Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ റമദാൻ കാലം; തണുപ്പ് കൂടില്ല, കാലാവസ്ഥ മിതമായിരിക്കുമെന്ന് മുന്നറിയിപ്പ്, മൂടൽമഞ്ഞോ?

ദുബായ്: യുഎഇയിലെ താമസക്കാർക്ക് സന്തോഷവാർത്തയാണ് വരുന്നത്. വിശുദ്ധ മാസമായ റമദാനിൽ താപനിലയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും കാലാവസ്ഥ പൊതുവെ സ്ഥിരമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചനം അനുസരിച്ച്, രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മിതമായ കാലാവസ്ഥ ആയിരിക്കും. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ്.

നിലവിൽ യുഎഇയെ ബാധിക്കുന്ന മർദ്ദ സംവിധാനങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലെന്ന് എൻസിഎമ്മിലെ കാലാവസ്ഥാ നിരീക്ഷകനെ ഉദ്ധരിച്ച് ഖലീജ് ടൈംസിനോട് പറഞ്ഞു. അടുത്ത അഞ്ചോ ആറോ ദിവസങ്ങളിൽ താപനില 30-31 ഡിഗ്രിക്ക് ഇടയിൽ നിലനിൽക്കുമെന്നും എൻസിഎം ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. തീരപ്രദേശങ്ങളിൽ ഇത് 24-29 ശതമാനം വരെയാകാം.

uae

രാത്രികാലങ്ങളിൽ ഉൾപ്രദേശങ്ങളിൽ 12-15 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. എന്നാൽ തീരപ്രദേശങ്ങളിൽ ഇത് ഏകദേശം 21 സെൽഷ്യസ് ആയിരിക്കും. സമീപ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി അധികൃതർ ഓർമ്മപ്പെടുത്തി.

നിലവിൽ തെക്കുപടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനത്തിലാണ് രാജ്യം. ഇത് ഇന്നലെ മുതൽ താപനില വീണ്ടും ഉയരാൻ കാരണമായി. ഈ പ്രവണത അടുത്ത കുറച്ച് ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ചൂട് കൂടാൻ സാധ്യതയുണ്ടെങ്കിലും, പൊതുവെ അസഹനീയമായ കാലാവസ്ഥ ഉണ്ടാകില്ല.

നിലവിലെ സാഹചര്യത്തിൽ നോമ്പ് തുറക്കുന്നതിന് മുമ്പോ വൈകുന്നേരങ്ങളിലെ പ്രാർഥനകൾക്കോ പുറത്തിറങ്ങുന്നവർക്ക് ഇത് ആശ്വാസം നൽകുന്ന വിവരം തന്നെയാണ്. ഈ കാലയളവിലെ കാലാവസ്ഥാ വിവരങ്ങൾ പ്രകാരം, റമദാനിലെ ശരാശരി ഉയർന്ന താപനില സാധാരണയായി 26 ഡിഗ്രിക്കും 32 ഡിഗ്രിക്കും ഇടയിലായിരിക്കും. എന്നിരുന്നാലും, ചില ഉൾപ്രദേശങ്ങളിൽ ഉച്ചസമയത്ത് താപനില 40 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.

ശരാശരി കുറഞ്ഞ താപനില 18 ഡിഗ്രി മുതൽ 21 ഡിഗ്രി വരെയാണ്. എന്നാൽ ചില മലയോര, ഉൾപ്രദേശങ്ങളിൽ അതിരാവിലെ താപനില 0 ഡിഗ്രിക്ക് അടുത്തോ അതിൽ താഴെയോ എത്താൻ സാധ്യതയുണ്ട്. ഈ സമയത്തെ കാലാവസ്ഥ സാധാരണയായി സൈബീരിയൻ ഉയർന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

എന്നിരുന്നാലും, ദീർഘകാല പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഈ മാസത്തെ മഴ, 8 മില്ലിമീറ്റർ എന്ന വാർഷിക ശരാശരിക്ക് അടുത്തോ അതിൽ താഴെയോ ആയിരിക്കുമെന്നാണ്. രാത്രികാലങ്ങളിലും അതിരാവിലെയുമായി ഈർപ്പത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ യുഎഇയിലെ ചില ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ് പോലെയുള്ളവയ്ക്ക് കാരണമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+