Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ സ്‌കൂൾ പ്രവേശനം; പ്രായപരിധി തീരുമാനിക്കുന്നതിൽ നിർണായക മാറ്റവുമായി പുതിയ നയം

ദുബായ്: യുഎഇ സ്‌കൂൾ പ്രവേശന നയത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-2027 അക്കാദമിക് വർഷം മുതൽ കിന്റർഗാർട്ടൻ, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി ഓഗസ്‌റ്റ് 31-ൽ നിന്ന് ഡിസംബർ 31-ലേക്ക് മാറ്റിയാണ് പുതിയ നയം ഉണ്ടാക്കിയിരിക്കുന്നത്. തുല്യത ഉറപ്പാക്കാനും കുട്ടികളുടെ സമഗ്ര വികസനം, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ മാറ്റം എന്നിവ സുഗമമാക്കാനുമാണ് ഈ നീക്കം.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാർശയെത്തുടർന്ന് വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി വികസന കൗൺസിൽ ഈ മാറ്റം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഓഗസ്‌റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന എല്ലാ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പുതുക്കിയ കട്ട്-ഓഫ് ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന അക്കാദമിക് കലണ്ടറുകളുള്ള സ്‌കൂളുകൾ നിലവിലുള്ള മാർച്ച് 31-ലെ കട്ട്-ഓഫ് നിലനിർത്തും.

schoolsuae

പ്രീ-കിന്റർഗാർട്ടൻ: ഡിസംബർ 31-ന് കുട്ടികൾക്ക് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം. ഈ ഘട്ടം ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ ഫൗണ്ടേഷൻ സ്‌റ്റേജ് 1, ഫ്രഞ്ച് സിസ്‌റ്റത്തിൽ പെറ്റൈറ്റ് സെക്ഷൻ, മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതികളിൽ പ്രീ-കെജി എന്നിവയുമായി യോജിച്ചു പോവുന്നതാണ്. അതാണ് കാതലായ മാറ്റത്തിലേക്ക് നയിച്ച പ്രധാനഘടകവും.

കിന്റർഗാർട്ടൻ 1 (കെജി1): ഇത് അനുസരിച്ച് ഡിസംബർ 31-ന് കുട്ടികൾക്ക് നാല് വയസ് തികഞ്ഞിരിക്കണം. ഇത് ബ്രിട്ടീഷ് സിസ്‌റ്റത്തിൽ ഫൗണ്ടേഷൻ സ്‌റ്റേജ് 2, ഫ്രഞ്ച് സിസ്‌റ്റത്തിൽ മോയെൻ സെക്ഷൻ, മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളിൽ കെജി1 എന്നിവയുമായി യോജിക്കുന്നു.

കിന്റർഗാർട്ടൻ 2 (കെജി2): ഇതിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 31-ന് കുട്ടികൾക്ക് അഞ്ച് വയസ് തികഞ്ഞിരിക്കണം. ഈ ലെവൽ ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ വർഷം 1, ഫ്രഞ്ച് പാഠ്യപദ്ധതിയിൽ ഗ്രാൻഡെ സെക്ഷൻ (ജിഎസ്), മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതികളിൽ കെജി2 എന്നിവയുമായി യോജിക്കുന്നു.

ഗ്രേഡ് 1: ഡിസംബർ 31-ന് വിദ്യാർത്ഥികൾക്ക് ആറ് വയസ് തികഞ്ഞിരിക്കണം. ഇത് ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ ഇയർ 2, ഫ്രഞ്ച് സിസ്‌റ്റത്തിൽ കോഴ്‌സ് പ്രെപ്പററ്റോയർ, മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതികളിൽ ഗ്രേഡ് 1 എന്നിവയ്ക്ക് തുല്യമാണ്. 2026-2027 അധ്യയന വർഷത്തേക്കുള്ള പുതിയ പ്രവേശനങ്ങൾക്ക് മാത്രമേ പുതിയ നയം ബാധകമാകൂ. ഇതിനകം എൻറോൾ ചെയ്‌ത വിദ്യാർത്ഥികൾ മുൻ നിയമങ്ങൾക്ക് വിധേയമായി തുടരും.

ദേശീയ അക്കാദമിക് പ്രകടന ഡാറ്റ, അന്താരാഷ്ട്ര ബെഞ്ച്മാർക്കിംഗ്, വിദ്യാഭ്യാസ വിദഗ്‌ധരിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ സാങ്കേതിക, പെഡഗോഗിക്കൽ അവലോകനത്തിന് ശേഷമാണ് നയ അപ്‌ഡേറ്റ്. വൈജ്ഞാനികം, സാമൂഹിക-വൈകാരികം, ഭാഷ കഴിവുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വികസന മേഖലകളിലെ കുട്ടികളുടെ സന്നദ്ധതയിലാണ് അവലോകനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+