സൗദിയിലെ ചില മേഖലകളിൽ വെള്ളപ്പൊക്കം; സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം, കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ ചില മേഖകളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം. അൽ ഐസ് മേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്നതും കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതിൽ കുടുങ്ങിയതും സ്‌കൈ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നേരത്തെ തന്നെ രാജ്യത്ത് കാലാവസ്ഥാ വകുപ്പ് വെള്ളപ്പൊക്ക സാധ്യതയും കനത്ത മഴയുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ സൗദിയിലെ സ്‌കൂളുകൾ അടച്ചിടാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ ആഴ്‌ച തന്നെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനാണ് നിർദ്ദേശം.

ജിദ്ദ, മദീന, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇവിടങ്ങളിൽ ക്ലാസുകൾ ഓൺലൈൻ മുഖാന്തരം നടക്കും. ജിദ്ദ യൂണിവേഴ്‌സിറ്റി, കിംഗ് അബ്‌ദുൾ അസീസ് യൂണിവേഴ്‌സിറ്റി, ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റി എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ റദ്ദാക്കുകയും വിദ്യാർത്ഥികളോട് വീടുകളിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
അസീർ, ബഹ, മക്ക, മദീന, ജസാൻ, കാസിം, ജൗഫ്, ഹൈൽ, തബൂക്ക്, വടക്കൻ അതിർത്തികൾ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടി കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അൽ ഐസ് മേഖല കൂടാതെ മറ്റിടങ്ങളിൽ വെള്ളപ്പൊക്കം ബാധിച്ചോ എന്ന കാര്യത്തിൽ ഇതുവരെ റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, മെയ് 4 വരെ ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കടുത്ത മഴ അടക്കമുള്ള കാലാവസ്ഥാ മാറ്റങ്ങൾ പ്രവചിക്കപ്പെടുന്നു. മധ്യ, കിഴക്കൻ സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ ഉണ്ടായാൽ താഴ്‌ന്ന പ്രദേശങ്ങ വെള്ളത്തിനിടയിൽ ആവുമെന്നതാണ് ഏറ്റവും വലിയ ആശങ്ക.
ഇത് കൂടാതെ കഴിഞ്ഞ ആഴ്‌ചകളിൽ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വലിയ നഷ്‌ടം നേരിടേണ്ട വന്ന യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ് നൽകിയത് ആശങ്ക ഉണർത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അടുത്തിടെ ഉണ്ടായ പ്രളയത്തിൽ നിന്ന് കരകയറി വരുന്ന യുഎഇക്ക് കൂടുതൽ ആശങ്ക ഉണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications