കളമറിഞ്ഞ് കളിച്ച് യുഎഇ; ചൈനയും യുഎസും ഇന്ത്യയും ഉൾപ്പെടുന്ന കൂട്ടായ്‌മയിലേക്ക്, പിഐഎഫ് നേട്ടമാവും?

ദുബായ്: പസഫിക് ദ്വീപുകളുടെ കൂട്ടായ്‌മയായ പസഫിക് ഐലൻഡ്‌സ് ഫോറത്തിൽ (പിഐഎഫ്) സ്ട്രാറ്റജിക് പാർട്‌ണറായി അംഗത്വം നേടി യുഎഇ. ഇതോടെ പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള യുഎഇയുടെ ദീർഘകാല ബന്ധത്തിന് പുതിയ അധ്യായം തുറന്നിരിക്കുകയാണ്. പല വർഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ തുടർച്ചയായാണ് പുതിയ പങ്കാളിത്തം.

പലാവുവിലെ കൊറോറിൽ നടന്ന 55-ാമത് പസഫിക് ഐലൻഡ്‌സ് ഫോറം നേതാക്കളുടെ യോഗത്തിന്റെ ഭാഗമായി നടന്ന നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് യുഎഇയെ സ്ട്രാറ്റജിക് പാർട്‌ണറായി അംഗീകരിച്ചത്. ചൈന, അമേരിക്ക, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഇന്ത്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഫോറത്തിലെ മറ്റ് 12 സ്ട്രാറ്റജിക് പാർട്‌ണർമാർ.

uae

ഓഗസ്‌റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ കൊറോറിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് സ്‌റ്റേറ്റ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി പങ്കെടുത്തിരുന്നു. പസഫിക് മേഖലയിലെ രാജ്യങ്ങളുമായി യുഎഇ വർഷങ്ങളായി തുടരുന്ന ബന്ധമാണ് പുതിയ അംഗീകാരത്തിന് പിന്നിൽ. ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളുമായി പുനരുപയോഗ ഊർജം, കാലാവസ്ഥാ പ്രതിരോധം, വിദ്യാഭ്യാസം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ യുഎഇ സഹകരിച്ച് വരുന്നു.

സ്ട്രാറ്റജിക് പാർട്‌ണർ പദവി ലഭിച്ചതോടെ പസഫിക് ഐലൻഡ്‌സ് ഫോറത്തിലെ അംഗരാജ്യങ്ങളുമായി കൂടുതൽ അടുത്ത സഹകരണത്തിന് അവസരം ലഭിക്കും. വ്യാപാരം, നിക്ഷേപം, ബിസിനസ് പങ്കാളിത്തം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനൊപ്പം ഊർജ പരിവർത്തനം, ഡിജിറ്റൽ മേഖല, ഗതാഗത-വിനിമയ ബന്ധം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനും ഇതിലൂടെ സാധിക്കും.

പുതിയ പങ്കാളിത്തം യുഎഇയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങളായുള്ള അടുത്ത സഹകരണത്തിന്റെ തുടർച്ചയാണെന്ന് നൂറ ബിൻത് മുഹമ്മദ് അൽ കഅബി പറഞ്ഞു. പരസ്പര ബഹുമാനത്തിലും സുസ്ഥിര വികസനത്തോടുള്ള പൊതു പ്രതിബദ്ധതയിലും അധിഷ്ഠിതമായ ബന്ധമാണ് ഇരുകൂട്ടരും വളർത്തിയെടുത്തതെന്നും അവർ വ്യക്തമാക്കി.

പസഫിക് ഐലൻഡ്‌സ് ഫോറവുമായും അംഗരാജ്യങ്ങളുമായും വരും വർഷങ്ങളിൽ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പൊതു ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. കരീബിയൻ, പസഫിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ ഒമർ ഷഹാദെയും പുതിയ പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.

പസഫിക് മേഖലയുമായുള്ള യുഎഇയുടെ ബന്ധം രാജ്യത്തിന്റെ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദവി പസഫിക് രാജ്യങ്ങളുമായുള്ള സഹകരണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പരസ്‌പര ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ ഭാവിക്കായുള്ള പൊതുലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma