Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് യുഎഇ; തിരിച്ചടിച്ചത് സൗദി ബന്ധം? ഇന്ത്യയുടെ സാന്നിധ്യം ചര്‍ച്ച

ദുബായ്: ജിസിസി മേഖലയിലെ പ്രബല രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎഇയും. ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കൂടുകയാണോ. പാകിസ്താനുമായുള്ള കരാറില്‍ നിന്ന് യുഎഇ പിന്തിരിഞ്ഞത് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇസ്ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാറില്‍ നിന്നാണ് യുഎഇ പിന്മാറിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സ്വകാര്യവല്‍ക്കരണം പാകിസ്താന്‍ വേഗത്തിലാക്കിയത്. ഇസ്ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാറില്‍ യുഎഇയും പാകിസ്താനും ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. എന്നാല്‍ ഇപ്പോള്‍ യുഎഇ കരാറില്‍ നിന്ന് പിന്മാറി എന്നാണ് വിവരം.

uae pull back deal with pakistan-

കരാറുമായി മുന്നോട്ട് പോകാന്‍ യുഎഇക്ക് താല്‍പ്പര്യമില്ലെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ നടത്തിപ്പിന് പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ സാധിക്കാത്തതും യുഎഇയുടെ പിന്നാക്കം പോക്കിന് കാരണമായി എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ വിശാലമായ രാഷ്ട്രീയമുണ്ട് എന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ അടുത്തിടെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഇരുരാജ്യങ്ങളെയും ആക്രമിച്ചതായി കണ്ട് ഇടപെടാം എന്നാണ് കരാറിന്റെ കാതല്‍. ഈ കരാര്‍ സൗദി അറേബ്യയ്ക്ക് വലിയ കരുത്താണ് നല്‍കിയത്. കാരണം, മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അവര്‍ തങ്ങളുമായി സഹകരിക്കുന്നത് സൗദിക്ക് നേട്ടമായി.

സൗദി അറേബ്യയും യുഎഇയും തമ്മിലെ ഉടക്ക്

പിന്നീടാണ് യമനിലെ വിഷയങ്ങളില്‍ യുഎഇയും സൗദിയും ഉടക്കിയത്. യമനിലെ വിഘടനവാദികളായ എസ്‌ഐടിക്ക് യുഎഇ പിന്തുണ നല്‍കുന്നു എന്ന് സൗദി ആരോപിച്ചു. പിന്തുണയ്ക്കരുത് എന്ന് സൗദി ആവശ്യപ്പെട്ടു. യുഎഇയില്‍ നിന്ന് എത്തിയ കപ്പല്‍ യമനില്‍ വച്ച് സൗദി സൈന്യം ആക്രമിച്ചു. ഇതും വൈരം ശക്തമാകാന്‍ കാരണമായി. യമനില്‍ നിന്ന് യുഎഇ സൈന്യം പിന്മാറുകയും ചെയ്തു.

യുഎഇയുമായുള്ള പ്രതിരോധ കരാറില്‍നിന്ന് യമനും സോമാലിയയും പിന്നാക്കം പോയത് സൗദി അറേബ്യയുടെ സമ്മര്‍ദ്ദ ഫലമാണ് എന്നായിരുന്നു വാര്‍ത്തകള്‍. ഈ വേളയിലാണ് യുഎഇ ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഏതാനും മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലെത്തി കരാര്‍ ഒപ്പുവച്ചത് വലിയ ചര്‍ച്ചയായിരുന്നു.

പാകിസ്താനുമായി സൗദി അറേബ്യയും ഇന്ത്യയുമായി യുഎഇയും പ്രതിരോധ കരാര്‍ ഉണ്ടാക്കിയതും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയുമായും യുഎഇയുമായും അടുത്ത ബന്ധമായിരുന്നു പാകിസ്താന്. യുഎഇയും സൗദി അറേബ്യയും ഒരുപോലെ പാകിസ്താന് സാമ്പത്തിക സഹായവും നിക്ഷേപവും നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎഇ അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിലെ സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+