ദുബായിലെ പൊതുഗതാഗത രംഗത്ത് മാറ്റവുമായി ആർടിഎ; ഇനി മെട്രോ, ട്രാം, ബസ് എന്നിവയ്ക്ക് ഡിജിറ്റൽ ടിക്കറ്റ് മതി

അബുദാബി: ദുബായിലെ പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ ടിക്കറ്റ് സംവിധാനം അവതരിപ്പിച്ചു. ഇനി ദുബായ് മെട്രോ, ട്രാം, പൊതുബസുകൾ എന്നിവയിൽ യാത്ര ചെയ്യാൻ മൊബൈൽ ഫോണിലെ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കാം. പേപ്പർ ടിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതില്ലെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടം.

നോൾ പേ, സഹീൽ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഡിജിറ്റൽ ടിക്കറ്റ് വാങ്ങേണ്ടത്. ആപ്ലിക്കേഷൻ തുറന്ന് ഒറ്റയാത്രയ്ക്കുള്ള ടിക്കറ്റോ ഒരു ദിവസത്തേക്കുള്ള യാത്രാ പാസോ തിരഞ്ഞെടുക്കാം. തുടർന്ന് യാത്ര ചെയ്യുന്ന മേഖല അല്ലെങ്കിൽ ലക്ഷ്യസ്ഥാനം നിശ്ചയിച്ച് പണമടച്ചാൽ ക്യുആർ കോഡ് ലഭിക്കും. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ഇത് ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ കഴിയും.

dubai

മെട്രോ സ്‌റ്റേഷനുകളിൽ പ്രവേശിക്കുമ്പോൾ ഗേറ്റിലെ റീഡിംഗ് ഡിവൈസിന് മുന്നിൽ ഫോണിലെ ക്യുആർ കോഡ് കാണിച്ചാൽ മതി. ബസുകളിൽ കയറുമ്പോൾ പ്രവേശന കവാടത്തിന് സമീപമുള്ള ചുവന്ന നോൾ ഉപകരണത്തിൽ ഫോൺ കാണിച്ച് ടിക്കറ്റ് സാധൂകരിക്കാം. ട്രാം യാത്രക്കാർക്കും ഈ സംവിധാനം ഉപയോഗിക്കാം. യാത്ര ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ആവശ്യമായ ഇടങ്ങളിൽ ടിക്കറ്റ് പരിശോധിക്കണം. യാത്രയ്ക്കിടയിലും ടിക്കറ്റ് ഫോണിൽ ലഭ്യമാക്കി സൂക്ഷിക്കണം.

വാങ്ങിയ ശേഷം ഉപയോഗിക്കാത്ത ഡിജിറ്റൽ ടിക്കറ്റുകൾക്ക് 90 ദിവസം വരെ കാലാവധിയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഒരു ദിവസത്തെ യാത്രാ പാസ് ആദ്യമായി ഉപയോഗിക്കുന്ന ദിവസം അർധരാത്രി വരെ മാത്രമേ സാധുവായിരിക്കൂ. ഇത് ഉപയോഗം ആരംഭിച്ച സമയം മുതൽ 24 മണിക്കൂർ നീളുന്ന പാസല്ല. അതിനാൽ രാത്രി വൈകി പാസ് ഉപയോഗിക്കുന്നവർ അതേ ദിവസം തന്നെ കാലാവധി അവസാനിക്കുമെന്ന കാര്യം ശ്രദ്ധിക്കണം.

ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് വാങ്ങുന്നതിനും യാത്രയ്ക്കിടെ അത് കാണിക്കുന്നതിനും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്നതിനാൽ പേപ്പർ ടിക്കറ്റിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗത യാത്ര കൂടുതൽ ലളിതമാക്കാനും സാധിക്കും.

ഈ മാറ്റത്തോടെ ഇടയ്ക്കിടെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും ദുബായിലെത്തുന്ന സന്ദർശകർക്കും ചുവപ്പ് നോൾ ടിക്കറ്റിന് പകരം ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാം. ദുബായിലെ പൊതുഗതാഗത ശൃംഖലയിലുടനീളം ഓരോ യാത്രയ്ക്കുമുള്ള നിരക്ക് അടയ്ക്കുന്നത് ഇതിലൂടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma