Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി ചെയ്യുന്നവരാണോ? തൊഴിൽ നിയമങ്ങൾ അറിയാതെ പോവരുത്, പിരിച്ചുവിടാനും ഇവ പാലിക്കണം

ദുബായ്: ഓരോ രാജ്യത്തെയും നിയമങ്ങളും അവയുടെ ചട്ടക്കൂടുകളും വ്യത്യസ്‌തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്തേത് പോലെയല്ല ഗൾഫ് രാജ്യങ്ങളിൽ. യുഎഇയിൽ അടക്കം പോവുന്ന പ്രവാസികൾക്ക് പലപ്പോഴും തൊഴിൽ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാവില്ല. അങ്ങനെയുള്ളവർ നിർബന്ധമായും ചില കാര്യങ്ങൾ, അത് പ്രൊബേഷൻ പിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കണം.

യുഎഇയിലെ പിടിച്ചുവിടൽ നിയമങ്ങൾ ഇങ്ങനെ

യുഎഇ തൊഴിൽ നിയമം അനുസരിച്ച്, ഒരു തൊഴിലുടമയ്ക്ക് പ്രൊബേഷൻ കാലയളവിൽ ജീവനക്കാരനെ പിരിച്ചുവിടാൻ നിയമപരമായി സാധിക്കും. 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33-ലെ ആർട്ടിക്കിൾ 9(1) പ്രകാരം, ഇതിനായി 14 ദിവസത്തെ മുൻകൂർ രേഖാമൂലമുള്ള നോട്ടീസ് നൽകണം എന്നതാണ് പ്രധാന നിബന്ധന. നിയമത്തിൽ ഇതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

uaejobrules

'ജോലി ആരംഭിക്കുന്ന തീയതി മുതൽ ആറ് മാസത്തിൽ കൂടാത്ത ഒരു പ്രൊബേഷൻ കാലയളവിൽ തൊഴിലുടമയ്ക്ക് ജീവനക്കാരനെ നിയമിക്കാം. സേവനം അവസാനിപ്പിക്കുന്നതിനുള്ള തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിച്ചതിന് ശേഷം ഈ കാലയളവിൽ തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കാം' എന്നാണ് നിയമത്തിൽ പറയുന്നത്.

കൂടാതെ, പ്രൊബേഷൻ കാലയളവിൽ പിരിച്ചുവിടുമ്പോൾ, ജീവനക്കാരന് അവസാനത്തെ പ്രവൃത്തി ദിവസം വരെയുള്ള എല്ലാ കുടിശ്ശികകളും നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 29(3) അനുസരിച്ച്, അടയ്ക്കാത്ത ശമ്പളം, അർഹമായ അവധിക്കാല ആനുകൂല്യങ്ങൾ (ബാധകമെങ്കിൽ), നോട്ടീസ് കാലയളവിലെ ശമ്പളം എന്നിവ ഇതിൽ ഉൾപ്പെടും.

'പ്രൊബേഷൻ കാലയളവിലും ജീവനക്കാരന് വാർഷിക അവധി അനുവദിക്കാൻ തൊഴിലുടമയ്ക്ക് സമ്മതിക്കാം. പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയില്ലെങ്കിൽ, ജീവനക്കാരന് വാർഷിക അവധിയുടെ ബാക്കിയുള്ള തുകയ്ക്ക് നഷ്‌ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്' ഈ വിഷയത്തിൽ നിയമം വ്യക്തമാക്കുന്നത് ഇങ്ങനെ.

തൊഴിൽ കരാർ അവസാനിക്കുമ്പോൾ, ജീവനക്കാരൻ്റെ അഭ്യർത്ഥന പ്രകാരം തൊഴിലുടമ ഒരു എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നൽകണം. ജോലി ആരംഭിച്ച തീയതി, അവസാനിച്ച തീയതി, മൊത്തം സേവന കാലയളവ്, തസ്‌തിക, അവസാന ശമ്പളം, കരാർ അവസാനിപ്പിച്ച കാരണം എന്നിവ ഈ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. ജീവനക്കാരന്റെ പ്രശസ്‌തിക്ക് ഹാനികരമാകുന്നതോ പുതിയ ജോലി സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതോ ആയ യാതൊന്നും അതിൽ ഉൾപ്പെടാൻ പാടില്ല. ആർട്ടിക്കിൾ 13(11) ഇത് നിർബന്ധമാക്കുന്നു.

'തൊഴിൽ കരാർ അവസാനിക്കുമ്പോൾ, ജീവനക്കാരന്റെ അഭ്യർത്ഥന പ്രകാരം, യാതൊരു ഫീസും കൂടാതെ, സേവനത്തിന്റെ ആരംഭം, അവസാനം, മൊത്തം സേവന കാലയളവ്, തസ്‌തിക അല്ലെങ്കിൽ ജോലിയുടെ തരം, അവസാനത്തെ ശമ്പളം, തൊഴിൽ കരാർ അവസാനിപ്പിച്ചതിനുള്ള കാരണം എന്നിവ സൂചിപ്പിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണം. ഈ സർട്ടിഫിക്കറ്റിൽ തൊഴിലാളിയുടെ പ്രശസ്‌തിക്ക് ഹാനികരമാകുന്നതോ പുതിയ തൊഴിലവസരങ്ങൾ നേടാനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതോ ആയ ഒന്നും ഉൾക്കൊള്ളാൻ പാടില്ല' എന്നാണ് നിയമത്തിൽ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+