യുഎഇ നിവാസികൾക്ക് ആശ്വാസം; നാളെ തെളിഞ്ഞ കാലാവസ്ഥ, മഴയ്ക്ക് സാധ്യത, ദുബായിൽ 43 ഡിഗ്രി വരെ ചൂട് ഉയരാം

ദുബായ്: യുഎഇയിൽ ശനിയാഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ കൂട്ടമായി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നാണ് എൻസിഎം അറിയിച്ചിരിക്കുന്നത്.

എന്നാൽ ഞായറാഴ്‌ച പുലർച്ചെയോടെ പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത് രാവിലെ വാഹനമോടിക്കുന്നവരുടെ കാഴ്‌ചപരിധി കുറയ്ക്കാൻ ഇടയാക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്കുള്ള കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശും.

uae

ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ പൊതുവെ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ബീച്ചുകൾ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ടാവില്ല.

അതേസമയം, വെള്ളിയാഴ്‌ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ഐനിലെ സ്വൈഹാനിൽ 47.6 ഡിഗ്രി സെൽഷ്യസായിരുന്നു. ശനിയാഴ്‌ച ഷാർജയിൽ 31 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും, ദുബായിൽ 31 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും, അബുദാബിയിൽ 32 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഈ ആഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരുമെന്നായിരുന്നു എൻസിഎം നേരത്തെ പ്രവചിച്ചത്. കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും എൻസിഎം പറഞ്ഞിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

വേനൽക്കാലത്ത് യുഎഇയിൽ സാധാരണയായി അനുഭവപ്പെടുന്ന കാലാവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. ഉൾനാടൻ, മലനിര പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് ഒറ്റപ്പെട്ട മഴ ലഭിക്കുമ്പോൾ, തീരപ്രദേശങ്ങളിൽ രാത്രിയോടെ ഈർപ്പം ഉയരുകയും മൂടൽമഞ്ഞിന് സാധ്യത വർധിക്കുകയും ചെയ്യുമെന്നാണ് എൻസിഎം മുന്നറിയിപ്പ് നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+