യുഎഇയിലെ കാലാവസ്ഥ അസ്ഥിരം; നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മേഘാവൃതമായ അന്തരീക്ഷം
ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ സ്ഥിരമല്ലാത്ത ശൈത്യകാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദം നീങ്ങുന്നതിനെ തുടർന്ന് മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത തണുപ്പാണ് ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. അതിനിടയിലാണ് അസ്ഥിരമായ കാലാവസ്ഥ തുടരുന്നത്.
ഇന്ന് തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും എന്നാണ് എൻസിഎം പറയുന്നത്. മാത്രമല്ല പലയിടത്തും മഴയ്ക്കും സാധ്യതയുമുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആണെങ്കിലും ചിലപ്പോൾ ശക്തിപ്പെട്ട് തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയർത്താമെന്നാണ് വിവരം.

അതേസമയം, യുഎഇയിലെ പല മേഖലകളിലും ഇന്നും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രാവിലെ 4 മണിക്ക് റാസൽഖൈമയിലെ ജെയ്‌സ് പർവതത്തിൽ 5.8°C താപനില രേഖപ്പെടുത്തി. ഇത് വടക്കൻ മലയോരങ്ങളിലെ തണുത്ത കാലാവസ്ഥ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പകൽ താപനില 26-27°C വരെയും മലയോരങ്ങളിൽ 18°C വരെയും ഉയരുമെന്നാണ് പ്രവചനം.
സ്ഥിരമല്ലാത്ത ഈ കാലാവസ്ഥ തിങ്കളാഴ്‌ചയും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മിക്കയിടങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും; രാവിലെ നേരിയ മഴയ്ക്കും താപനിലയിൽ ചെറിയ കുറവിനും സാധ്യതയുണ്ട്. തിങ്കളാഴ്‌ച രാത്രിയോടെ ഈർപ്പം വർധിക്കും. ചൊവ്വാഴ്‌ച പുലർച്ചയോടെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാവാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാവുമെങ്കിലും പിന്നീട് ശാന്തമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങും; തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ ദിവസങ്ങളായിരിക്കും. കിഴക്കൻ, വടക്കൻ മേഖലകളിൽ നേരിയ രീതിയിൽ ആകാശത്ത് മേഘങ്ങൾ തുടരാം.
രാത്രിയിലെ ഈർപ്പം, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ, പുലർച്ചെ മൂടൽമഞ്ഞിന് കാരണമായേക്കാം. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമാകും. തുടർന്ന് വ്യാഴാഴ്‌ചയോടെ മേഘാവൃതം വീണ്ടും വർധിക്കുകയും കിഴക്കൻ, വടക്കൻ മേഖലകളിൽ രാത്രിയോടെ നേരിയ മഴയ്ക്ക് സാധ്യതയുമുണ്ട്. തെക്കുകിഴക്കൻ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറി വേഗത കൂടുമ്പോൾ പൊടിപടലങ്ങൾ ഉയർത്താമെന്നും മുന്നറിയിപ്പിൽ പറയുന്നു.
-
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications