യുഎഇ അപൂര്‍വ സംഭവത്തിന് സാക്ഷിയാകും; നവംബറില്‍ ലോക ശ്രദ്ധ ദുബായില്‍... ഇതാണ് കാരണം
ദുബായ്: ഇന്ത്യയില്‍ നിന്നും മറ്റു പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഇവിടെ ജനകീയ പ്രതിഷേധങ്ങള്‍ കുറവാണ്. പ്രതിഷേധിക്കാനുള്ള സാഹചര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകുന്നില്ല എന്നതാണ് അതിന് കാരണം. ഭരണകൂടം പൗരന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രവാസികള്‍ പോലും പറയുന്നത്.
എന്നാല്‍ അടുത്ത നവംബറില്‍ യുഎഇയില്‍ വലിയ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു എന്നാണ് വാര്‍ത്ത. തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് മാത്രം. ചില അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും യുഎഇ ഭരണകൂടം 'ഒത്തുചേരലിന്' അനുമതി നല്‍കിയിരിക്കുകയാണ്. യുഎഇയെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമാണ്.

ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത് ദുബായിലാണ്. ലോകരാജ്യങ്ങളുടെ പ്രധാന നേതാക്കളെല്ലാം സംബന്ധിക്കുന്ന യോഗമായിരിക്കുമിത്. സമ്മേളന വേദിക്ക് മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ പരിസ്ഥിതി പ്രവര്‍ത്തിക്കാന്‍ എത്താറുണ്ട്. യുഎഇയിലും പ്രതിഷേധത്തിന് അവര്‍ തയ്യാറെടുക്കുകയാണ്. യുഎഇയിലായത് കാരണം പ്രതിഷേധം സാധ്യമാകുമോ എന്ന സംശയം ഉയരുന്നതിനിടെയാണ് അനുമതി ലഭിച്ചത്.
അടുത്ത നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ദുബായില്‍ കാലാവസ്ഥാ ഉച്ചകോടി. പ്രതിഷേധത്തിന് നേരത്തെ അനുമതി വാങ്ങണമെന്നാണ് യുഎഇയിലെ ചട്ടം. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്ക് യുഎഇ അനുമതി നല്‍കാറില്ല. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. യുഎന്‍-യുഎഇ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് യുഎഇ. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ യുഎഇ മുന്നിലാണ്. യുഎഇയില്‍ കാലാവസ്ഥാ ഉച്ചകോടി നടത്തരുത് എന്ന് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. അതേസമയം, കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കണമെന്ന നിലപാടാണ് യുഎഇക്ക്. അതിന് വേണ്ടി ശ്രമിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചിരുന്നു.
കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദികള്‍ക്ക് മുമ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാറുണ്ട്. കഴിഞ്ഞ സമ്മേളനം ഈജിപ്തിലായിരുന്നു. ഇവിടെ പ്രതിഷേധത്തിന് വലിയ നിയന്ത്രണമുണ്ടായിരുന്നു എങ്കിലും കുറച്ച് മണിക്കൂറുകള്‍ മാത്രം അനുമതി ലഭിച്ചു. 36 മണിക്കൂര്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ചാണ് അന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഈജിപ്തിന് മുമ്പ് സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിലായിരുന്നു കാലാവസ്ഥാ ഉച്ചകോടി. ഇവിടെ നടന്ന പ്രതിഷേധത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. വലിയ പ്രകടനമാണ് അന്ന് ഗ്ലാസ്‌ഗോയില്‍ നടന്നത്. എന്നാല്‍ യുഎഇയില്‍ ഏത് തരം പ്രതിഷേധമാണ് നടക്കുക എന്ന് വ്യക്തമല്ല. സമാധാനപരമായ ഒത്തുചേരലിനാണ് യുഎഇ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications