Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഇനി കടുത്ത നിയമങ്ങൾ; വ്യാജ ഉത്പന്നങ്ങൾക്ക് പൂട്ടുവീഴും, 24 മണിക്കൂറിനകം പിൻവലിക്കണം

ദുബായ്: യുഎഇയിൽ വ്യാജമോ മായം കലർന്നതോ മറ്റ് തരത്തിൽ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിൽപ്പനയിൽ നിന്ന് പിൻവലിക്കാൻ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ വിതരണക്കാർക്ക് ഇനി നൽകുക 24 മണിക്കൂർ മാത്രം. പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ അനുസരിച്ചാണിത്. രാജ്യത്തെ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് നിയമം സംബന്ധിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നിരിക്കുന്നത്.

സംശയാസ്‌പദമായ ഉൽപ്പന്നങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കാനും കസ്‌റ്റഡിയിൽ സൂക്ഷിക്കാനും പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നു. ഇതിനുള്ള ചെലവ് നിയമലംഘനം നടത്തിയ വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഈടാക്കും. വിപണിയിൽ നിന്ന് പിൻവലിച്ച ഉൽപ്പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.

uae

നിയമലംഘനം നടത്തിയതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങൾ തിരികെ നൽകൽ, നശിപ്പിക്കൽ, സുരക്ഷിതമായി സംസ്‌കരിക്കൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ആഴ്‌ച മുമ്പ് തന്നെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ പ്രധാന വ്യവസ്ഥകൾ വിശദീകരിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം സംഘടിപ്പിച്ചത്തോടെയാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് ഗവേണൻസ് വിഭാഗം അസിസ്‌റ്റന്റ് അണ്ടർസെക്രട്ടറി സഫേയ അൽ സഫി പറഞ്ഞത് വാണിജ്യ തട്ടിപ്പിനെ ചെറുക്കുന്നത് കാര്യക്ഷമവും സുതാര്യവുമായ ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന ഘടകമാണെന്നാണ്.

"മികച്ച അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി വിപണി നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും വ്യാജവും കള്ളവുമായ ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിലും പിടിച്ചെടുക്കൽ, പരിശോധന നടപടികൾ എന്നിവ നിയന്ത്രിക്കുന്നതിലും നിയമത്തിന്റെ രൂപീകരണം പുതിയൊരു നാഴികക്കല്ലാണ്' എന്നും അവർ വ്യക്തമാക്കി.

പുതിയ ചട്ടങ്ങൾ എങ്ങനെ ബാധകമാകും?

ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് വിതരണക്കാരന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ, ആ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണം ചെയ്യുന്നതും ഉടൻ നിർത്തണം. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും വേണം. വിതരണക്കാരൻ വിൽപ്പന കേന്ദ്രങ്ങളെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം അറിയിക്കുകയും ബാധിച്ച ഉൽപ്പന്നങ്ങൾ തിരികെ ശേഖരിക്കുകയും വേണം.

ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും അധികൃതർക്ക് സമർപ്പിക്കണം. വ്യാജ ഉൽപ്പന്നങ്ങൾ, മായം കലർന്ന ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ വാണിജ്യ തട്ടിപ്പ് നിയമത്തിലെ മറ്റ് വ്യവസ്ഥകൾക്ക് കീഴിൽ വരുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ നിയമം സാധാരണയായി ബാധകമാകുന്നത്.

അതുകൊണ്ട് മാത്രം ആയില്ല, ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യുന്നത് ആദ്യപടി മാത്രമാണ്.
വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുന്ന വിവരം വിതരണക്കാർ 48 മണിക്കൂറിനുള്ളിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പൊതുജനങ്ങളെ അറിയിക്കണം. ഒരു ഉൽപ്പന്നം ആരോഗ്യത്തിനോ സുരക്ഷയ്ക്കോ പരിസ്ഥിതിക്കോ അപകടം സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയാൽ, അതേക്കുറിച്ചുള്ള അറിയിപ്പ് അതിലും വേഗത്തിൽ നൽകാൻ അധികൃതർക്ക് നിർദേശിക്കാം.

അതായത്, ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടസാധ്യത സൃഷ്‌ടിക്കുന്ന ഉൽപ്പന്നമാണെങ്കിൽ, സാധാരണ സമയപരിധി കാത്തിരിക്കാതെ തന്നെ വേഗത്തിൽ പൊതുജന മുന്നറിയിപ്പ് നൽകേണ്ടിവരും. നിയമനടപടിക്ക് വിധേയമാകുന്ന ഉൽപ്പന്നങ്ങൾ അധികൃതർക്ക് പിടിച്ചെടുക്കുകയും കസ്‌റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യാം. ഇതിനുള്ള ചെലവ് നിയമലംഘനം നടത്തിയ വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഈടാക്കും.

പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ കസ്‌റ്റഡി, സംസ്‌കരണം, നശിപ്പിക്കൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട വിവിധ അധികാരികൾ തമ്മിലുള്ള ഏകോപനത്തിനും വ്യവസ്ഥകളുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ അവയുടെ ഉത്ഭവ രാജ്യത്തേക്കോ കയറ്റുമതി ചെയ്‌ത രാജ്യത്തേക്കോ തിരിച്ചയാകുകയാണെങ്കിൽ ചിലവ് വിതരണക്കാരിൽ നിന്നാവും ഈടാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+