യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി വരെ ഉയരാം, മൂടൽമഞ്ഞ് ഭീഷണിയും

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്‌ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം രാജ്യത്തെ ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന മഴമേഘങ്ങൾ ചിലയിടങ്ങളിൽ മഴയ്ക്ക് കാരണമാകാം. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചില സമയങ്ങളിൽ ശക്തമാകാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

uae

രാജ്യത്തെ ഉൾപ്രദേശങ്ങളിൽ 38 മുതൽ 44 ഡിഗ്രി വരെയായിരിക്കും ഉയർന്ന താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 41 ഡിഗ്രി വരെയും പർവതപ്രദേശങ്ങളിൽ പരമാവധി 33 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താം. ഉൾപ്രദേശങ്ങളിലും പർവത മേഖലകളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയും തീരപ്രദേശങ്ങളിൽ 35 കിലോമീറ്റർ വരെയും എത്താം.

രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കും. ഇതോടെ ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ബുധനാഴ്‌ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മറ്റന്നാൾ മുതൽ ശനിയാഴ്‌ച വരെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മേഘങ്ങൾ രൂപപ്പെടാം. രാത്രിയിലെ ഉയർന്ന ഈർപ്പം തുടരുമെന്നതിനാൽ പുലർച്ചെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ടാകും.

കടൽ പൊതുവെ ശാന്തമായിരിക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽ സാഹചര്യം നേരിയതായിരിക്കുമെന്നാണ് പ്രവചനം. അതേസമയം, ദുബായിൽ ചൊവ്വാഴ്‌ച രാവിലെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബർ 6ന് രാവിലെയാണ് ദുബായ് പോലീസിന്റെ നിർദേശം.

മൂടൽമഞ്ഞ് കാരണം ചില പ്രദേശങ്ങളിൽ കാഴ്‌ചപരിധി കുറഞ്ഞ സാഹചര്യത്തിലാണ് വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. എല്ലാവരും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ റോഡുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഐനിലെ അൽ ശുവൈബ്, മാർട്ടിയേഴ്‌സ് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, റാസൽഖൈമയിലെ എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലും ദുബായിയുടെ ചില ഭാഗങ്ങളിലുമാണ് മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്‌തത്.

മൂടൽമഞ്ഞുള്ള സമയങ്ങളിൽ കാഴ്‌ചപരിധി കുറയുന്നതിനാൽ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചും മുന്നിലുള്ള വാഹനങ്ങളിൽ മതിയായ അകലം പാലിച്ചും യാത്ര ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. വരും ദിവസങ്ങളിലും യുഎഇയിൽ മൂടൽ മഞ്ഞിനുള്ള സാധ്യത അധികമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma