യുഎഇയിലേക്ക് സ്വാഗതം; പുതുവർഷത്തിൽ പോവാനിരിക്കുന്നവർ ഈ വിസാ മാറ്റങ്ങൾ ഉറപ്പായും അറിയണം!
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ യാത്രാ, താമസ, തൊഴിൽ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായാണ് യുഎഇ കണക്കാക്കുന്ന. ആഗോള പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി സർക്കാർ വിവിധ വിസ പദ്ധതികളിൽ കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഈ വിശേഷണത്തിന് വഴിയൊരുക്കി എന്ന് വേണമെങ്കിൽ പറയാം.
2025-ൽ മാത്രം, യുഎഇ ഗോൾഡൻ വിസയിലും സന്ദർശക വിസയിലും പുതിയ വിഭാഗങ്ങൾ ചേർക്കുകയും, അപേക്ഷാ-യോഗ്യതാ മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. വിനോദസഞ്ചാരികൾ, പ്രൊഫഷണലുകൾ, താമസക്കാർ എന്നിവർ രാജ്യത്തേക്കുള്ള പ്രവേശന, താമസ നിയമങ്ങളെ സമീപിക്കുന്ന രീതിക്ക് ഇത് കാര്യമായ സ്വാധീനം ചെലുത്തി. ഇത്തരത്തിൽ പുതുവർഷത്തിൽ ഇവിടേക്ക് എത്താൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില മാറ്റങ്ങൾ ഇവയാണ്..

മാറിയ നിയമങ്ങളും മാറ്റത്തിന്റെ ഗുണങ്ങളും
ഈ വർഷം സെപ്‌റ്റംബറിൽ, യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി നാല് പുതിയ സന്ദർശക വിസകൾ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദം, ഇവന്റ് പ്രൊഫഷണലുകൾ, ക്രൂയിസ് കപ്പൽ, ആഢംബര യാട്ട് ടൂറിസം മേഖലയിലുള്ളവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.
അവ ഈ മേഖലയിൽ ഒക്കെയാണ്. എഐ വിദഗ്‌ധർക്ക് സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെ കത്തിന്മേൽ ഒരു നിശ്ചിത കാലയളവിലേക്ക് ഒറ്റ പ്രവേശന അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ലഭിക്കും. വിനോദ ആവശ്യങ്ങൾക്കും, ഉത്സവങ്ങൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ പോലുള്ള വിവിധ ഇവന്റുകൾക്കും താൽക്കാലിക വിസ അനുവദിക്കും. ക്രൂയിസ് കപ്പലുകളിലൂടെയും വിനോദ ബോട്ടുകളിലൂടെയുമുള്ള ടൂറിസത്തിനായി താൽക്കാലിക മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാക്കിയിട്ടുണ്ട്.
അതുപോലെ, സന്ദർശക വിസ സ്പോൺസർമാർക്ക് മിനിമം പ്രതിമാസ ശമ്പള നിബന്ധനകളും സെപ്റ്റംബറിൽ നിലവിൽ വന്നു. ബന്ധത്തിന്റെ സ്വഭാവമനുസരിച്ച്, സ്പോൺസർ ചെയ്യുന്നവർക്ക് 4,000 ദിർഹം 8000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം എന്നിങ്ങനെ വരുമാനം വേണ്ടിവരും. വിസ അപേക്ഷിക്കുമ്പോൾ ബന്ധുത്വം തെളിയിക്കുന്ന രേഖകളും നിർബന്ധമായും ഹാജരാക്കണം.
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ പദ്ധതി ഫെബ്രുവരിയിൽ യുഎഇ വിപുലീകരിച്ചു. ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ന്യൂസിലാൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ള സാധുവായ താമസാനുമതിയുള്ളവർക്ക് യുഎഇയിലെ ഏത് പ്രവേശന കവാടത്തിൽ നിന്നും വിസ ഓൺ അറൈവൽ നേടാം.
യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസയോ, താമസാനുമതിയോ, ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് നേരത്തേയും വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമായിരുന്നു. ഈ വിപുലീകരണം നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾക്ക് പുറമെയാണ് നടപ്പാക്കിയത്.
ദുബായിൽ റെസിഡൻസി വിസ നൽകുന്നതിനോ പുതുക്കുന്നതിനോ ട്രാഫിക് പിഴവുകൾ അടയ്ക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് അധികാരികൾ ജൂലൈയിൽ ഒരു പൈലറ്റ് സംവിധാനം ആരംഭിച്ചു എന്നതും അറിയേണ്ട മാറ്റമാണ്. വിസ നടപടികൾ പൂർത്തിയാക്കും മുമ്പ് താമസക്കാർ എല്ലാ ട്രാഫിക് പിഴകളും അടച്ചുതീർക്കണം.
അവസാനമായി നഴ്‌സുമാർക്ക് സന്തോഷ വാർത്തയാണ്. ദുബായ് ആരോഗ്യ മേഖലയിൽ 15 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്കായി ദുബായ് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ നടപടി.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications