യുഎഇയില്‍ ജയ്‌വാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ എത്തി; എന്താണ് ഉപയോഗം; സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്ത്?
ദുബായ്: യുഎഇയില്‍ ജയ്‌വാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ ലോഞ്ച് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിഭാവനം ചെയ്ത കാര്‍ഡാണിത്. ഇന്ത്യയിലെ റുപേ കാര്‍ഡുമായി ഇവ ഇന ബന്ധിപ്പിക്കും. അതേസമയം യുഎഇയിലെ പത്ത് മില്യണില്‍ അധികം വരുന്ന ഡെബിറ്റ് കാര്‍ഡുകള്‍ പതിയെ വിപണിയില്‍ നി്‌ന് പിന്‍വലിക്കപ്പെടും.
അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായിട്ടാണ് ഇവ പിന്‍വലിക്കുക. ബാങ്കുകള്‍ ഇവ ലോഞ്ച് ചെയ്തതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി. പുതിയ കാര്‍ഡ് ലോഞ്ച് ചെയ്തതിലൂടെ ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ ആശങ്കപ്പെടുത്തുന്നത്. പഴയ ഡെബിറ്റ് കാര്‍ഡുകളെ പൂര്‍ണമായും ഒഴിവാക്കുന്നത് സമയമെടുക്കുമെന്നാണ് കേന്ദ്ര ബാങ്ക് അറിയിച്ചിരിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പഴയ ഡെബിറ്റ് കാര്‍ഡുകളെല്ലാം പിന്‍വലിക്കാനാണ് ഞങ്ങള്‍ തീരപുമാനിച്ചിരിക്കുന്നത്. മറ്റ് ബ്രാന്‍ഡ് കാര്‍ഡുകള്‍ അതിന് ശേഷം അനുവദിക്കില്ല. ജയ്‌വാന്‍ കാര്‍ഡുകള്‍ മാത്രമാണ് തദ്ദേശീയമായി എല്ലാവര്‍ക്കും നല്‍കുകയെന്ന് യുഎഇ ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുലസീസ് അല്‍ ഗുരൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് ജയ്‌വാന്‍ കാര്‍ഡുകള്‍ അനുവദിച്ച് തുടങ്ങുക. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലായിരുന്നു ജയ്‌വാന്‍ കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്താണ് ജയ്‌വാന്‍ കാര്‍ഡ്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയായ റുപേ അടിസ്ഥാനമാക്കി യുഎഇ അവതരിപ്പിക്കുന്ന ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ശൃംഖലയാണ് ജയ്‌വാന്‍. ആഗോള ബ്രാന്‍ഡുകളായ വീസ, മാസ്റ്റര്‍ കാര്‍ഡ്, എന്നിവയുമായി കിടപിടിക്കുന്ന കാര്‍ഡ് പേമെന്റ് സംവിധാനമാണ് റുപേയ്ക്ക് ഇപ്പോഴുള്ളത്.
അതെല്ലാം ഇനി ജയ്‌വാന്‍ കാര്‍ഡിലും ലഭ്യമാകും. റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. റുപേ കാര്‍ഡിനുള്ള സ്വീകാര്യതയും യുഎഇയില്‍ വര്‍ധിക്കും.
ആര്‍ക്കെല്ലാം ലഭ്യമാകും
എല്ലാ യുഎഇ നിവാസികള്‍ക്കും ജയ്‌വാന്‍ കാര്‍ഡുകള്‍ ലഭ്യമാകും. യുഎഇയിലെ സാമ്പത്തിക സ്ഥാപനങ്ങളുമായും ബാങ്കുകളിലൂടെയും ഇടപാട് നടത്തുന്നവര്‍ക്കെല്ലാം ഈ കാര്‍ഡ് ലഭിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ യുഎഇ നിവാസികള്‍ക്കും ഈ ലഭ്യമാകും.
ഏതൊക്കെ ബാങ്കുകളില്‍ ലഭിക്കും
നിലവില്‍ അല്‍ ഇത്തിഹാദ് പേമെന്റുകള്‍ യുഎഇയിലുള്ള പാര്‍ട്ണര്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിന് ശേഷം ഏതൊക്കെ ബാങ്കുകളാണെന്ന് തീരുമാനിക്കും. നിലവില്‍ അബുദാബി അബുദാബ് ബാങ്ക്, അബുദാബി കൊമേഷ്യല്‍ ബാങ്ക്, മഷ്‌റീഖ് ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ദുബായ് എന്നിവാണ് നിലവില്‍ ജയ്‌വാന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.
ഇപ്പോഴുള്ള ഡെബിറ്റ് കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞാല്‍ ബാങ്കുകള്‍ ജയ്‌വാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമാണ് അല്‍ ഇത്തിഹാദ് ഫോക്കസ് ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യം പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ എല്ലായിടത്തും ജയ്‌വാന്‍ കാര്‍ഡുകളും ഉപയോഗിക്കാം.
ജയ്‌വാന്‍ കാര്‍ഡിന്റെ നേട്ടങ്ങള്‍
കോണ്‍ടാക്ട്‌ലെസ് പേമെന്റുകള്‍, പ്രത്യേക വിഭാഗങ്ങളില്‍ ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍, തെരഞ്ഞെടുത്ത കടകളില്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍, തട്ടിപ്പ് തടയാനുള്ള സംവിധാനം, സുരക്ഷിതമായ ഓണ്‍ലൈന്‍ പണമിടപാട് എന്നിവയെല്ലാം ജയ്‌വാന്‍ കാര്‍ഡിന്റെ ഗുണങ്ങളാണ്.












Click it and Unblock the Notifications