യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; പൊടിക്കാറ്റും മേഘാവൃതമായ ആകാശവും! കടൽ പ്രക്ഷുബ്‌ധമാവും
ദുബായ്: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട പ്രവചനമനുസരിച്ച്, രാജ്യം ജനുവരി 8 വരെ അസ്ഥിരമായ കാലാവസ്ഥ നേരിടേണ്ടി വരും. ഇന്ന് മുതൽ വിവിധ പ്രദേശങ്ങളെ ഇത് ബാധിക്കും. പൊടിക്കാറ്റും ഭാഗികമായി മേഘാവൃതമായ ആകാശവും, ചില സമയങ്ങളിൽ മൂടൽമഞ്ഞും, കടലിൽ ശക്തമായ കാറ്റും, ഇടയ്ക്കിടെ നേരിയ മഴയും ഈ കാലാവസ്ഥയുടെ ഭാഗമായിരിക്കും എന്നാണ് പ്രവചനത്തിൽ പറയുന്നത്.
ഞായറാഴ്‌ച ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞിനോ നേരിയ മഞ്ഞിനോ സാധ്യതയുണ്ട്. പൊടി നിറഞ്ഞ കാലാവസ്ഥ പിന്നീട് ഭാഗികമായി മേഘാവൃതമാകും. തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് വരെയുള്ള കാറ്റ്, മണിക്കൂറിൽ 15-30 കിലോമീറ്റർ വേഗത്തിൽ വീശും, ചിലപ്പോൾ 50 കിലോമീറ്റർ വരെ എത്താമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത്.

കടലിൽ ഇത് ശക്തമാവുകയും പൊടിയും മണലും ഉയർത്തുകയും ചെയ്യും. അറബിക്കടൽ പ്രക്ഷുബ്ധവും ചിലപ്പോൾ അതിപ്രക്ഷുബ്‌ധവുമാകുമ്പോൾ, ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും. തിങ്കളാഴ്‌ച രാവിലെ കിഴക്കൻ ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ള ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും എന്നാണ് പ്രവചനം.
ആകാശം തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും, കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം. രാജ്യത്തിന്റെ വടക്കൻ അറ്റത്ത് നേരിയ മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതൊക്കെയും അസ്ഥിരമായ കാലാവസ്ഥയുടെ ഭാഗമാണ്.
തിങ്കളാഴ്‌ച വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്ക് മാറുന്ന കാറ്റ് മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ വീശുവാനും അത് ചിലപ്പോൾ 40 കിലോമീറ്റർ വരെയാകാനും സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. അറബിക്കടലിൽ കടൽക്ഷോഭം പ്രക്ഷുബ്‌ധം മുതൽ സാധാരണ നിലയിലാകുമ്പോൾ, ഒമാൻ കടൽ ശാന്തമായിരിക്കും.
ചൊവ്വാഴ്‌ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ തുടരും. ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ആകാശം തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമാകും. ദ്വീപുകളിലും പടിഞ്ഞാറൻ കടൽമേഖലകളിലും താഴ്ന്ന മേഘങ്ങൾ കാണാം, നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-കിഴക്ക് വരെയുള്ള കാറ്റ് മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ വീശും, ചിലപ്പോൾ 35 കിലോമീറ്റർ വരെ എത്താനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ കടൽക്ഷോഭം സാധാരണ മുതൽ നേരിയ പ്രക്ഷുബ്‌ധതയിലും, ഒമാൻ കടൽ ശാന്തവുമായിരിക്കും.
ബുധനാഴ്‌ച രാവിലെ, ചില ഉൾനാടൻ തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞോ സമാനമായ അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുള്ള ഈർപ്പമുള്ള കാലാവസ്ഥ നിലനിൽക്കും. ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, ദ്വീപുകളിലും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, മഴയ്ക്ക് സാധ്യതയുമുണ്ട്.
വ്യാഴാഴ്‌ച രാവിലെ ഈർപ്പമുള്ള കാലാവസ്ഥ തുടരും, ചില ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും, ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ താപനില കുറയുവാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
-
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം












Click it and Unblock the Notifications