ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില?
അബുദാബി: ദുബായിലെ സ്വർണവില ഇടിവോടെ തുടങ്ങി ഈ വാരം. ആഗോള സ്വർണവിപണിയിലെ തിരിച്ചടിയെയും സമ്മിശ്ര ഭൗമരാഷ്ട്രീയ സൂചനകളെയും തുടർന്നാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 560.50 ദിർഹം എന്ന നിലവാരമാണ് രേഖപ്പെടുത്തിയത്, ഞായറാഴ്‌ചയിലെ വിലയായ 563.50 ദിർഹത്തിൽ നിന്ന് നേരിയ കുറവാണ് ഈ വില എന്നത് വാങ്ങുന്നവർക്ക് നേട്ടമാണ്.
22 കാരറ്റിന് 521.75 ദിർഹത്തിൽ നിന്ന് 519 ദിർഹമായി വില താഴ്ന്നിട്ടുണ്ട്. റീട്ടെയിൽ വാങ്ങുന്നവർക്ക് ഇത് ചെറിയ ആശ്വാസം നൽകി കൊണ്ടാണ് ഈ വിലയിടിവ്. മാർച്ചിൽ വില കുത്തനെ ഉയർന്നതിന് ശേഷമുള്ള താൽക്കാലിക തളർച്ചയാണിത്. കഴിഞ്ഞ ദിവസമായി പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചകൾ ആഗോള സ്വർണവിലയുടെ ഗതിയെ സ്വാധീനിച്ചു.

തുടക്കത്തിലെ നഷ്‌ടങ്ങൾക്ക് ശേഷം ട്രോയ് ഔൺസിന് ഏകദേശം 4630 ഡോളറിന് അടുത്ത് പിന്തുണ ലഭിച്ചിരിക്കുകയാണ് സ്വർണത്തിന്. ദിവസത്തിന്റെ തുടക്കത്തിൽ 1.6 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അമേരിക്ക, ഇറാൻ, പ്രാദേശിക മധ്യസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട 45 ദിവസത്തെ വെടിനിർത്തൽ ചർച്ചകളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് വിപണി ശക്തമായി പ്രതികരിക്കുകയാണ് ചെയ്‌തത്.
ഇത് സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം കുറച്ചു. എങ്കിലും, സംഘർഷങ്ങൾ തീരാത്തതും മാധ്യമ റിപ്പോർട്ടുകൾ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ സൃഷ്‌ടിക്കുന്നതും സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള ഭീഷണികൾ ഉൾപ്പെടെ, സംഘർഷം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുകൾ ഡൊണാൾഡ് ട്രംപ് നൽകിയപ്പോൾ, സമയബന്ധിതമായ കൂടുതൽ പ്രഖ്യാപനങ്ങളുടെ സൂചന വ്യാപാരികളെ ജാഗ്രതയിലാക്കിയിരിക്കുകയാണ്.
അടുത്തിടെ എല്ലാം സ്വർണത്തിന്റെ ഗതിയെ സ്വാധീനിച്ചത് ഭയം മൂലമുള്ള വാങ്ങലുകളേക്കാൾ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട പണപ്പെരുപ്പ ആശങ്കകളാണ്. ഫെബ്രുവരി അവസാനം സംഘർഷം തുടങ്ങിയതുമുതൽ സ്വർണവില ഏകദേശം 12 ശതമാനത്തോളം ഇടിഞ്ഞു. ഇന്ധനവില വർധിച്ചത്, കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്ന നിരീക്ഷണം ശക്തമാക്കി.
പലിശ കുറഞ്ഞ നിരക്കിലുള്ള സാഹചര്യങ്ങളിൽ സ്വർണം മികച്ച പ്രകടനമാണ് നടത്തുന്നത്. പലിശ കുറയ്ക്കുന്നതിലുള്ള കാലതാമസം, പലിശ നൽകുന്ന മറ്റ് ആസ്‍തികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കും. അമേരിക്കയിൽ നിന്നുള്ള പുതിയ സാമ്പത്തിക ഡാറ്റ വിപണിയുടെ കാഴ്‌ചപ്പാടിനെ സങ്കീർണമാക്കി.
സ്വർണം വാങ്ങുന്നത് ലാഭകരമോ?
അതേസമയം, യുഎഇയിലെ സ്വർണം വാങ്ങുന്നവർക്ക് ഈ ഹ്രസ്വകാല വിലക്കുറവ് പരിമിതമായ ആശ്വാസം മാത്രമേ നൽകുകയുള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രത്യേകിച്ചും വരും സീസണുകളിലെ ആഘോഷപരമായ വാങ്ങലുകൾക്ക് മുന്നോടിയായി. ഇത്രയൊക്കെ ആണെങ്കിലും വിപണിയിലെ ചാഞ്ചാട്ടം ഇപ്പോഴും ഉയർന്ന നിലയിലാണ്, ആഗോള സംഭവവികാസങ്ങളാണ് വിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്ന് കാണാം. അതിനാൽ ഇപ്പോൾ വാങ്ങുന്നത് പൂർണമായും ലാഭമെന്ന് പറയാനാവില്ല.
-
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
സ്വര്‍ണത്തിന് പിന്നാലെ ഇന്ത്യ..! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.73% അധികം, കൂടുതലും സ്വിറ്റ്സര്‍ലന്റില്‍ നിന്ന് -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
സ്വര്‍ണം വീണു.. സുരക്ഷിത താവളം ഇനി ഡോളറാണോ? ശരിക്കും സംഭവിക്കുന്നത് ഇത്.. -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
രാജ്യങ്ങൾ സ്വർണശേഖരം വിൽക്കുന്നു, സെൻട്രൽ ബാങ്കുകൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ, സംഭവിക്കുന്നത്! -
സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ












Click it and Unblock the Notifications