ഈദ് അൽ ഇത്തിഹാദ് ദിന ആഘോഷത്തിന് ഒരുങ്ങി യുഎഇ; സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ അവധി, എപ്പോൾ?

ദുബായ്: രാജ്യത്തെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. അവധി ഡിസംബർ 2 ബുധനാഴ്‌ച ആരംഭിച്ച് ഡിസംബർ 4 വെള്ളിയാഴ്‌ച വരെ തുടരും. സാധാരണ ശനിയാഴ്‌ചയും ഞായറാഴ്‌ചയും വാരാന്ത്യ അവധിയായതിനാൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും.

ഫെഡറൽ സർക്കാർ ഓഫീസുകൾ ഡിസംബർ 7 തിങ്കളാഴ്‌ചയാവും പിന്നീട് തുറക്കുക. യുഎഇയുടെ ദേശീയ ദിനം ആഘോഷിക്കുന്നതിനും രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിനും ജീവനക്കാർക്ക് ഈ പ്രഖ്യാപനം അവസരം നൽകുന്നു. ഇതോടെ ജീവനക്കാർക്ക് കൃത്യമായി യാത്രകൾ ആസൂത്രണം ചെയ്യാനുള്ള അവസരവും വന്നുചേരും.

uae

യുഎഇ ദേശീയ ദിനവും യൂണിയൻ ദിനവും എന്നറിയപ്പെട്ടിരുന്ന ഈദ് അൽ ഇത്തിഹാദ് 1971 ഡിസംബർ 2 ന് എമിറേറ്റുകളുടെ ചരിത്രപരമായ ഏകീകരണത്തെ അനുസ്‌മരിക്കുന്നു. ഈ ദിവസമാണ് അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉം അൽ ക്വെയ്ൻ, ഫുജൈറ എന്നീ ആറ് എമിറേറ്റുകൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപിക്കാൻ ഒത്തുചേർന്നത്. തുടർന്ന് 1972 ഫെബ്രുവരിയിൽ ഏഴ് എമിറേറ്റുകളുടെ ഫെഡറേഷൻ പൂർത്തിയാക്കി റാസ് അൽ ഖൈമ യൂണിയനിൽ ചേർന്നു.

55-ാം വാർഷിക ആഘോഷങ്ങൾ യുഎഇയുടെ ദേശീയ സ്വത്വം, ഐക്യം, പൈതൃകം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിലെ നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കും. എമിറേറ്റുകളിലുടനീളമുള്ള സാംസ്‌കാരിക പരിപാടികൾ, വെടിക്കെട്ട്, വിനോദ പരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആഘോഷങ്ങളിൽ പൗരന്മാരും താമസക്കാരും സന്ദർശകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വകാര്യമേഖലയിലെ ജീവനക്കാർ അവരുടെ അവധിക്കാല ക്രമീകരണങ്ങൾ സംബന്ധിച്ച് മാനവ വിഭവശേഷി, എമിറാറ്റൈസേഷൻ മന്ത്രാലയത്തിൽ (എംഒഎച്ച്ആർഇ) നിന്നുള്ള ബാധകമായ പ്രഖ്യാപനം പാലിക്കണം. നിലവിൽ യുഎഇയിൽ തണുപ്പ് കാലത്തിലേക്ക് കടക്കുന്നതിനാൽ അവധിക്കാല യാത്രകൾക്ക് അനുയോജ്യമായ സമയം കൂടിയായിരിക്കും ഇത്.

ഇത്തവണ ഇത്തിഹാദ് ദിനത്തിന്റെ പ്രമേയവും വ്യത്യസ്‌തമാണ്. പങ്കിട്ട മൂല്യങ്ങൾ, അനുഭവങ്ങൾ, ശക്തമായ അടുപ്പബോധം എന്നിവയിലൂടെ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന "കുടുംബങ്ങളുടെ കുടുംബം" എന്ന നിലയിലാണ് യുഎഇയെ ഇക്കുറി ഇത്തിഹാദ് ദിനത്തിന്റെ പ്രമേയം അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma