ഇന്ത്യയിലേക്ക് പുതിയ രണ്ട് എയർലൈനുകൾ; വന്നാൽ യുഎഇ യാത്രയുടെ ചിലവ് കുറയും? പ്രതീക്ഷകൾ ഇങ്ങനെ
ദുബായ്: ഇന്ത്യയിൽ രണ്ട് പുതിയ എയർലൈനുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചത് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്കിൽ ഇളവുണ്ടാക്കുമെന്ന പ്രതീക്ഷ ഉണർത്തുകയാണ് ഇപ്പോൾ. എന്നാൽ, ഈ എയർലൈനുകൾ സർവീസ് ആരംഭിച്ച ശേഷം മാത്രമേ ടിക്കറ്റ് നിരക്കിൽ യഥാർത്ഥ സ്വാധീനം വ്യക്തമാകൂ എന്നാണ് വിപണിയിൽ സ്വാധീനമുള്ള ചില യാത്രാ ഏജൻസികൾ പറയുന്നത്.
അനുമതി ലഭിച്ചവയിൽ ഒന്നായ അൽഹിന്ദ് എയറിന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാഥമിക അനുമതി കിട്ടിയിട്ടുണ്ട്. ആഭ്യന്തര സർവീസുകൾക്ക് ശേഷം അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കടക്കാനാണ് ഇവരുടെ പദ്ധതി. നടപടിക്രമങ്ങൾ പൂർത്തിയായാൽ യുഎഇ ഇവരുടെ ആദ്യത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാകും.

'ഫ്ലൈഎക്‌സ്പ്രസ്' എന്ന മറ്റൊരു എയർലൈനിനും നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. വ്യോമയാന മേഖലയിൽ മത്സരം പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യൻ സർക്കാർ ഈ നീക്കം നടത്തുന്നത്.
പുതിയ എയർലൈനുകളുടെ വരവ് യാത്രാനിരക്കിൽ കുറവു വരുത്തിയേക്കാമെന്ന് വ്യവസായ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. എങ്കിലും ഇക്കാര്യത്തിൽ ഇപ്പോഴേ ഒരു തീർപ്പിന് ആരും തയ്യാറല്ല.
എയർലൈനുകൾ പ്രവർത്തനക്ഷമമാകുമ്പോൾ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാവുമെന്നും കൂടുതൽ സീറ്റുകൾ ലഭ്യമാകുമ്പോൾ വില കുറയാൻ ഇടയുണ്ടെന്നുമാണ് നിലവിൽ കൂടുതൽ പേരും പ്രതീക്ഷിക്കുന്നത്. എങ്കിലും എത്രമാത്രം മാറ്റം പ്രതീക്ഷിക്കാമെന്ന് ഈ ഘട്ടത്തിൽ കണക്കാക്കാൻ പ്രയാസമാണെന്ന് കൂടുതൽ പേരും അഭിപ്രായപ്പെടുന്നു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ഡിമാൻഡ് സ്ഥിരമായി ഉയർന്ന് നിൽക്കുന്നതാണ്. പ്രത്യേകിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ തിരക്കേറിയ സമയങ്ങളിൽ വലിയ ഡിമാൻഡ് കാണിക്കാറുണ്ട്. സീറ്റുകളുടെ ലഭ്യത കൂടിയാൽ കൂടുതൽ ആളുകൾ യാത്ര ചെയ്യും. എന്നാൽ, ഈ പുതിയ സർവീസുകളുടെ പ്രധാന വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്.
പക്ഷേ, മറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുന്ന ആളുകളുമുണ്ട്. കാരണം ഏത് മേഖലകളിലാണ് സർവീസ് നടത്തുകയെന്നോ, യുഎഇയിൽ നിന്ന് എത്ര വിമാനങ്ങളുണ്ടാകുമെന്നോ, ഇന്ത്യയിലെ ഏതൊക്കെ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസ് എന്നോ, പ്രതിദിനം എത്ര ട്രിപ്പുകളുണ്ടാകുമെന്നതിലോ വ്യക്തതയില്ലാത്തതിനാൽ ഇത് വിലയെ എങ്ങനെ സ്വാധീനിക്കുമെന്ന് പറയാൻ കഴിയില്ലെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ റൂട്ടുകൾക്ക് യുഎഇ യാത്രക്കാർക്കിടയിൽ വലിയ പ്രധാന്യമുണ്ട്. വലിയ പ്രവാസി സമൂഹം, കുടുംബ, ബിസിനസ് യാത്രകൾ എന്നിവ കാരണം അവധിക്കാലത്തും തിരക്കേറിയ സമയങ്ങളിലും ഈ റൂട്ടുകളിലെ വിമാനങ്ങൾ പൂർണശേഷിയിൽ പ്രവർത്തിക്കാറുണ്ട്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് കൂടി നിൽക്കാറുമുണ്ട്.
നിലവിൽ, ഇന്ത്യ-യുഎഇ റൂട്ടുകളിൽ പത്തിൽ താഴെ എയർലൈനുകൾ മാത്രമാണ് നേരിട്ടുള്ള സർവീസുകൾ നടത്തുന്നത്. അതിനാൽ, കൂടുതൽ എയർലൈനുകളോ ഫ്ലൈറ്റുകളോ അനിവാര്യമാണെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ എയർലൈനുകൾ കടന്നുവരുന്നതോടെ കാര്യങ്ങൾ ഈ നിലയിലേക്ക് മാറുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
എങ്കിലും യാത്രക്കാർ നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷകൾ കൂടുതലായി വച്ച് പുലർത്തരുതെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. എന്തെന്നാൽ ഈ എയർലൈനുകൾ എന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. മാത്രമല്ല ഇവയുടെ പ്രവർത്തന മേഖലയും അറിയാത്ത സ്ഥിതിക്ക് കൂടുതൽ വ്യക്തത വന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ ആശ്വാസത്തിന് വകയുള്ളൂ എന്നാണ് വിലയിരുത്തൽ.
-
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും'












Click it and Unblock the Notifications