മക്കയിലും ജിദ്ദയിലും മുന്നറിയിപ്പ്; ഹൂതി ആക്രമണം പ്രതീക്ഷിച്ച് സൗദി അറേബ്യ, പുറത്തിറങ്ങരുത്

യമനിലെ ഹൂതികളുമായി പോര് തുടരുന്നതിനിടെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. മക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് നിര്‍ദേശം. ആദ്യമായിട്ടാണ് മക്കയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. ആരും പുറത്തിറങ്ങരുത് എന്നും ജനലിന് അടുത്ത് നില്‍ക്കുകയോ ബാല്‍ക്കണിയില്‍ നില്‍ക്കുകയോ ചെയ്യരുത് എന്നും അറിയിപ്പുണ്ട്. ജിദ്ദ, തായിഫ്, അബഹ, ജിസാന്‍, അല്‍ ഉല, യാമ്പു എന്നിവിടങ്ങിലും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; ഇഡിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സിപിഎം
പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; ഇഡിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സിപിഎം

സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ആണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഏറെ നേരത്തിന് ശേഷം ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെങ്കിലും മക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് വന്നതാണ് എടുത്തുപറയേണ്ടത്. എല്ലാവരും ശാന്തരായിരിക്കണം എന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നുമാണ് ജാഗ്രതാ നിര്‍ദേശത്തിലുള്ളത്.

saudi arabia mecca warning

ജാഗ്രതാ നിര്‍ദേശം ലഭിച്ചവര്‍ പുറത്തിറങ്ങരുത്, ജനലകള്‍ക്കും വാതിലുകള്‍ക്കും അടുത്ത് നില്‍ക്കരുത്, ബാല്‍ക്കണിയിലോ വീടിന് മുകളിലോ നില്‍ക്കരുത് എന്നും നിര്‍ദേശത്തിലുണ്ട്. ഏറെ നേരത്തിന് ശേഷം അലേര്‍ട്ട് പിന്‍വലിച്ചതിനാല്‍ ഇനി ആശങ്കപ്പെടാനില്ല. ഹൂതികളുടെ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം എന്നതും എടുത്തു പറയണം.

69000 രൂപ ശമ്പളം; അവസാന വേതനത്തിന്റെ 67% പെന്‍ഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ പുതിയ ആവശ്യം
69000 രൂപ ശമ്പളം; അവസാന വേതനത്തിന്റെ 67% പെന്‍ഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ പുതിയ ആവശ്യം

ഖമീസ് മുഷൈത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തി എന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പ്രതികരിച്ചു. അബഹിയിലും തായിഫിലും ആക്രമണം നടന്നു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകളും വാഹനങ്ങളും കേടായി. സൗദി അറേബ്യ യമനിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം പോര് തുടരുകയാണ്.

2015 മുതല്‍ സൗദി സഖ്യസേനയും ഹൂതികളും തമ്മില്‍ യമനില്‍ പോര് ശക്തമയിരുന്നു. 2022ല്‍ യുഎന്നും ഒമാനും മധ്യസ്ഥത വഹിച്ചാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. അന്നുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധം. ഇറാനില്‍ നിന്നെത്തിയ ഹൂതി നേതാക്കളുടെ വിമാനത്തിന് നേരെ ആക്രമണ ശ്രമമുണ്ടായതാണ് പ്രകോപനം. തുടര്‍ന്ന് സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം തുടങ്ങി. സൗദി തിരിച്ചും.

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടലിടുക്ക് പ്രദേശം ഹൂതികള്‍ ഏകദേശം പിടിച്ചടക്കിയിട്ടുണ്ട്. ആഗോള കടല്‍ ചരക്കു ഗതാഗതത്തിന് നിര്‍ണായകമാണ് ബാബുല്‍ മന്തിബ് കടല്‍പാത. ഈ പ്രദേശം ഹൂതികള്‍ പിടിക്കുന്നതോടെ സൗദി അറേബ്യയുടെ ചരക്കു ഗതാഗതം പൂര്‍ണമായും തടസപ്പെടും. എണ്ണപ്പൈപ്പ് ലൈനില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ സൗദി അറേബ്യ അതുവഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കെയാണ് യുദ്ധം കനക്കുന്നത്. ഹോര്‍മുസിന് പുറമെ ബാബുല്‍ മന്തിബ് കൂടി അടയുന്നത് ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+