Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോവുക ഇനി എളുപ്പം; വിസ പാക്കേജ് പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ പാക്കേജ് വിസ സേവനത്തിന്റെ പരീക്ഷണ പതിപ്പ് ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയിലൂടെ വിസ, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ഒറ്റ പ്രക്രിയയിലൂടെ പൂർത്തിയാക്കാൻ ഇനി സാധിക്കും. നിലവിൽ യാത്രക്കാർക്ക് വിസ, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ പ്രത്യേകം ക്രമീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്.

ഇറാന്‍ പുതിയ സംഘം രൂപീകരിച്ചു; ട്രംപിനെയും നെതന്യാഹുവിനെയും 'മുഖ്താര്‍' തീര്‍ക്കും- റിപ്പോര്‍ട്ട്
ഇറാന്‍ പുതിയ സംഘം രൂപീകരിച്ചു; ട്രംപിനെയും നെതന്യാഹുവിനെയും 'മുഖ്താര്‍' തീര്‍ക്കും- റിപ്പോര്‍ട്ട്

എന്നാൽ പുതിയ പാക്കേജ് വിസ സംവിധാനം വഴി ഈ മൂന്ന് സേവനങ്ങളും ഒരുമിച്ച് ബുക്ക് ചെയ്യാൻ കഴിയുന്നതോടെ യാത്രാ പദ്ധതി കൂടുതൽ എളുപ്പവും സൗകര്യപ്രദവുമായി മാറുമെന്നാണ് വിലയിരുത്തൽ. രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

saudi arabia

രാജ്യത്തിന്റെ ടൂറിസം മേഖല വേഗത്തിൽ വളരുന്നതിനൊപ്പം യാത്രക്കാരുടെ അനുഭവം കൂടുതൽ ലളിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നാണ് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് പറഞ്ഞത്. വിസ അനുവദിക്കൽ യാത്രാ ബുക്കിംഗുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്ര കൂടുതൽ സുഗമമാകുമെന്നും ടൂറിസം മേഖലയിലെ വിവിധ സേവനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സൗദി ഇതിനുമുമ്പും നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അർഹരായ യാത്രക്കാർക്കായി വിസ ഓൺ അറൈവൽ, സ്‌റ്റോപ്പോവർ ട്രാൻസിറ്റ് വിസ തുടങ്ങിയ സംവിധാനങ്ങളും ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കി വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.

പുതിയ പാക്കേജ് വിസ സേവനത്തിന്റെ വിശദമായ മാർഗനിർദ്ദേശങ്ങൾ ഇതുവരെ സൗദി അധികൃതർ പുറത്തുവിട്ടിട്ടില്ല. ആർക്കൊക്കെ ഈ സേവനം ലഭ്യമാകും, ഏത് ട്രാവൽ കമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക, പൂർണമായി എപ്പോൾ ആരംഭിക്കും തുടങ്ങിയ കാര്യങ്ങൾ പിന്നീട് അറിയിക്കും.

ഈ പദ്ധതി പൂർണതോതിൽ നടപ്പായാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും വലിയ സൗകര്യമാകും. വിസ, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ഓരോന്നായി ചെയ്യേണ്ടതില്ലാതെ ഒരേ പ്ലാറ്റ്‌ഫോമിലൂടെ എല്ലാം പൂർത്തിയാക്കാൻ സാധിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ ഔദ്യോഗിക പ്രഖ്യാപനങ്ങൾ കാത്തിരിക്കണം.

പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് പോർട്ടൽ എത്തി; സേവനങ്ങൾക്ക് ഇനി അപ്പോയിന്റ്മെന്റ് നിർബന്ധം
പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് പോർട്ടൽ എത്തി; സേവനങ്ങൾക്ക് ഇനി അപ്പോയിന്റ്മെന്റ് നിർബന്ധം

അതേസമയം, സൗദി അറേബ്യ വിഷൻ 2030-ന്റെ ഭാഗമായി ടൂറിസം മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുകയാണ്. ഇതിന്റെ ഫലമായി അടിസ്ഥാന സൗകര്യ വികസനം, പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ, അന്താരാഷ്ട്ര ഇവന്റുകൾ, വിസ നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പുതിയ പാക്കേജ് കൂടി അവർ കൊണ്ടുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+