Get Updates
Get notified of breaking news, exclusive insights, and must-see stories!

ആടിയുലഞ്ഞ് സ്വര്‍ണ വിപണി; വീണ്ടും പ്ലാന്‍ മാറ്റി യുഎഇക്കാര്‍... ഇപ്പോള്‍ വാങ്ങുന്നത് ഇങ്ങനെ, ലാഭം തന്നെ!

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണികളില്‍ ഒന്നാണ് യുഎഇ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നുണ്ട്. ആഗോളതലത്തിലെ സ്വര്‍ണ വിപണിയിലെ മാറ്റങ്ങള്‍ എല്ലാ ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. യുഎഇയിലും ഈ മാറ്റം വിലയില്‍ പ്രകടമാണ്. വിലയിലെ മാറ്റത്തിന് അനുസരിച്ച് സ്വര്‍ണം വാങ്ങുന്ന രീതിയിലും മാറ്റം വരുത്തിയിരിക്കുകയാണ് യുഎഇ നിവാസികള്‍.

ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ ചെറിയ ആഭരണങ്ങളിലേക്കും സ്വര്‍ണ നാണയങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. സ്വര്‍ണാഭരണം വാങ്ങുന്നതിന്റെ അളവില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് എന്നാണ് ദുബായിലെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. എന്നിരുന്നാലും ഉപയോക്താക്കള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം അതിന്റെ ശക്തമായ ആകര്‍ഷണം നിലനിര്‍ത്തുന്നുണ്ട്.

Gold Price

ആഗോള വില ഔണ്‍സിന് 3,400 ഡോളറില്‍ താഴെയായതിനാല്‍ ചൊവ്വാഴ്ച ഗ്രാമിന് 420 ദിര്‍ഹം എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ബുധനാഴ്ച രാവിലെ ദുബായില്‍ സ്വര്‍ണ വില ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെയായി. ബുധനാഴ്ച വിപണി തുറക്കുമ്പോള്‍ 24 കാരറ്റ് മഞ്ഞ ലോഹത്തിന്റെ വില ഗ്രാമിന് 399.5 ദിര്‍ഹമായിരുന്നു. ചൊവ്വാഴ്ച നേടിയ എല്ലാ നേട്ടങ്ങളും സ്വര്‍ണത്തിന് ഇന്ന് നഷ്ടപ്പെട്ടു.

തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ ഗ്രാമിന് ഏകദേശം 20 ദിര്‍ഹത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് 370.0 ദിര്‍ഹവും, 21 കാരറ്റിന് 354.75 ദിര്‍ഹവും 18 കാരറ്റിന് 304.0 ദിര്‍ഹവും ആയി വില കുറഞ്ഞു. ആഗോളതലത്തില്‍ ചൊവ്വാഴ്ച ഔണ്‍സിന് 3,500 ഡോളറിലെത്തിയ ശേഷം ബുധനാഴ്ച രാവിലെ 2.5 ശതമാനം ഇടിഞ്ഞ് 3,322.44 ഡോളറിലാണ് വ്യാപാരം നടന്നത്.

'വിലയിലെ വര്‍ധനവ് സ്വര്‍ണ്ണാഭരണങ്ങളുടെ വാങ്ങലുകളില്‍ നേരിയ കുറവുണ്ടാക്കിയിരിക്കാം. എങ്കിലും അത് ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടില്ല. എന്നിരുന്നാലും, വാങ്ങല്‍ സ്വഭാവത്തില്‍ ഒരു മാറ്റം ഞങ്ങള്‍ കാണുന്നു, ഉപഭോക്താക്കള്‍ കൂടുതല്‍ ഭാരം കുറഞ്ഞതും ചെറുതുമായ സ്വര്‍ണ്ണ നാണയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം സ്വര്‍ണ്ണ നാണയങ്ങള്‍, ചെറിയ നിക്ഷേപ സ്വര്‍ണ്ണ നാണയങ്ങള്‍ തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നു', ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

പഴയ സ്വര്‍ണ്ണഭരണങ്ങള്‍ വില്‍ക്കുന്ന ഉപഭോക്താക്കളില്‍ വര്‍Oനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വാങ്ങലുകളില്‍ ചെറിയ ഇടിവ് പ്രതീക്ഷിക്കാമെങ്കിലും പുതിയ വില ശ്രേണിയുമായി ഉപഭോക്താക്കള്‍ പൊരുത്തപ്പെടുമ്പോള്‍ അത്തരം ഇടിവുകള്‍ സാധാരണയായി ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

'സ്വര്‍ണ്ണ വിനിമയ ഇടപാടുകളില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് ഉപഭോക്താക്കള്‍ അവരുടെ സ്വര്‍ണ്ണ ആസ്തികള്‍ കൈവശം വച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. അതിന്റെ നിലനില്‍ക്കുന്ന മൂല്യത്തിലും സ്ഥിരതയിലും അവര്‍ വിശ്വസിക്കുന്നതിന്റെ ശക്തമായ അടയാളമാണിത്,' അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടും ഉപഭോക്തൃ വികാരം സ്ഥിരതയോടെ തുടരുന്നുവെന്ന് അഹമ്മദ് പറഞ്ഞു.

Take a Poll

ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2025 ല്‍ മാത്രം 23% വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് 50 % വര്‍ധനവുണ്ടായപ്പോള്‍ സ്വര്‍ണത്തിന്റെ വില മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 % കുതിച്ചുയര്‍ന്നു. 2022 ഒക്ടോബര്‍ 10 ന്, ഔണ്‍സിന് സ്വര്‍ണ്ണത്തിന്റെ വില 1,704 യു എസ് ഡോളര്‍ ആയിരുന്നു.

ഇതാണ് ഇപ്പോള്‍ ഔണ്‍സിന് 3400 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടാണ് സ്വര്‍ണ വില വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+