Get Updates
Get notified of breaking news, exclusive insights, and must-see stories!

രുചിവൈവിധ്യത്തിന്റെയും കലാവിരുന്നിന്റെയും മഹോത്സവമായി രുചിമേള 2026; വൻ ജനപങ്കാളിത്തം

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'രുചിമേള 2026' വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ ഏകദേശം 5000-ത്തോളം പേരാണ് പങ്കെടുത്തത്. കേരളത്തിന്റെ തനത് രുചിവൈവിധ്യത്തെ ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.

ഒരുക്കിയ രുചിമേളയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളുടെ ഭക്ഷണവിഭവങ്ങൾ അണിനിരന്നു. വൈവിധ്യമാർന്ന ഭക്ഷണസ്‌റ്റാളുകളിൽ അനുഭവപ്പെട്ട വൻ ജനത്തിരക്ക് മേളയുടെ ജനപ്രീതിയുടെ തെളിവായി. രുചിമേളയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക സംഗമം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.

ruchi mela 2026

സമാജം സീനിയർ അംഗം സി. പി. വർഗീസ്, റഹീം വാവകുഞ്ഞ് (റഹീം വാവകുഞ്ഞ് ട്രേഡിങ്), സച്ചിൻ സ്റ്റീഫൻ (റോളക്സ് ബഹ്റൈൻ), രൂപേഷ് (ഐ വേൾഡ് ബഹ്റൈൻ), എബിൻ (ത്രീ ലൈൻ ട്രേഡിങ്), സുരേഷ് (സിഞ്ച് എക്സ്ചേഞ്ച്), ഡോ. രാഹുൽ അബ്ബാസ് (അൽ ഹിലാൽ ഹോസ്പിറ്റൽ), ഡോ. ഡേവിസ് (ഷിഫ അൽ ജസീറ), അഡ്വ. വി. കെ. തോമസ് (ഐസിഡബ്ല്യുഎ), ഡോ. ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ ബോർഡ് സെക്രട്ടറി രാജ പണ്ഡിയൻ, ലോഹിദാസ് (അൽമോയ്ഡ് കോൺട്രാക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സംഗമത്തിന് പ്രത്യേക ശ്രദ്ധ നേടി.

സംഗീതവും കലാപരിപാടികളും രുചിമേളയുടെ മറ്റൊരു പ്രധാന ആകർഷണമായി. അഞ്ചു ജോസഫും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് സദസ്സിനെ ആവേശത്തിലാഴ്ത്തിയപ്പോൾ, രാജ് കലേഷ്-ഹരീഷ് മേനോൻ ടീമിന്റെ അവതരണം മികച്ച പ്രതികരണം നേടി. രമ്യ ബിനോജും സംഘവും അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൊച്ചുകുട്ടികൾ മുതൽ സമാജത്തിലെ മുതിർന്ന അംഗങ്ങൾ വരെ പങ്കാളികളായ ഫ്ലാഷ് മോബ് വിവിധ തലമുറകളെ ഒരുമിപ്പിച്ച വേറിട്ട കലാവിരുന്നായി മാറി. അജയ് ഘോഷിന്റെ ലൈവ് പെയിന്റിംഗ് രുചിമേളയിലെ മറ്റൊരു ശ്രദ്ധേയമായ അവതരണമായി. സംഗീതത്തിനൊപ്പം തത്സമയം ചിത്രരചന അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം സദസ്സിന് വ്യത്യസ്‌തമായ അനുഭവം സമ്മാനിച്ചു.

രുചിമേളയുടെ വിജയത്തിന് നേതൃത്വം നൽകിയ കൺവീനർ വിനോദ് ഉത്തമന്റെ അശ്രാന്ത പരിശ്രമത്തെ സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ജോയിന്റ് കൺവീനർമാരായ അജിത രാജേഷ്, ജോംസൺ, ജോജി ജേക്കബ്, അശോകൻ എകെ എന്നിവരുടെയും മുഴുവൻ കമ്മിറ്റി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്‌ണൻ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരയ്ക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്‌ണൻ ബി നായർ, രാജിവ് പി മാത്യു (എക്‌സ്‌കോ ഓഫിക്കോ) കൺവീനർമാരായ രാജേഷ് കെപി., രാജേഷ് കോടോത്ത്, ആതിര സുരേന്ദ്ര, ദിലീഷ് കുമാർ, റെതിൻ തിലക് എന്നിവരുടെ നേതൃത്വവും നിർദ്ദേശങ്ങളും പിന്തുണയും പരിപാടിയുടെ വിജയത്തിന് ശക്തിപകർന്നു.

സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഉപവിഭാഗങ്ങളുടെ കൺവീനർമാർ, വോളന്റിയർമാർ, ഐടി ടീം, സ്‌റ്റേജ് മാനേജ്മെന്റ് ടീം, റിസപ്ഷൻ കമ്മിറ്റി, എന്റർടെയ്ൻമെന്റ് വിഭാഗം, ടീം ഒഫീഷ്യൽസ് തുടങ്ങി മുന്നിലും പിന്നണിയിലും പ്രവർത്തിച്ചവരുടെ കൂട്ടായ പരിശ്രമവും രുചിമേളയുടെ വിജയത്തിൽ നിർണായകമായി.

പരിപാടിയെ പിന്തുണച്ച സ്പോൺസർമാർ, സ്റ്റാൾ ഉടമകൾ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, വിശിഷ്‌ടാതിഥികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പ്രേക്ഷകരോടും ശ്രാവണം 2026 കമ്മിറ്റി നന്ദി രേഖപ്പെടുത്തി. മികച്ച സ്‌റ്റാളുകൾക്കുള്ള പരിതോഷികവും സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+