യുഎഇയില്‍ മഴ അവസാനിച്ചിട്ടില്ല, അടുത്ത ദിവസങ്ങളില്‍ ശക്തമായി പെയ്യും; വേനല്‍കാലം വരെ തുടരും
ദുബായ്: യുഎഇയില്‍ മഴ അവസാനിച്ചിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധന്‍. അടുത്ത ദിവസങ്ങളിലായി ശക്തമായ മഴ യുഎഇയില്‍ പെയ്യും. മഴ വേനല്‍ കാലത്തിന്റെ തുടര്‍ച്ച വരെ പെയ്ത് കൊണ്ടിരിക്കും. ദുബായിലെ ദക്ഷിണ-പശ്ചിമ മേഖയില്‍ അതിശക്തമായ മഴയും ഉണ്ടാവും. അതേസമയം ഏപ്രില്‍ 16ന് യുഎഇയ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് മഴയായിരുന്നു.
മെയ് രണ്ടിനും മൂന്നിനും അതുപോലെ ശക്തമായ മഴ ആവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ മഴ ലഭിക്കുമെങ്കിലും പിന്നീട് കടുത്ത ചൂടിലേക്ക് തന്നെ യുഎഇ പോകും. അടുത്തൊന്നും ശക്തമായ മഴയോ അടക്കം കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും യുഎഇയില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറഞ്ഞു.

ഞായറാഴ്ച്ച മഴ പെയ്യാനുള്ള സാധ്യത ശക്തമാണ്. തിങ്കളും ചൊവ്വാഴ്ച്ചയും ശക്തമായ മഴ തുടരും. ഷാര്‍ജയിലും ദുബായിലും മഴയ്ക്ക് നേരിയ സാധ്യതയാണ് ഉള്ളത്. ന്യൂനമര്‍ദം യുഎഇയ്ക്ക് പുറത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ അഹമ്മദ് ഹബീബ് പറഞ്ഞു.
യുഎഇയുടെ തീരദേശ മേഖലയിലും പശ്ചിമ മേഖലയിലുമായിരിക്കും മഴ അനുഭവപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും യുഎഇയില്‍ രണ്ട് കാലാവസ്ഥാ സീസണുകളാണ് ഉണ്ടാവാറുള്ളത്. അത് വേനലും മറ്റൊന്ന് മഞ്ഞുകാലവുമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് യുഎഇയില്‍ മഞ്ഞുകാലം. 16.4 മുതല്‍ 24 വരെയായിരിക്കും താപനിലയെന്നും അഹമ്മദ് ഹബീബ് പറയുന്നു.
കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവാണ് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ സാഹചര്യങ്ങള്‍. ഈ സമയം പല മേഖലയിലും താപനില കാര്യമായി ഉയരും. 26 മുതല്‍ 33.5 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. വേനല്‍കാലം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്.
ഉയര്‍ന്ന താപനില 50 ഡിഗ്രി വരെയുണ്ടാവും. ദക്ഷിണ മേഖലകളിലായിരിക്കും ഈ സമയം കടുത്ത ചൂട് അനുഭവപ്പെടുക. ശരാശരി താപനില 32 മുതല്‍ 37.2 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഈ സമയത്തെ താപനില. ഇപ്പോള്‍ അത്തരമൊരു കാലാവസ്ഥ മാറ്റത്തിന്റെ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് ശക്തമായ മഴ ലഭിക്കുന്നതെന്നും ഡോ അഹമ്മദ് ഹബീബ് പറഞ്ഞു.
അതേസമയം മെയ് മാസം ദിവവസത്തിന്റെ ദൈര്‍ഘ്യം നീളുമെന്നും ഹബീബ് പറയുന്നു. സൂര്യന്റെ സഞ്ചാരം വടക്കന്‍ മേഖലയിലേക്ക് ആവുമ്പോള്‍ ദിനത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലാണ് വേനല്‍ കാലം യുഎഇയില്‍ ആരംഭിക്കുക. അടുത്ത മാസം മുതല്‍ സമ്മര്‍ദത്തിന്റെ അളവ് മാറും.
മഴ ലഭിക്കുന്നത് വളരെ കുറവായിരിക്കും ഈ മാസങ്ങളിലായിരിക്കും. പ്രത്യേകിച്ച് തീരദേശ മേഖലയിലും, മലനിരകള്‍ക്ക് സമീപത്ത് അല്ലാതെയുള്ള ഇടങ്ങളിലൊന്നും മഴ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദുബായിലെ മഴയില്‍ റോഡുകള്‍ അടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഫ്‌ളാറ്റുകളിലും വെള്ളം കയറിയിരുന്നു.












Click it and Unblock the Notifications