‍ലൈന്‍ സര്‍വീസുകളില്‍ ഖാന്റാസ് എയര്‍വേസാണ് മുന്നിട്ട് നില്‍ക്കുന്നത്. വിര്‍ജിന്‍ ഓസ്ട്രേലിയക്ക് വിപണിയിലെ ആധിപത്യം നഷ്ടമായിരുന്നു. കൊവിഡ് സമയത്ത് ഇവര്‍ വലിയ കടക്കെണിയിലേക്ക് വീണ് തകരുകയായിരുന്നു. ഖത്തര്‍ എയര്‍വേസിന്റെ നിക്ഷേപത്തോടെ ഇവര്‍ക്ക് വീണ്ടും വിപണിയില്‍ ആധിപത്യം നേടാനാവും.
ഖത്തര്‍ എയര്‍വേസ് ബ്രിട്ടീഷ് എയര്‍വേസില്‍ കൂടുതല്‍ ഓഹരികളുണ്ട്. ഹോങ്കോംഗില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കതായ് പസഫിക് എയര്‍വേസിലെ പത്ത് ശതമാനം ഓഹരികളും, ദക്ഷിണാഫ്രിക്കയിലെ ലാഥം എയര്‍ലൈന്‍സിലും അതുപോലെ ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications