യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, നിയമം പ്രാബല്യത്തിൽ
ദുബായ്: യുഎഎയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ നിയമം ഷാര്‍ജ, അജ്‌മാന്‍, ഉമുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ടാണ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 16-ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി, ആരോഗ്യ, പ്രതിരോധ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു കാബിനറ്റിനെ അടിസ്ഥാനമാക്കി ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചിരുന്നു.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങി വിദേശികള്‍ അടക്കമുള്ള എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നിർബന്ധമായും എടുക്കേണ്ടതുണ്ട്. മാത്രമല്ല തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇന്‍ഷുറന്‍സ് പ്രധാന ഘടകമായി മാറുകയും ചെയ്‌തു എന്നതാണ് മറ്റൊരു നിർണായക കാര്യം.
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും, മലയാളികൾക്കും ഏറെ പ്രയോജനപ്രദമാകുന്ന തീരുമാനം കൂടിയാണിത്. കാരണം ഇത്തരത്തിൽ നിർബന്ധിത ഇൻഷുറൻസിന്റെ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ജീവനക്കാരിൽനിന്ന് കമ്പനികൾ ഇതിനായി പണം ഈടാക്കാൻ പാടില്ല. ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഇനിയും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസത്തിൽ 500 ദിർഹം വീതം പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടക്കൻ എമിറേറ്റുകളിലേക്ക് കൂടി നിയമം ബാധകമാക്കിയതോടെ പ്രവാസികൾക്ക് ത് കൂടുതൽ ഗുണകരമാവും.
എന്താണ് നിയമം? നിയന്ത്രണങ്ങൾ എങ്ങനെ?
ഇനി മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും സ്വകാര്യ കമ്പനി ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങിയവര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് വ്യക്തിഗത ഇൻഷുറൻസ് പോളിസിയും കുടുംബവുമായി താമസിക്കുന്നവര്‍ക്ക് ഫാമിലി പോളിസിയുമാണ് നിർബന്ധമാക്കിയത്.
കമ്പനികളുടെ കാര്യത്തില്‍ അതാത് തൊഴിലുടമകളാണ് തങ്ങളുടെ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ എടുത്ത് നൽകേണ്ടത്. ഇനി മുതൽ ജീവനക്കാരുടെ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷക്കൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും സമര്‍പ്പിക്കണമെന്നാണ് ചട്ടം. സമർപ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ കഴിയില്ല. ഇതോടെ ജീവനക്കാർക്ക് പോളിസി എടുക്കാൻ തൊഴിലുടമകളും നിർബന്ധിതരാകും.
ഹെൽത്ത് ഇൻഷുറൻസ് നിബന്ധനകൾ
320 ദിർഹം മുതൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജുകൾ ലഭ്യമാണ്. 1 മുതൽ 64 വയസ് വരെയുള്ളവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. വിട്ടുമാറാത്ത രോഗമുള്ളവർക്കും ചികിത്സ ലഭിക്കും, എന്നാൽ അവർ രോഗവിവരങ്ങൾ കൃത്യമായ വെളിപ്പെടുത്തുന്ന അപേക്ഷ പൂരിപ്പിച്ചു നൽകേണ്ടി വരുമെന്ന് മാത്രം.
ഒപി കെയറിന് 25 ശതമാനം രോഗി നൽകേണ്ടി വരും. കിടത്തി ചികിത്സയ്ക്ക് 20 ശതമാനം കോ-പെയ്‌മെന്റ് രോഗി നൽകണമെന്നാണ് പറയുന്നത്. വർഷത്തിൽ 1500 ദിർഹത്തിന്റെ മരുന്നുകളാണ് ഈ പരിരക്ഷയിലൂടെ ലഭിക്കുക. ഒരു സന്ദർശനത്തിൽ പരമാവധി 500 ദിർഹത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള അർഹതയുമുണ്ടാവും.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
ശമ്പളം കിട്ടിയാലുടൻ തീരുന്നുണ്ടോ? ഈ 5 കാര്യങ്ങൾ ചെയ്താൽ മതി, സമ്പാദ്യം വളരും -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത്











Click it and Unblock the Notifications