സൗദി അറേബ്യക്ക് കോളടിച്ചു; വൻ ധാതുനിക്ഷേപം കണ്ടെത്തി, യുറേനിയവും മറ്റ് അപൂർവ മൂലകങ്ങളും 11 കോടി ടൺ!

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിൽ വൻ ധാതുനിക്ഷേപം. പുതിയ കണ്ടെത്തൽ രാജ്യത്തിന്റെ നിർണായക ധാതു വിഭവങ്ങളുടെയും ആണവോർജ മേഖലയുടെയും വികസനത്തിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തൽ. മദീന മേഖലയിലെ ജബൽ സയിദിൽ നടത്തിയ പര്യവേക്ഷണത്തിൽ ഏകദേശം 11 കോടി ടൺ ധാതുഖനിജം കണ്ടെത്തിയതായി സൗദി ഊർജ മന്ത്രി പ്രിൻസ് അബ്‌ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.

യുഎഇ എത്തിഹാദ് റെയിൽ; ദുബായിൽ മാത്രം 4 സ്‌റ്റേഷനുകൾ ഉണ്ടാവും, അബുദാബിയെയും തമ്മിൽ ബന്ധിപ്പിക്കും
യുഎഇ എത്തിഹാദ് റെയിൽ; ദുബായിൽ മാത്രം 4 സ്‌റ്റേഷനുകൾ ഉണ്ടാവും, അബുദാബിയെയും തമ്മിൽ ബന്ധിപ്പിക്കും

ഇതിൽ അപൂർവ ഭൂമിമൂലകങ്ങളും പ്രത്യേകിച്ച് ഹെവി റെയർ എർത്ത് മൂലകങ്ങളും യുറേനിയവും അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. സെപ്റ്റംബർ 14ന് വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ 11 കോടി ടൺ എന്ന കണക്ക് അപൂർവ ഭൂമിമൂലകങ്ങളുടെയോ യുറേനിയത്തിന്റെയോ അളവല്ല. പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ ആകെ ധാതുഖനിജത്തിന്റെ ഏകദേശ അളവാണിത്.

saudi arabia

ഇതിൽ ഓരോ മൂലകവും എത്ര അളവിൽ അടങ്ങിയിട്ടുണ്ട് എന്നതനുസരിച്ചായിരിക്കും പിന്നീട് വാണിജ്യപരമായി എത്രത്തോളം ഉപയോഗിക്കാനാകുമെന്ന് നിർണയിക്കുക. ജബൽ സയിദിലെ നിക്ഷേപത്തിന്റെ പ്രധാന സവിശേഷത ഹെവി റെയർ എർത്ത് മൂലകങ്ങളുടെ സാന്നിധ്യമാണ്. ഡിസ്‌പ്രോസിയം, ടെർബിയം തുടങ്ങിയ മൂലകങ്ങൾ പ്രത്യേക സാങ്കേതികവിദ്യകളിലും ഉയർന്ന ശേഷിയുള്ള കാന്തങ്ങളുടെ നിർമാണത്തിലും നിർണായകമാണ്.

നിയോഡിമിയം, പ്രസിയോഡിമിയം തുടങ്ങിയ ലൈറ്റ് റെയർ എർത്ത് മൂലകങ്ങളും ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ 11 കോടി ടൺ ധാതുഖനിജം മുഴുവൻ വാണിജ്യപരമായി ഉപയോഗിക്കാവുന്ന അപൂർവ ഭൂമിമൂലകങ്ങളാണെന്നല്ല ഇതിന്റെ അർഥം. സൗദിയുടെ ഖനന മേഖലയിലെ പുതിയ കണ്ടെത്തലല്ല ജബൽ സയിദ്. ജിദ്ദയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നേരത്തെ തന്നെ അപൂർവ ഭൂമിമൂലകങ്ങളുടെ വലിയ സാധ്യതയുള്ള മേഖലയായി തിരിച്ചറിഞ്ഞിരുന്നു.

സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിന്റെയും സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മആദിനിന്റെയും വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിശകലനത്തിൽ ജബൽ സയിദിൽ ഏകദേശം 5.52 ലക്ഷം ടൺ ഹെവി റെയർ എർത്ത് വിഭവങ്ങളും 3.55 ലക്ഷം ടൺ ലൈറ്റ് റെയർ എർത്ത് വിഭവങ്ങളും ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഡിസ്‌പ്രോസിയം, ടെർബിയം തുടങ്ങിയ ഹെവി റെയർ എർത്ത് മൂലകങ്ങൾക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്. ഇവയുടെ വിതരണം ലോകത്തിലെ വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ പുതിയ നിക്ഷേപങ്ങളുടെ കണ്ടെത്തൽ തന്ത്രപ്രധാനമായ നേട്ടമായാണ് കണക്കാക്കുന്നത്. വൈദ്യുത വാഹനങ്ങൾ, കാറ്റാടിയന്ത്രങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യകൾ, ഉയർന്ന ശേഷിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലും റെയർ എർത്ത് മൂലകങ്ങൾക്ക് വലിയ ആവശ്യകതയുണ്ട്.

ജബൽ സയിദിലെ നിക്ഷേപത്തിൽ യുറേനിയവും ഉൾപ്പെടുന്നു. നേരത്തെയുള്ള കണക്കുകൾ പ്രകാരം ഇവിടെ ഏകദേശം 31,000 ടൺ യുറേനിയം വിഭവമുണ്ടെന്നാണ് വിലയിരുത്തൽ. അപൂർവ ഭൂമിമൂലകങ്ങൾക്കൊപ്പം യുറേനിയവും ലഭിക്കുന്നത് ജബൽ സയിദിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം വർധിപ്പിക്കുന്നു. ഭാവിയിൽ രാജ്യത്തിനകത്ത് ആണവ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് ഈ വിഭവം സഹായകമാകാൻ സാധ്യതയുണ്ട്.

എന്നാൽ യുറേനിയം നിക്ഷേപം കണ്ടെത്തിയെന്നത് മാത്രം വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം ഉടൻ ആരംഭിക്കുമെന്നതിന് അർഥമില്ല. ഖനനം ആരംഭിക്കുന്നതിന് സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സിവിലിയൻ ആണവോർജ മേഖല വികസിപ്പിക്കുന്നതിനൊപ്പം ആവശ്യമായ വിഭവങ്ങളും വ്യാവസായിക ശേഷിയും രാജ്യത്തിനകത്ത് തന്നെ വളർത്താനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ.

ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി
ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി

വാഷിങ്ടണും റിയാദും സിവിലിയൻ ആണവോർജ സഹകരണ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് പുതിയ ധാതുനിക്ഷേപ പ്രഖ്യാപനം ഉണ്ടായത്. ജൂലൈ 22ന് അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റും പ്രിൻസ് അബ്‌ദുൽ അസീസും കരാറിൽ ഒപ്പുവച്ചിരുന്നു. സിവിലിയൻ ആണവോർജ മേഖലയിൽ ദീർഘകാല സഹകരണത്തിനുള്ള ചട്ടക്കൂട് ഒരുക്കുന്നതാണ് കരാർ. സൗദിയുടെ ആണവോർജ പദ്ധതികളിൽ അമേരിക്കൻ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതും ഇതിന്റെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+