പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; ഇഡിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ഒരുപിടി വിമര്‍ശനങ്ങള്‍ ഉയരവെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പുനസംഘടിപ്പിച്ചു. സെക്രട്ടേറിയറ്റില്‍ നിന്ന് മുതിര്‍ന്ന നേതാവ് തോമസ് ഐസക്, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കി. പി ജയരാജന്‍, വി ശിവന്‍കുട്ടി, എംബി രാജേഷ് എന്നിവരെ ഉള്‍പ്പെടുത്തുകയും ചെയ്തു.

69000 രൂപ ശമ്പളം; അവസാന വേതനത്തിന്റെ 67% പെന്‍ഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ പുതിയ ആവശ്യം
69000 രൂപ ശമ്പളം; അവസാന വേതനത്തിന്റെ 67% പെന്‍ഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ പുതിയ ആവശ്യം

സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവാക്കിയ രണ്ടു പേരും കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസും സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. സംസ്ഥാന സമിതിയില്‍ ഒമ്പത് പേരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. എം വിജന്‍, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, ആദര്‍ശ് എം സജി, എം ശിവപ്രസാദ്, പ്രഭാവര്‍മ, ഒഎസ് അംബിക, എന്‍ സുകന്യ സുബൈദ ഇസ്ഹാഖ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.

p-jayarajan in cpm state secretariate

മൂന്ന് കാര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ വിശാല യോഗത്തിലെ തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമരം, ഇഡിക്കെതിരായ പോരാട്ടം, വര്‍ഗീയതക്കെതിരായ പോരാട്ടം എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സമിതി അംഗീകരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനുമെതിരെ ഇഡി കരുനീക്കം ശക്തമാക്കിയിരിക്കെയാണ് ഈ തീരുമാനം.

'മോദിയുടെ നീക്കം ട്രംപിനെ പ്രസാദിപ്പിക്കാൻ, ഭാവിയിൽ യുപിഐക്ക് ഫീസ് വരും'; വിമർശനവുമായി രാഹുൽ ഗാന്ധി
'മോദിയുടെ നീക്കം ട്രംപിനെ പ്രസാദിപ്പിക്കാൻ, ഭാവിയിൽ യുപിഐക്ക് ഫീസ് വരും'; വിമർശനവുമായി രാഹുൽ ഗാന്ധി

എംവി ഗോവിന്ദനെതിരെ പരസ്യശാസന യോഗത്തിലുണ്ടായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, പറയേണ്ട കാര്യങ്ങളേ പറയേണ്ടതുള്ളൂ എന്ന് അദ്ദേഹം മറുപടി നല്‍കി. അതെല്ലാം സംഘടനാ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഓരോ മൂന്ന് മാസവും താഴെഘടകങ്ങള്‍ അവലോകനം നടത്തും. ആറു മാസത്തെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റി വിലയിരുത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സിപിഎമ്മില്‍ ഏറ്റവും ജനകീയനായ നേതാവ് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് പി ജയരാജന്‍. പിണറായി വിജയന് ശേഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്ന നേതാവും ഇദ്ദേഹമാകും. ജയരാജന്‍ സെക്രട്ടേറിയറ്റില്‍ എത്തുന്നത് സിപിഎമ്മിന് പുതിയ മുഖം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ജനകീയരെയും യുവനേതാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ നീക്കം. തെക്കന്‍ കേരളത്തിലെ ജനകീയ നേതാവാണ് വി ശിവന്‍കുട്ടി. പി ജയരാജനും ശിവന്‍കുട്ടിയും എംബി രാജേഷും സെക്രട്ടേറിയറ്റില്‍ എത്തുന്നതിന് പുറമെ യുവനിരയെ തന്നെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. മൂന്ന് വനിതാ അംഗങ്ങളെ സംസ്ഥാന കമ്മിറ്റിയിയില്‍ ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി എന്നതും എടുത്തു പറയാവുന്ന മാറ്റമാണ്. അജണ്ടകള്‍ തീരുമാനിച്ച്, സമര മുഖത്തേക്ക് സിപിഎം എത്തുമ്പോള്‍ വരാനിരിക്കുന്ന കേരള രാഷ്ട്രീയം കൂടുതല്‍ ചടുലമാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+