Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ

ദുബായ്: യുഎസ്, ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ വലഞ്ഞ വിദ്യാർത്ഥികൾക്ക് ആശ്വാസമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുതിയ നീക്കം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു ബദൽ മൂല്യനിർണയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. യുഎഇ, ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്.

മേഖലയിൽ നിലനിൽക്കുന്ന പരീക്ഷാ തടസങ്ങളെത്തുടർന്നാണ് ബോർഡ് ഈ തീരുമാനമെടുത്തത്. പരീക്ഷ എഴുതിയവരുടെ ഫലം അവരുടെ യഥാർത്ഥ പ്രകടനത്തെ അടിസ്ഥാനമാക്കും. പരീക്ഷ നടത്താത്ത വിഷയങ്ങളിൽ, പ്രാക്‌ടിക്കൽ, പ്രോജക്റ്റ്‌, ആന്തരിക മൂല്യനിർണ്ണയ മാർക്കുകളും തിയറിക്ക് മുൻകാല പ്രകടനവും (പ്രീ-ബോർഡ്, ക്ലാസ് ടെസ്‌റ്റുകൾ, അക്കാദമിക് രേഖകൾ) സിബിഎസ്ഇ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

cbse

തിയറിക്ക് 70/80 മാർക്കുകളുള്ള മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിസ്‌റ്ററി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ, ത്രൈമാസ, അർദ്ധവാർഷിക, പ്രീ-ബോർഡ് പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കുകൾ സ്‌കൂളുകൾ സമർപ്പിക്കണം. ഇവയിൽ ഏറ്റവും ഉയർന്ന സ്കോർ അന്തിമ ഫലത്തിനായി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രദേശത്തെ അഫിലിയേറ്റഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ നീതിയും തുടർച്ചയും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഇതിന്റെ പൂർണ വിവരങ്ങൾ ഉടൻ സ്‌കൂളുകൾക്കും മറ്റുള്ളവർക്കും നൽകും. ഇറാൻ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്കും തീരുമാനം ഗുണകരമാവും.

പ്രശ്‌നബാധിത മേഖലയിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ചിലത് ഫെബ്രുവരി 17നും 28നും ഇടയിൽ നടന്നെങ്കിലും, മേഖലയിലെ സംഘർഷ സാഹചര്യം കാരണം മാർച്ച് 1 മുതൽ ബാക്കിയുള്ളവ റദ്ദാക്കിയിരുന്നു. ഇതോടെ തുടർ പഠനത്തിന്റെ കാര്യത്തിലും വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിലും രക്ഷിതാക്കൾ അടക്കം കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു.

പുതിയ പരീക്ഷകളില്ലാതെ, യഥാർത്ഥ പരീക്ഷാ പ്രകടനവും സ്‌കൂൾ വിലയിരുത്തലുകളും ചേർത്ത ഫോർമുല ഉപയോഗിച്ച് ഫലം പ്രഖ്യാപിക്കും. പശ്ചിമേഷ്യയിലെ ഏഴ് രാജ്യങ്ങളിലായി 200-ൽ അധികം സിബിഎസ്ഇ സ്‌കൂളുകളിലെ ഏകദേശം 23,000 പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ഈ രീതിയിൽ മൂല്യനിർണയം നടത്തുക.

മറ്റൊരു കാര്യം എന്തെന്നാൽ രജിസ്‌റ്റർ ചെയ്‌ത എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതാൻ കഴിഞ്ഞ വിദ്യാർത്ഥികളുടെ എഴുത്തുപരീക്ഷയുടെ പ്രകടനത്തെ പൂർണമായും അടിസ്ഥാനമാക്കിയായിരിക്കും ഫലം പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയവരെയും അവരുടെ യഥാർത്ഥ പരീക്ഷാ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+