Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ചൂടിന് ശമനമില്ല; പൊടിക്കാറ്റിന് സാധ്യത, 48 ഡിഗ്രി വരെ ഉയരാം, വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക!

ദുബായ്: യുഎഇയിൽ വേനൽച്ചൂട് കൂടുതൽ കഠിനമാകുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്‌ച രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളപ്പോൾ, അബുദാബിയിൽ 40 ഡിഗ്രിയും ദുബായിൽ 39 ഡിഗ്രിയും വരെ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.

സൗദി അറേബ്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോവുക ഇനി എളുപ്പം; വിസ പാക്കേജ് പദ്ധതി പ്രഖ്യാപിച്ചു
സൗദി അറേബ്യയിലേക്ക് വിനോദ സഞ്ചാരത്തിനായി പോവുക ഇനി എളുപ്പം; വിസ പാക്കേജ് പദ്ധതി പ്രഖ്യാപിച്ചു

തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് ദിശയിലേക്കുള്ള നേരിയതോ മിതമായതോ ആയ കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റ് അനുഭവപ്പെടാം. തുറസായ പ്രദേശങ്ങളിലൂടെയും മരുഭൂമി മേഖലകളിലൂടെയും യാത്ര ചെയ്യുന്നവർ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

uae

പുലർച്ചെ രൂപപ്പെട്ട കട്ടിയുള്ള മൂടൽമഞ്ഞിനെ തുടർന്ന് എൻസിഎം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് കാരണം ദൃശ്യപരത ഗണ്യമായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും സുരക്ഷിത അകലം പാലിച്ച് യാത്ര ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇൻ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയുമായി തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നാണ് പ്രവചനം. അബുദാബിയിൽ 20 മുതൽ 60 ശതമാനം വരെയും ദുബായിൽ 25 മുതൽ 70 ശതമാനം വരെയും ആർദ്രത അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉയർന്ന ആർദ്രത കാരണം രാത്രിയിലും ചൂട് കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കടൽസ്ഥിതിയും പൊതുവെ ശാന്തമായിരിക്കുമെങ്കിലും അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചില സമയങ്ങളിൽ തിരമാലകൾ ശക്തമാകുകയും കടൽ പ്രക്ഷുബ്‌ധമാകുകയും ചെയ്യാം. മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളിൽ യാത്ര ചെയ്യുന്നവരും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഒമാൻ കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കും.

ബെംഗളൂരു ടു ഇറാന്‍; അലി ഖാംനഇയുടെ സംസ്‌കാരത്തിന് 100 കന്നഡക്കാര്‍, ഇതാണ് കാരണം
ബെംഗളൂരു ടു ഇറാന്‍; അലി ഖാംനഇയുടെ സംസ്‌കാരത്തിന് 100 കന്നഡക്കാര്‍, ഇതാണ് കാരണം

ജൂലൈ ആദ്യം മുതൽ ആരംഭിച്ച യുഎഇയുടെ ഏറ്റവും ചൂടേറിയ കാലഘട്ടമായ 'ജംറത്ത് അൽ ഖൈദ്' തുടരുന്നതിനാൽ അടുത്ത ഏതാനും ആഴ്‌ചകളിലും താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ വിലയിരുത്തൽ. ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+