സാനിയ ദുബായ് ഉപേക്ഷിച്ചോ? ഇത്തവണത്തെ ഈദ് ആഘോഷം ഹൈദരാബാദിൽ, അതും 13 കോടിയുടെ വില്ലയിൽ..!
ഇന്ത്യൻ ടെന്നീസ് ലോകത്ത് പകരം വയ്ക്കാനില്ലാത്ത താരറാണിയാണ് സാനിയ മിർസ. ലിയാണ്ടർ പേസിനും മഹേഷ് ഭൂപതിക്കും ശേഷം ഇന്ത്യക്കാരുടെ ടെന്നീസ് മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച സാനിയ അന്നത്തെ കാലത്ത് ഒട്ടേറെ യുവാക്കളുടെ ആരാധനപാത്രം കൂടിയായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചുകൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം ചെയ്‌ത സാനിയ ലക്ഷക്കണക്കിന് ഹൃദയങ്ങളാണ് തകർത്തത്.
അതൊക്കെ പഴയ കഥകൾ, എന്നാൽ ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. സാനിയയുടെ ഭർത്താവായിരുന്ന ഷോയിബ് മാലിക് മറ്റൊരു വിവാഹം കഴിച്ചത് അടുത്തിടെയാണ്. മുൻപ് മാലിക്കിനെ വിവാഹം ചെയ്‌തതിന് പിന്നാലെ ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സാനിയ മിർസ ഇത്തവണത്തെ ഈദ് ആഘോഷം ജന്മനാടായ ഹൈദരാബാദിലാണ് കൊണ്ടാടുന്നത്.

നിലവിൽ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷവും സാനിയയും മകനും ദുബായിലെ വില്ലയിലായിരുന്നു കഴിഞ്ഞിരുന്നത്. 2010ലാണ് സാനിയയും, മാലിക്കും ദുബായിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ പതിനാല് വർഷത്തിനിടയിൽ ഭൂരിഭാഗം തവണയും സാനിയയുടെ ഈദ് ആഘോഷം ദുബായിലായിരുന്നു. എന്നാൽ മാലിക് ഇല്ലാത്തത് കൊണ്ടാണോ ഇത്തവണ മകൻ ഇഷാനെയും കൂട്ടി സാനിയ ജന്മനാട്ടിലേക്ക് വന്നത് എന്നാണ് പലരുടെയും ചോദ്യം.
മറ്റ് ചിലരാവട്ടെ ഒരുപടി കൂടി കടുപ്പിച്ച് സാനിയ ദുബായ് വിടുകയാണെന്ന് വെച്ച് കാച്ചുന്നുമുണ്ട്. എന്നാൽ ഇതിലൊന്നും തന്നെ സ്ഥിരീകരണം ആയിട്ടില്ല. നിലവിൽ ഇന്നത്തെ ഈദ് ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സാനിയ ഹൈദരാബാദിലെ വീട്ടിലാണ് ഉള്ളത്. ഹൈദരാബാദിലെ 13 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനത്തിലാണ് സാനിയയും കുടുംബവും താമസിക്കുന്നത്
ഇന്ത്യയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ വളരെ തിരക്കേറിയ ഓട്ടത്തിലാണ് സാനിയ എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിലവിൽ ഹൈദരാബാദിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് അവർ. കഴിഞ്ഞ സാനിയയുടെ സഹോദരി അനം മിർസയുടെ റംസാൻ എക്‌സ്‌പോ ദഅവത്ത് ഇ റംസാൻ വേദിയിൽ ഉൾപ്പെടെ സാനിയ സാന്നിധ്യം അറിയിച്ചിരുന്നു.
ഈ വർഷം ജനുവരിയിലാണ് സാനിയ മിർസയും ഷോയിബ് മാലിക്കും വേർപിരിയുകയാണെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷോയിബ് മാലിക് തന്റെ അടുത്ത പങ്കാളിയെ പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രശസ്‌ത പാക് സിനിമാതാരം സന ജാവേദായിരുന്നു മാലിക്കിന്റെ വധു.












Click it and Unblock the Notifications