യുഎഇയെ തൊടാന്‍ ആർക്കുമാകില്ല; അതിപ്പോള്‍ സൗദിയല്ല, അമേരിക്ക വിചാരിച്ചാലും പറ്റില്ല, ലോകത്ത് ഒന്നാമത്
ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി നിലനിർത്തി യുഎഇ പാസ്പോർട്ട്. പ്രമുഖ ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനമായ ആർടൺ ക്യാപ്പിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൂചിക പ്രകാരമാണ് യുഎഇ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി നിലനിർത്തിയത്. ആഗോള തലത്തിൽ 180 ഇടങ്ങളിലേക്കാണ് യുഎഇ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്. ഇത് ലോകത്തിലെ മറ്റ് പല രാജ്യങ്ങൾക്കും സ്വപ്‌നം മാത്രമായ നേട്ടമാണ്.
ഏറ്റവും ഒടുവിൽ ലോകത്തിലെ 127 രാജ്യങ്ങളിലേക്ക് കൂടി വിസാ രഹിതമായി യുഎഇ പാസ്പോർട്ട് ഉടമകൾക്ക് സഞ്ചരിക്കാം. ഇതിന് പുറമേ 53 രാജ്യങ്ങൾ വിസ-ഓൺ-അറൈവൽ അല്ലെങ്കിൽ ഇവിസ ആക്‌സസ് അനുവദിക്കുന്നതാണ്. ഇതിനർത്ഥം ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലേക്കും യുഎഇ പാസ്പോർട്ട് ഉടമകൾക്ക് കുറഞ്ഞ നിയന്ത്രണങ്ങളോട് കൂടി സഞ്ചരിക്കാൻ സാധിക്കും.

ശേഷിക്കുന്ന 18 രാജ്യങ്ങളിലേക്ക് മാത്രമാണ് യുഎഇ പൗരമാർക്ക് മുൻകൂട്ടി വിസ ആവശ്യമുള്ളത്. ഇതൊരു ചരിത്രപരമായ നേട്ടം തന്നെയാണ്. ഇക്കാര്യത്തിൽ ആഗോള സമ്പന്ന ശക്തിയായ യുഎസ് പോലും ഗൾഫ് രാജ്യത്തിന് പിന്നിലാണ്. വിവിധ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂട്ടിയുള്ള വിസയില്ലാതെ എത്ര രാജ്യങ്ങളിൽ സന്ദർശനം നടത്താം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക പുറത്തിറക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന വിശേഷണത്തോടെ പട്ടികയിൽ ഒന്നാമത് യുഎഇ നിൽക്കുമ്പോൾ ആദ്യ അഞ്ചിൽ യൂറോപ്പിൽ നിന്നുമുള്ള പ്രബലശക്തികൾ ഉൾപ്പെടുന്നുണ്ട്. രണ്ടാമത് സ്‌പെയിനാണ് നിലവിലുള്ളത്. നിലവിൽ സ്‌പെയിൻ പാസ്പോർട്ട് ഹോൾഡർമാർക്ക് 179 രാജ്യങ്ങളിലേക്കാണ് കടുത്ത നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുക.
മൂന്നാം സ്ഥാനത്ത് പതിനാല് രാജ്യങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. യൂറോപ്പിലെ മുൻനിര രാജ്യങ്ങളായ ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവർ മൂന്നാമതാണ്. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വച്ചിരിക്കുന്നവർക്ക് 178 രാജ്യങ്ങളിൽ വിസാ രഹിതമായോ വിസാ ഓൺ അറൈവൽ ഉൾപ്പെടയുള്ള അനുകൂല്യങ്ങൾ മുഖേനയോ ചെല്ലാവുന്നതാണ്.
അഞ്ചാം സ്ഥാനത്ത് ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയ ഇടം നേടിയിട്ടുണ്ട്. കൂടാതെ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണ കൊറിയയ്ക്ക് ഒപ്പമുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് 176 രാജ്യങ്ങളിലേക്കാണ് കുറഞ്ഞ നിയന്ത്രണത്തോട് കൂടി വിസാ രഹിതമായോ അല്ലാതെയോ എത്താൻ കഴിയുക. നേരത്തെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ആയിരുന്നു.
അതേസമയം, പാസ്പോർട്ട് നിയമങ്ങളിൽ കാര്യമായ പരിഷ്‌കാരമാണ് യുഎഇ വരുത്തുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി-സിറ്റിസൺഷിപ്പ്-കസ്‌റ്റംസ്-പോർട്ട് സെക്യൂരിറ്റി, 21 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്ക് 10 വർഷം വരെ കാലാവധിയുള്ള യുഎഇ പാസ്‌പോർട്ടുകൾ നൽകുന്നതിനുള്ള ഒരു പുതിയ സംരംഭം ആരംഭിച്ചിരുന്നു. ഇതിലൂടെ പാസ്പോർട്ട് പുതുക്കലിന്റെ ദൈർഘ്യം കുറയ്ക്കുക ഉൾപ്പെടെയുള്ള ഒട്ടേറെ നേട്ടങ്ങളാണ് ലഭിക്കുക.












Click it and Unblock the Notifications