ഇന്ത്യയുടെ ഒളിമ്പിക്‌സ് മോഹം എണ്ണ പണം തകർക്കുമോ? എതിർ പക്ഷത്ത് ഖത്തറും സൗദിയും, ഇനി കളി മാറും
റിയാദ്: ഇന്ത്യൻ കായിക മേഖലയ്ക്ക് വലിയ ഉണർവേകാൻ ലക്ഷ്യമിട്ടാണ് ഒളിമ്പിക്‌സ് രാജ്യത്തേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ തുടരുന്നത്. അതിന്റെ ആദ്യപടികൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. 2036ലെ ലോക കായിക മാമാങ്കം രാജ്യത്ത് എത്തിക്കാനാണ് അതിതീവ്ര ശ്രമങ്ങൾ നടക്കുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കത്ത് നൽകി മറ്റ് നീക്കങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
ഒക്ടോബർ ഒന്നിനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന് കാത്ത് നൽകിയത്. സമ്മർ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ഇന്ത്യയിൽ നടത്താനുള്ള സന്നദ്ധതയും താൽപര്യവും ഇതിലൂടെ ഇന്ത്യൻ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഇത്തവണ ആതിഥേയത്വം നേടിയെടുക്കുക എന്ന ലക്ഷ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെറിയ ലക്ഷ്യമാവില്ല എന്നുറപ്പാണ്.

എതിർ പക്ഷത്ത് ഇതേ ആവശ്യമായി മുൻപിലുള്ളത് അതിസമ്പന്നരായ രണ്ട് ഗൾഫ് രാജ്യങ്ങളാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. നിലവിൽ ഇന്ത്യയ്ക്ക് പുറമേ 2036 ഒളിമ്പിക്‌സ് നടത്താൻ ലക്ഷ്യമിട്ട് ഖത്തർ, സൗദി അറേബ്യ എന്നിവരും കൂടാതെ ഇന്തോനേഷ്യ, തുർക്കി എന്നിവരും മുൻപന്തിയിൽ തന്നെയുണ്ട് എന്നതാണ് പ്രത്യേകത.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചില രാജ്യങ്ങളുടെ പേരുകൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്. 2036 ഒളിമ്പിക്‌സ് നടത്താൻ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം രണ്ടക്കം കടക്കുമെന്നാണ് അടുത്തിടെ ഐഒസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ സാധ്യത കൂടുതൽ വെല്ലുവിളി നേരിടുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത് രണ്ട് ഗൾഫ് രാജ്യങ്ങളെ തന്നെയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് സൗദിയും ഖത്തറും തന്നെയാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. അതിസമ്പന്ന രാജ്യങ്ങളായ ഇവ രണ്ടും അടുത്ത കാലത്തായി വലിയ രീതിയിൽ കായിക മേഖലയിൽ പിടിമുറുക്കാൻ തുടങ്ങിയത് നമുക്ക് കാണാൻ കഴിയും.
ഇന്ത്യയും ഖത്തറും സൗദിയും തന്നെയാവും ഐഒസിയുടെ പരിഗണനയിൽ വരുന്ന മൂന്ന് പ്രധാന പേരുകൾ. കാരണം ഒളിമ്പിക്‌സ് നടത്തിപ്പിൽ അലിഖിതമായ ഒരു നിയമുമുണ്ട്, അത് കൂടുതലായും ഭൂഖണ്ഡങ്ങളുടെ കൃത്യമായ മാറ്റമാണ്. ഇത്തവണ നടന്നത് പാരീസിലാണ്, അതായത് യൂറോപ്പ്, അടുത്ത ഒളിമ്പിക്‌സ് നടക്കുന്നത് ലോസ് ഏഞ്ചൽസിലുമാണ്, അത് അമേരിക്കയെ അടയാളപ്പെടുത്തുന്നു.
എന്നാൽ അടുത്ത ഒളിമ്പിക്‌സ് നടക്കുന്നത് ബ്രിസ്‌ബേനിൽ ആണ്, അത് ഓഷ്യാന മേഖലയിൽ വരുന്ന ഇടമാണ്. അങ്ങനെ നോക്കുമ്പോൾ അടുത്ത ഊഴം ഏഷ്യക്കാണ്. ഇതാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാധ്യത കൂടുതൽ വർധിപ്പിക്കുന്നത്. എങ്കിലും ഖത്തറും സൗദിയും മുൻനിരയിലുള്ളത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തീർക്കുന്ന കാര്യമാവും.
ഖത്തർ രണ്ടും കൽപിച്ച് ഇറങ്ങുമ്പോൾ
ഇക്കുറി ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരിക ഖത്തറിൽ നിന്നാവും. 2016, 2020 വർഷങ്ങളിൽ ഒക്കെയും ഖത്തർ ആതിഥേയരാവാൻ ശ്രമിച്ചിരുന്നുവെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അവർ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയെടുത്തത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ ഒരുപടി മുകളിലാണ് ഖത്തറിന്റെ സാധ്യത. കൂടാതെ ലോകകപ്പ് ഫുട്‍ബോൾ പോലെയുള്ള ഒരു ടൂർണമെന്റ് നടത്തിയുള്ള പരിചയവും അവർക്ക് ഗുണമാണ്.
സൗദിയുടെ സാധ്യതകൾ ഇങ്ങനെ
ഖത്തറിനെ പോലെ തന്നെ അടുത്ത കാലത്തായി കായിക മേഖലയിൽ വലിയ നിക്ഷേപമാണ് സൗദി നടത്തി വരുന്നത്. അത് കൊണ്ട് അവരും ഇക്കുറി ഒളിമ്പിക്‌സ് നടത്താനുള്ള അവകാശത്തിനായി മുൻനിരയിൽ തന്നെയുണ്ട്. നിലവിൽ ക്രിക്കറ്റിൽ ഉൾപ്പെടെ ഐപിഎൽ ലേലം നടത്താനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഇതോടെ സൗദിയും ഇന്ത്യക്ക് ഇക്കാര്യത്തിൽ വലിയ വെല്ലുവിളി ആവുമെന്നാണ് കരുതപ്പെടുന്നത്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications