Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ ഭാവിയിലെ നിർണായക മാറ്റം; എത്തിഹാദ് റെയിലിന് 11 സ്‌റ്റേഷനുകൾ..! ഏതൊക്കെ എന്നറിയാം

ദുബായ്: യുഎഇയുടെ യാത്രാ മേഖലയിൽ വമ്പൻ മാറ്റം കൊണ്ട് വരാൻ ഒരുങ്ങുകയാണ് എത്തിഹാദ് റെയിൽ. രാജ്യത്തെ പ്രധാന നഗരങ്ങളെയും പ്രാദേശിക കേന്ദ്രങ്ങളെയും വിദൂര പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന വിപുലമായ യാത്രാ റെയിൽ ശൃംഖലയായതിനാൽ തന്നെ എല്ലാവരും തികഞ്ഞ പ്രതീക്ഷയിലാണ്. വിമാനത്താവളങ്ങൾ, നഗര കേന്ദ്രങ്ങൾ, വ്യാവസായിക മേഖലകൾ, വിദ്യാഭ്യാസ ഹബ്ബുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ സ്‌റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്.

എത്തിഹാദ് റെയിൽ ജനുവരി 8-ന് ഏഴ് പുതിയ യാത്രാ സ്‌റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച നാല് സ്ഥലങ്ങൾക്ക് പുറമെയാണിത്. രാജ്യത്തുടനീളം 11 നഗരങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

UAE Etihad Rail

പദ്ധതിയുടെ പ്രാഥമിക യാത്രാ റെയിൽ റൂട്ടുകൾ അബുദാബിയെ ദുബായിയുമായും തുടർന്ന് ഫുജൈറയുമായും ബന്ധിപ്പിക്കുന്നു. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ദുബായിലെ ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സ് സ്‌റ്റേഷനുമായും കിഴക്കോട്ടുള്ള ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്‌റ്റേഷനുമായും ഇത് ബന്ധിപ്പിക്കും. അത്തരത്തിൽ ആകെ 11 സ്‌റ്റേഷനുകൾ ആയിരിക്കും റെയിൽ പദ്ധതിയിൽ ഉണ്ടാവുക.

എത്തിഹാദ് റെയിൽ: സ്‌റ്റേഷനുകൾ ഇവയൊക്കെ

അബുദാബിയിലെ എത്തിഹാദ് റെയിൽ സ്‌റ്റേഷനാണ് മുഹമ്മദ് ബിൻ സായിദ് സിറ്റി. ഇത് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള പ്രധാന പ്രവേശന കേന്ദ്രമാണ്, സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 30 മിനിറ്റ് മാത്രം ദൂരം. അതുപോലെ ദുബായിലെ ഏക എത്തിഹാദ് റെയിൽ സ്‌റ്റേഷൻ തെക്കുഭാഗത്തുള്ള ആഢംബര കമ്മ്യൂണിറ്റിയായ ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സിലാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപത്തായതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലാണ് ഷാർജ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്; ഇത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും പ്രയോജനകരമാവുമെന്ന് ഉറപ്പ്. ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 10 മിനിറ്റ് അകലെയായതിനാൽ വ്യോമ-റെയിൽ ബന്ധം ശക്തിപ്പെടുത്തുന്നു. എത്തിഹാദ് റെയിൽ യാത്രാ സർവീസിൻ്റെ കിഴക്കേ അറ്റമാണ് അൽ ഹിലാൽ സ്‌റ്റേഷൻ; അത് ഫുജൈറ നഗരത്തെയും ഖിദ്‌ഫയെയും നേരിട്ട് ബന്ധിപ്പിച്ച് കിഴക്കൻ തീരത്തെ യാത്ര മെച്ചപ്പെടുത്തുന്നു.

എത്തിഹാദ് റെയിൽ ശൃംഖലയിലെ ഏറ്റവും പടിഞ്ഞാറുള്ളതും ദീർഘകാല തന്ത്രപ്രധാനവുമായ സ്‌റ്റേഷനാണ് അൽ സില. അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ, സൗദി അറേബ്യൻ അതിർത്തിയിലാണ് ഈ പ്രദേശം. അൽ ദഫ്റയിലെ തീരദേശ പട്ടണമായ അൽ മിർഫ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റിക്ക് പ്രയോജനം ചെയ്യും.

അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള അൽ ധന്ന എമിറേറ്റിലെ പ്രധാന നഗരവും വ്യവസായ കേന്ദ്രവുമാണ്. എണ്ണ, വാതക മേഖലകളിൽ ഇതിന് പ്രധാന ബന്ധമുണ്ട്. അൽ ദഫ്റ മേഖലയിലെ പ്രധാന ഭരണ-വ്യാവസായിക കേന്ദ്രമായ മദിനത്ത് സായിദ്, 180 കി.മീ. തെക്ക് പടിഞ്ഞാറ് അബുദാബിക്ക് അടുത്താണ്. സമീപത്തെ എണ്ണപ്പാടങ്ങളെയും പ്രാദേശിക വ്യവസായങ്ങളെയും ഇത് പിന്തുണയ്ക്കുന്നു.

അബുദാബി എമിറേറ്റിന്റെ തെക്ക്-പടിഞ്ഞാറുള്ള ലിവാ ഒയാസിസിലെ ഗ്രാമവും ചരിത്രപ്രദേശവുമാണ് മെസയ്ര (മെസയ്രഹ് എന്നും അറിയപ്പെടുന്നു). റുബ് അൽ ഖാലി മരുഭൂമിയുടെ അരികിലുള്ള ഈ പ്രദേശം, മെസയ്രഹ് കോട്ട ഉൾപ്പെടെയുള്ള പരമ്പരാഗത മൺകോട്ടകൾക്ക് പേരുകേട്ടതാണ്. അവിടെയാണ് അടുത്ത സ്‌റ്റേഷൻ ഉണ്ടാവുക.

അബുദാബിക്കും അൽ ഐനിനും ഇടയിലുള്ള അൽ ഫയ, ദുബായിലേക്കും റോഡ് വഴി ബന്ധിപ്പിക്കുന്നു. ഇത് പ്രധാന ജനവാസ കേന്ദ്രങ്ങൾക്കിടയിലെ ഒരു പ്രധാന യാത്രാ കേന്ദ്രമാണ്. ഷാർജ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ കിഴക്കായി, സെൻട്രൽ റീജിയണിൽ സ്ഥിതി ചെയ്യുന്ന പട്ടണവും മരുപ്പച്ചയുമാണ് അൽ ധൈദ്. ഹജർ പർവതനിരകളുടെ താഴ്‌വരയിലെ മരുഭൂമി സമതലമായ ഈ പ്രദേശം, കൃഷിക്കും പരമ്പരാഗത ജനവാസ കേന്ദ്രങ്ങൾക്കും പ്രസിദ്ധമാണ്. അവിടെയും ഒരു സ്‌റ്റേഷൻ ഉണ്ടാവും.

എത്തിഹാദ് റെയിൽ പദ്ധതി

അബുദാബിയുടെ പടിഞ്ഞാറ് സൗദി അതിർത്തിയായ അൽ സിലയിൽ നിന്നു തുടങ്ങുന്ന പാസഞ്ചർ ട്രെയിൻ കിഴക്ക് ഒമാൻ അതിർത്തിയിലാണ് അവസാനിക്കുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ നിലവിലെ യാത്രാസമയം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കുമെന്നാണ് കരുതുന്നത്. ഒരു ലക്ഷം കോടി രൂപയിൽ അധികം ചിലവഴിച്ചു കൊണ്ടായിരിക്കും ഈ അതിവേഗ റെയിൽ പദ്ധതി നിർമ്മിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+