യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്‌ധമാവുമെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) റിപ്പോർട്ട് അനുസരിച്ചാണ് മഴയ്ക്ക് സാധ്യത വിലയിരുത്തുന്നത്. പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും. എന്നാൽ വടക്ക്-പടിഞ്ഞാറ് നിന്ന് തെക്ക്-പടിഞ്ഞാറ് ദിശയിലേക്കുള്ള കാറ്റിന് നേരിയതോ മിതമായതോ ആയ വേഗതയാകാം.
ചിലപ്പോൾ ഇത് ശക്തിപ്പെട്ട് പൊടിക്കാറ്റിനും മണൽക്കാറ്റിനും ഇടയാക്കുമെന്നും മുന്നറിയിപ്പിലുണ്ട്. കാറ്റിന്റെ വേഗത 10-25 കി.മീ/മണിക്കൂർ ആയിരിക്കുമെങ്കിലും 40 കി.മീ/മണിക്കൂർ വരെയും എത്താനുള്ള സാധ്യതകളുണ്ട്. കൂടാതെ ഈ ദിനങ്ങളിൽ അറബിക്കടലിൽ കടൽ പ്രക്ഷുബ്‌ധമായിരിക്കും. ഒമാൻ ഉൾക്കടലിൽ തിരമാലകൾ മിതമായതോ പ്രക്ഷുബ്‌ധമായതോ ആയ നിലയിലായിരിക്കും. രാജ്യത്തെ ഉൾപ്രദേശങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസ് വരെയും തീരപ്രദേശങ്ങളിൽ ഏകദേശം 31 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ബുധനാഴ്‌ച പടിഞ്ഞാറൻ മേഖലകളിൽ മേഘാവൃതമാകുമെങ്കിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. താപനില കുറയും. തെക്ക്-പടിഞ്ഞാറ് നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്കുള്ള കാറ്റിന് നേരിയതോ മിതമായതോ ആയ വേഗതയാകാം. ഇത് കടലിൽ ശക്തിപ്പെട്ട് പൊടിക്കാറ്റിനും മണൽക്കാറ്റിനും ദൂരക്കാഴ്‌ച കുറയാനും ഇടയാക്കും. കാറ്റിന്റെ വേഗത 15-30 കി.മീ/മണിക്കൂർ ആയിരിക്കുമെങ്കിലും 45 കി.മീ/മണിക്കൂർ വരെയാകാം.
നാളെ അറബിക്കടലിൽ കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആയ നിലയിലായിരിക്കും; ഒമാൻ ഉൾക്കടലിൽ തിരമാലകൾ മിതമായതോ പ്രക്ഷുബ്‌ധമായതോ ആയ നിലയിലായിരിക്കും. വരും ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്നാണ് എൻസിഎം പറയുന്നത്. നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്, ഇത് പൊടിക്കാറ്റിനും മണൽക്കാറ്റിനും കാരണമാവാം.
ഏപ്രിൽ പതിനഞ്ചിന് താപനിലയിൽ കാര്യമായ കുറവിനു സാധ്യതയുണ്ട്, ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും അന്ന് അനുഭവപ്പെടും. വ്യാഴാഴ്‌ചയോടെ കാലാവസ്ഥ സ്ഥിരപ്പെടും; പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ ആകാശമായിരിക്കും. രാത്രികാലങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്‌ചയോടെ താപനില ക്രമേണ വീണ്ടും ഉയർന്നു തുടങ്ങും.
അതേസമയം, വസന്തകാലം ആരംഭിച്ചിട്ടും, യുഎഇയിൽ സമീപ ആഴ്‌ചകളിൽ പതിവിലും തണുപ്പുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതലാവട്ടെ ഈ അവസ്ഥയ്ക്ക് കാരണം വിവിധ അന്തരീക്ഷ പ്രതിഭാസങ്ങളുടെ സംയോജിത സ്വാധീനമാണ്. കിഴക്ക് നിന്നുള്ള ഒരു ഉപരിതല ന്യൂനമർദ്ദത്തിന്റെ വികാസവും, പടിഞ്ഞാറ് നിന്നുള്ള ഉന്നതമർദ്ദ വ്യവസ്ഥയും കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications