Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസ; അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ വേണം? അറിയാം

ദുബായ്: പതിവായി ദുബായ് സന്ദർശിക്കുന്നവർക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തേക്ക് നിരവധി തവണ പ്രവേശിക്കാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. സ്വയം സ്പോൺസർ ചെയ്യുന്ന ഈ വിസയ്ക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും അപേക്ഷിക്കാം.

ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ വീണ്ടും 90 ദിവസത്തേക്ക് താമസം നീട്ടാനും അവസരമുണ്ട്. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് - ദുബായ് വഴിയാണ് ഈ സ്വയം സ്പോൺസർ ചെയ്യുന്ന വിസ അനുവദിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ സന്ദർശകർക്കും ഇതിന് അപേക്ഷിക്കാം.

uae

വിസയ്ക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ട്. ഈ കാലയളവിൽ വിസ ഉടമയ്ക്ക് യുഎഇയിൽ പലതവണ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തുടരാം. തുടർന്ന് 90 ദിവസം കൂടി താമസം നീട്ടാനും കഴിയും. എന്നാൽ ഒരു കലണ്ടർ വർഷത്തിൽ യുഎഇയിൽ ചെലവഴിക്കുന്ന ആകെ സമയം 180 ദിവസത്തിൽ കവിയാൻ പാടില്ല.

പതിവായി യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ, സ്ഥിരം യാത്രക്കാർ, കുടുംബാംഗങ്ങളെ സന്ദർശിക്കുന്നവർ, ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ എന്നിവർക്ക് സാധാരണ ടൂറിസ്‌റ്റ് വിസയേക്കാൾ കൂടുതൽ സൗകര്യവും യാത്രാ സ്വാതന്ത്ര്യവും നൽകുന്നതിനാണ് ഈ വിസ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആവശ്യമായ രേഖകൾ ഏതൊക്കെ?

കുറഞ്ഞത് ആറ് മാസത്തെ കാലാവധി ശേഷിക്കുന്ന സാധുവായ പാസ്‌പോർട്ട്, അടുത്തിടെ എടുത്ത വ്യക്തിഗത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെന്നതിന്റെ തെളിവ്, റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മന്റുകൾ. ബാങ്ക് സ്‌റ്റേറ്റ്മന്റ് അപേക്ഷകന്റെ പേരിലുള്ളതും സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള ആറ് മാസക്കാലയളവിൽ അക്കൗണ്ടിൽ കുറഞ്ഞത് 4000 യുഎസ് ഡോളർ (14,690 ദിർഹം) അല്ലെങ്കിൽ തത്തുല്യമായ തുക നിലനിർത്തിയിരുന്നതായി തെളിയിക്കണം.

യുഎഇയിലെ താമസകാലയളവിന് സാധുവായ ആരോഗ്യ ഇൻഷുറൻസും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി അടിയന്തര ആരോഗ്യ പരിരക്ഷ നൽകുന്ന യുഎഇ ആസ്ഥാനമായ ഇൻഷുറൻസ് കമ്പനികളും ലഭ്യമാണ്. മുകളിൽ പറഞ്ഞവ എല്ലാ അപേക്ഷകർക്കും ആവശ്യമായ അടിസ്ഥാന നിർബന്ധിത രേഖകളാണ്. അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ അധിക രേഖകളോ വിവരങ്ങളോ ആവശ്യപ്പെട്ടേക്കാം.

അപേക്ഷയ്ക്കുള്ള ആകെ ചെലവ് ഏകദേശം 3,713 ദിർഹം ആണ്. വിസ ഫീസ്, സർവീസ് ചാർജുകൾ, റീഫണ്ട് ചെയ്യാവുന്ന സാമ്പത്തിക ഗ്യാരന്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎഇയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് വിസ സ്‌റ്റാറ്റസ് മാറ്റുന്നതിനായി അധിക ഫീസും നൽകേണ്ടി വന്നേക്കാം.
എന്നാൽ അപേക്ഷകന്റെ വ്യക്തിഗത സാഹചര്യങ്ങളും ആവശ്യമായ അധിക നടപടികളും അനുസരിച്ച് അന്തിമ തുകയിൽ വ്യത്യാസമുണ്ടാകാം.

എങ്ങനെ അപേക്ഷിക്കാം?

ഘട്ടം 1: ജിഡിആർഎഫ്എ അക്കൗണ്ട് സൃഷ്‌ടിക്കുക

ജിഡിആർഎഫ്എ ദുബായ് വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'Individuals' തിരഞ്ഞെടുത്ത് 'Register now' ക്ലിക്ക് ചെയ്യണം.

പേര്, ഇമെയിൽ വിലാസം, ജനന തീയതി എന്നിവ നൽകുക. ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് ഇമെയിൽ സ്ഥിരീകരിച്ച ശേഷം അക്കൗണ്ട് സൃഷ്‌ടിക്കാം.

ഘട്ടം 2: അഞ്ച് വർഷത്തെ ടൂറിസ്‌റ്റ് വിസ തിരഞ്ഞെടുക്കുക

ജിഡിആർഎഫ്എ സ്‍മാർട്ട് സർവീസിൽ ലോഗിൻ ചെയ്‌ത്‌ 'New Application' തിരഞ്ഞെടുക്കുക.

ഡ്രോപ്പ്‌ഡൗൺ മെനുവിൽ നിന്ന് 'New 5 Years Tourism Entry Permit' തിരഞ്ഞെടുക്കുകയും തുടർന്ന് 'Apply' ക്ലിക്ക് ചെയ്യുകയും ചെയ്യുക.

ഘട്ടം 3: അപേക്ഷാ ഫോം പൂരിപ്പിക്കുക

പാസ്‌പോർട്ട് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, യാത്രാ വിവരങ്ങൾ എന്നിവ നൽകണം.

യാത്രയുടെ ഉദ്ദേശ്യമായി 'Tourism' തിരഞ്ഞെടുക്കുക.

യുഎഇയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് വിസ സ്‌റ്റാറ്റസ് മാറ്റുന്നതിനായി അധിക ഫീസ് ബാധകമായേക്കാം.

ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

പാസ്‌പോർട്ട്, ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യണം.

അപേക്ഷയിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് അധിക രേഖകൾ ആവശ്യപ്പെട്ടേക്കാം.

ഘട്ടം 5: ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക

ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഓൺലൈനായി ആവശ്യമായ ഫീസ് അടയ്ക്കുക. തുടർന്ന് അപേക്ഷ സമർപ്പിക്കാം.

അപേക്ഷയുടെ പുരോഗതി പരിശോധിക്കുന്നതിനായി ഉപയോഗിക്കാവുന്ന റഫറൻസ് നമ്പർ ലഭിക്കും.

ഘട്ടം 6: വിസ ലഭിക്കും

വിസ അംഗീകരിച്ച് അനുവദിച്ചുകഴിഞ്ഞാൽ എസ്എംഎസ്, ഇമെയിൽ എന്നിവ വഴി അറിയിപ്പ് ലഭിക്കും.

എൻട്രി പെർമിറ്റിന്റെ ഡിജിറ്റൽ പകർപ്പും രജിസ്‌റ്റർ ചെയ്‌ത ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+