Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ-ഇറാന്‍ വിമാന യാത്ര പുനരാരംഭിക്കുന്നു; ഫോര്‍വേഡ് കളിച്ച് ചൈന, ഔട്ടായത് യുഎസ്

ടെഹ്‌റാന്‍: സൗദി അറേബ്യയില്‍ നിന്ന് ഇറാനിലേക്കു വിമാന യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങുന്നു. ഇരുരാജ്യങ്ങളും ശക്തമായ പോര് തുടങ്ങിയ വേളയില്‍ നിലച്ചുപോയ സര്‍വീസിനാണ് വീണ്ടും ജീവന്‍ വയ്ക്കുന്നത്. ചൈന നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ചര്‍ച്ചകള്‍. ഇറാനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളാണ് ഇതോടെ പാളുന്നത്.

വര്‍ഷങ്ങളോളം ശത്രുതയില്‍ കഴിഞ്ഞിരുന്ന രാജ്യങ്ങളായിരുന്നു സൗദി അറേബ്യയും ഇറാനും. ഇസ്ലാമിലെ ഷിയാ ചിന്താ ധാരയ്ക്ക് നേതൃത്വം നല്‍കി ഇറാന്‍ നിലയുറപ്പിച്ചപ്പോള്‍ സൗദി അറേബ്യ സുന്നി ധാരയാണ് മുറുകെ പിടിച്ചത്. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനം ഈ ചേരിതിരിവാണ്. പിന്നാലെ രാഷ്ട്രീയ ലക്ഷ്യങ്ങളും അകല്‍ച്ചയ്ക്ക് കാരണമായി.

saudi-iran-flight

ഇറാനെ ഒറ്റപ്പെടുത്താന്‍ അമേരിക്ക കൂടി ഇടപെട്ടതോടെ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും കൈകോര്‍ത്തു. എന്നാല്‍ സമീപ കാലത്ത് ചൈന നടത്തിയ നീക്കം പോരിന് അയവ് വരുത്തുകയായിരുന്നു. ചൈനയില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി സൗദി അറേബ്യയും ഇറാനും കഴിഞ്ഞ മാര്‍ച്ചില്‍ ഐക്യകരാറില്‍ ഒപ്പുവച്ചു. ഘട്ടങ്ങളായി ഇരുവരും നയതന്ത്ര പ്രതിനിധികളെ നിയോഗിച്ചു. തുടര്‍ ചര്‍ച്ചകളുടെ ഭാഗമാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്.

ടെഹ്‌റാനില്‍ നിന്ന് റിയാദിലേക്കും തിരിച്ചും വിമാന സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്താഴ്ച ആരംഭിക്കുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇല്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യേനയുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നാണ് കരുതുന്നത്.

വിമാന സര്‍വീസ് ആരംഭിക്കുന്നതിന് നിലവില്‍ തടസങ്ങളില്ലെന്ന് ഇറാന്‍ നഗര വികസന സഹമന്ത്രി മുഹമ്മദ് മുഹമ്മദി ബക്ഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ സൗദിയും ഇറാനും നിയോഗിച്ചിട്ടുണ്ട്. ഹജ്ജ് വേളയില്‍ മാത്രമാണ് സൗദി-ഇറാന്‍ വിമാന സര്‍വീസുള്ളത്. മറ്റ് സമയങ്ങളിലും സര്‍വീസ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍.

സൗദിയും ഇറാനും തമ്മില്‍ പോര് ശക്തമായിരുന്നു എങ്കിലും 2016ലാണ് നയതന്ത്ര ബന്ധം വിഛേദിക്കപ്പെട്ടത്. ഷിയാ പണ്ഡതനായ നിംറുല്‍ നിംറിനെ സൗദി അറേബ്യ തൂക്കിലേറ്റിയതായിരുന്നു കാരണം. ഇതിനെതിരെ ടെഹ്‌റാനില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ സൗദി എംബസി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എംബസി പൂട്ടിയ സൗദി എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു. ഇറാന്റെ ഉദ്യോഗസ്ഥരെ സൗദിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ സൗദി-ഇറാന്‍ വിമാന സര്‍വീസ് നിലയ്ക്കുകയും ചെയ്തു. ഇപ്പോള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് വിമാന സര്‍വീസ് ചര്‍ച്ച തുടങ്ങുന്നത്. സൗദിയിലേക്ക് സര്‍വീസ് നടത്താന്‍ യോഗ്യത നേടിയ വിമാന കമ്പനികളുടെ പട്ടിക ഇറാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ അദ്ദേഹം കമ്പനികളുടെ പേര് വെളിപ്പെടുത്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+