തടിയും കിടക്കയും മോപ്പും വരെ ആയുധം; വെള്ളക്കെട്ടിൽ സഞ്ചരിക്കാൻ ബോട്ടുകളുണ്ടാക്കി യുഎഇ നിവാസികൾ
ദുബായ്: ഏഴര പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പേമാരിക്കും വെള്ളപ്പൊക്കത്തിലും ഒക്കെ തളരാതെ പിടിച്ചു നിൽക്കുകയാണ് യുഎഇ നിവാസികൾ. നിനച്ചിരിക്കാത്ത നേരത്ത് പെയ്‌ത കനത്ത മഴയിൽ ആദ്യമൊന്ന് പതറിയെങ്കിലും ഇപ്പോൾ അവർ സ്വന്തം നില തിരിച്ചുപിടിച്ച് പരിമിതകൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പൊരുതുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മേഖലയിൽ വെള്ളപ്പൊക്കം ബന്ധിക്കപ്പെട്ട ഇടങ്ങളിലെ ജനങ്ങൾ താൽക്കാലിക ആവശ്യങ്ങൾക്ക് വേണ്ടി ബോട്ടുകൾ തയ്യാറാക്കുന്ന കാഴ്‌ച.
ആവശ്യസാധങ്ങൾ വാങ്ങാൻ ഉൾപ്പെടെ കനത്ത വെള്ളക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാൻ വേണ്ടിയാണ് യുഎഇ നിവാസികൾ പലരും മറ്റ് വഴികൾ തേടിയത്. ഇതിനായി വീടുകളിൽ ലഭ്യമായ സാധാരണ വസ്‌തുക്കൾ തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിച്ചത്. മോപ്പുകൾ, നിലം തുടയ്ക്കുന്ന ബ്രഷുകൾ, വൈപ്പറുകൾ എന്നിവ പോലും ബോട്ടിന് ഉപയോഗിച്ചു.

മറ്റ് ചിലരാവട്ടെ തടിയും, കിടക്കയും ഉൾപ്പെടെ ഇതിനായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബോട്ടുകൾ തയ്യാറാക്കി വെള്ളം കയറിയ തെരുവുകളിലൂടെ സഞ്ചരിക്കുന്ന കാഴ്‌ചയും കാണാമായിരുന്നു. മുഴുവനായും വെള്ളം കയറിയ റോഡിലൂടെയും, നടപ്പാതകളിലൂടെയുമുള്ള യാത്ര ദുസ്സഹമായതോടെയാണ് പലരും പുതുവഴികൾ തേടി ഇറങ്ങിയത്.
അൽ മജാസിൽ കഴിയുന്ന ആളുകൾ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനായി ഉപയോഗിക്കുന്ന താൽക്കാലിക ബോട്ടുകൾ ഉൾപ്പെടെ അര ഡസനോളം ബോട്ടുകളാണ് ദൗത്യത്തിനായി ഇറക്കിയത്. പലചരക്ക് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് സ്വകാര്യ ജോലികൾക്കും ഈ ബോട്ടുകൾ ഉപയോഗിക്കുകയാണ് ഇവർ.
യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അതിന്റെ ഫലമായി ദുബായ്, ഷാർജ, അബുദാബി തുടങ്ങി നിരവധി റെസിഡൻഷ്യൽ മേഖലകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. ഇതോടെ സർക്കാർ-സ്വകാര്യ മേഖകളിൽ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ജോലികൾ ക്രമീകരിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, അപ്രതീക്ഷിത മഴയും കൊടുങ്കാറ്റും യുഎഇയെ ആകെ താറുമാറാക്കിയ നിലയിലാണ്. രണ്ട് ദിവസത്തിനിടെ നൂറുകണക്കിന് വിമാന സർവീസുകളാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാത്രം റദ്ദാക്കിയത്. അതിലേറെ സർവീസുകൾ വൈകുകയും ചെയ്യുന്നുണ്ട്. ഇതോടെ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
എന്നാൽ ഇതിനിടെ യുഎഇയിൽ പെയ്‌ത ശക്തമായ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴയാണെന്ന ആരോപണവും ശക്തമാണ്. രാജ്യത്ത് നിരന്തരം നടത്തുന്ന പ്രവർത്തനമാണെന്നതിനാൽ വിദഗ്‌ധർ ഉൾപ്പെടെ ഇക്കാര്യത്തിൽ സംശയം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ ദേശീയ കാലാവസ്ഥാ വകുപ്പ് നിഷേധിച്ചു.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications