Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മലയാളികൾ പുതുവർഷം യാത്രകൾ പ്ലാൻ ചെയ്തോ? വരുന്നത് നീണ്ട അവധികൾ, സാധ്യത ഇങ്ങനെ

ദുബായ്: പുതു വർഷത്തിലേക്ക് അടുക്കുമ്പോൾ യുഎഇ നിവാസികളും പ്രവാസികളും ഒക്കെ യാത്രകൾക്കും കുടുംബ സംഗമങ്ങൾക്കും ഒഴിവുദിവസങ്ങൾ ആസൂത്രണം ചെയ്യുന്ന തിരക്കിലായിരിക്കും എന്നുറപ്പാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധികളായ ഈദ് അൽ ഫിത്റും ഈദ് അൽ അദ്ഹയും രാജ്യത്തിന്റെ 12 ഔദ്യോഗിക അവധി ദിവസങ്ങളിൽ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

മറ്റ് അവധികളെപ്പോലെ ഈദ് തീയതികൾ മാറ്റിവയ്ക്കാനാകില്ല എന്നതാണ് ഇതിന്റെ കാരണം. യുഎഇയുടെ ഔദ്യോഗിക അവധി നിയമമനുസരിച്ച്, അവ ഇസ്ലാമിക് ഹിജ്‌രി കലണ്ടറിനെ പിന്തുടർന്ന് മാസപ്പിറവി ദൃശ്യമാകുന്നതിലൂടെ സ്ഥിരീകരിക്കപ്പെടുന്നു. എന്നാൽ, ജ്യോതിശാസ്ത്ര കണക്കുകളിലൂടെ വിദഗ്‌ധരായ വ്യക്തികൾക്ക് ഈ അവധികൾ ഏതൊക്കെയാവണമെന്ന് സാധ്യതയുള്ള തീയതികൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയും.

uaeweekend

നിലവിലെ പ്രവചനങ്ങളും ഔദ്യോഗിക കലണ്ടറുകളും അനുസരിച്ച്, 2026-ലെ ഈദ് അവധികളെക്കുറിച്ച് പ്രതീക്ഷിക്കാവുന്ന ചില ഡേറ്റുകൾ ഉണ്ട്. അവ മുൻകൂട്ടി കണ്ടുകൊണ്ട് നിങ്ങൾക്ക് അവധിയിൽ യാത്രകൾ പ്ലാൻ ചെയ്യുകയോ മറ്റ് പരിപാടികൾ നടത്തുകയോ ഒക്കെ ചെയ്യാം. എങ്കിലും ഇത് കൃത്യമായ തീയതി അല്ല, സാധ്യതയുള്ള ഡേറ്റുകൾ മാത്രമാണ് എന്ന് പ്രത്യേകം ഓർക്കണം.

ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 20 വെള്ളിയാഴ്‌ച ആരംഭിക്കാം. അങ്ങനെയെങ്കിൽ നാല് ദിവസത്തെ വാരാന്ത്യ അവധിയായി മാറിയേക്കാം. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റംസാൻ ഫെബ്രുവരി 19 വ്യാഴാഴ്‌ച ആരംഭിച്ച് 30 ദിവസം നീണ്ടുനിൽക്കും.

റംസാൻ മുഴുവൻ മുപ്പത് ദിവസവും നീണ്ടുനിൽക്കുകയാണെങ്കിൽ, അവസാനത്തെ നോമ്പ് ദിവസവും ഈദ് അവധിക്കാലത്തോടൊപ്പം ചേർക്കാൻ യുഎഇ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെ നാല് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത. മാർച്ച് 23 തിങ്കളാഴ്‌ച മുതൽ ജോലിക്കാർക്ക് ഓഫീസുകൾ പുനരാരംഭിക്കും.

റംസാൻ മാസത്തിന്റെ സമാപ്‌തി കുറിക്കുന്ന ഈദ് അൽ ഫിത്ർ ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട ആഘോഷമാണ്. അതിരാവിലെയുള്ള ഈദ് പ്രാർത്ഥനകൾക്ക് ശേഷം കുടുംബ സന്ദർശനങ്ങൾ, ദാനധർമ്മങ്ങൾ, രാജ്യവ്യാപകമായ ആഘോഷങ്ങൾ എന്നിവയോടെയാണ് അവധി ദിനം പൊതുവെ കടന്നുപോകുന്നത്.

അതുപോലെ 2026-ലെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധികളിലൊന്നായി ഈദ് അൽ അദ്ഹ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുൽഹജ്ജ് 9-ലെ അറഫാ ദിനത്തോടെ ഇത് ആരംഭിക്കുന്നു. പിന്നീട് ദുൽഹജ്ജ് 10, 11, 12 എന്നീ ദിവസങ്ങളിൽ ഈദ് അൽ അദ്ഹ ആഘോഷിക്കപ്പെടും. ഇതും ദീർഘകാല അവധിയാണ്.

ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക 2026-ലെ അവധി കലണ്ടർ പ്രകാരം, അറഫാ ദിനം മെയ് 26 ചൊവ്വാഴ്‌ചയും ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്‌ചയും ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ദൈർഘ്യമേറിയ അവധിയിലേക്ക് തന്നെയാണ് ശരിക്കും വിരൽ ചൂണ്ടുന്നത്.

പ്രവചിക്കുന്നത് പോലെ സംഭവിച്ചാൽ മെയ് 29 വെള്ളിയാഴ്‌ച വരെ അവധി തുടരും. ഇതിനോടൊപ്പം മെയ് 30 ശനി, മെയ് 31 ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ നീണ്ട അവധി ആസ്വദിക്കാനാകും. എങ്കിലും ഇതൊക്കെയും സാധ്യതകൾ മാത്രമാണ് എന്നത് നിങ്ങൾ മറക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+