ആഗോള തലത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് ആയി യുഎഇയിലേത്; 188 രാജ്യങ്ങളിൽ വിസ വേണ്ട!

ദുബായ്: ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് ജൂലൈ പതിപ്പ് പ്രകാരം യുഎഇ പാസ്‌പോർട്ട് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. നിലവിൽ യുഎഇ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മുൻ‌കൂർ വിസയില്ലാതെയോ വിസ ഓൺ അറൈവൽ സംവിധാനത്തിലൂടെയോ യാത്ര ചെയ്യാനാകും.

192 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ സംയുക്തമായാണ് രണ്ടാം സ്ഥാനം നേടിയത്. 187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി സ്വീഡൻ മൂന്നാം സ്ഥാനത്തും എത്തി. ഈ വർഷം ജനുവരിയിൽ അഞ്ചാം സ്ഥാനത്തായിരുന്ന യുഎഇ പാസ്‌പോർട്ട് വെറും ആറുമാസത്തിനിടെ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.

uae

ജനുവരിയിൽ 184 രാജ്യങ്ങളിലേക്കായിരുന്ന പ്രവേശനം ജൂലൈയിൽ 188 ആയി ഉയർന്നു. 2026-ന്റെ ആദ്യ പകുതിയിൽ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയ രാജ്യവും യുഎഇ തന്നെയാണ്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിന്റെ 20 വർഷത്തെ ചരിത്രത്തിൽ യുഎഇ ആദ്യമായാണ് ഇത്രയും ഉയർന്ന റാങ്കിലെത്തുന്നത്. ഇതോടെ അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവിയും യുഎഇ നിലനിർത്തി.

യുഎഇയുടെ ഈ മുന്നേറ്റത്തിന് പിന്നിൽ ദീർഘകാല നയതന്ത്ര ഇടപെടലുകളും വിവിധ രാജ്യങ്ങളുമായുള്ള സഹകരണവും പരസ്‌പര വിസ ഇളവ് കരാറുകളുടെ സ്വാധീനവുമാണെന്ന് ഹെൻലി ആൻഡ് പാർട്നേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഓരോ പുതിയ വിസാ ഇളവ് കരാറും രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസവും യുഎഇയുടെ യാത്രാ രേഖകളുടെ സുരക്ഷലുള്ള അന്താരാഷ്ട്ര അംഗീകാരവും വർധിപ്പിക്കുന്നതിന്റെ സൂചനയാണെന്നും അവർ വ്യക്തമാക്കി.

റാങ്കിങ്ങിൽ 186 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി ബെൽജിയം, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, ലക്‌സംബർഗ്, നെതർലൻഡ്‌സ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങൾ സംയുക്ത നാലാം സ്ഥാനത്തും, 185 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവ സംയുക്ത അഞ്ചാം സ്ഥാനത്തുമാണ്.

ചൈനയിലേക്കും മലാവിയിലേക്കും വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതോടെ യുകെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. കാനഡ ഏഴാം സ്ഥാനത്തേക്കുയർന്നപ്പോൾ അമേരിക്ക പത്താം സ്ഥാനത്ത് തുടരുകയാണ്. ഉയർന്ന റാങ്കിലുള്ള രാജ്യങ്ങളിൽ ചൈനയിലേക്ക് ഇപ്പോഴും വിസ ആവശ്യമുള്ള രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക.

ഇത്രയൊക്കെ ആണെങ്കിലും ആഗോള യാത്രാ സ്വാതന്ത്ര്യം വർധിച്ചിട്ടും അതിന്റെ നേട്ടം എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര വിശ്വാസ്യത, സാമ്പത്തിക ശക്തി, അന്താരാഷ്ട്ര സഹകരണം എന്നിവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രാജ്യങ്ങൾക്കാണ് കൂടുതൽ വിസാ ഇളവുകളും മികച്ച യാത്രാ സ്വാതന്ത്ര്യവും ലഭിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+