Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ നാളെയും മഴ തുടരാൻ സാധ്യത; അന്തരീക്ഷം തണുത്ത് തന്നെ, പൊടിമണൽ കാഴ്‌ച മറയ്ക്കും..!

ദുബായ്: യുഎഇയിൽ നാളെയും മേഘാവൃതമായ കാലാവസ്ഥയും മഴയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ദ്വീപുകൾ, തീരപ്രദേശങ്ങൾ, വടക്കൻ, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അബുദാബിയിൽ 20º സെൽഷ്യസിനും 25º സെൽഷ്യസിനും ഇടയിലും, ദുബായിൽ 21º സെൽഷ്യസിനും 26º സെൽഷ്യസിനും ഇടയിലും, ഷാർജയിൽ 19º സെൽഷ്യസിനും 25º സെൽഷ്യസിനും ഇടയിലുമായിരിക്കും താപനില.

കാലാവസ്ഥാ കേന്ദ്രം പറയുന്നത് അനുസരിച്ച്, തെക്ക് കിഴക്ക്-വടക്ക് കിഴക്കൻ ദിശയിൽ 15-നും 30 കിലോമീറ്ററിനും ഇടയിൽ വേഗതയിൽ കാറ്റടിക്കാം, ചിലപ്പോൾ അത് 50 കിമി വരെയാവാം. ഈ കാറ്റ് പൊടിമണൽ ഉയർത്തി കാഴ്ച്ചാ ദൂരം കുറയ്ക്കും. അറബിക്കടൽ പ്രക്ഷുബ്ധമാകാനും, ഒമാൻ കടൽ നേരിയതോ മിതമോ ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

uaealertsrain

അതിനിടെ ഫുജൈറയിലും യുഎഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. ഈയാഴ്‌ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചകർ മുന്നറിയിപ്പു നൽകി. ഒരു ന്യൂനമർദ്ദമാണ് രാജ്യത്തെ വ്യാപകമായ മഴക്ക് കാരണം. ഡിസംബർ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. ഉപരിതലത്തിലെയും ഉയർന്ന തലത്തിലെയും ന്യൂനമർദ്ദ സ്വാധീനം ഈ നീണ്ട മഴക്കും, മേഘാവൃത കാലാവസ്ഥക്കും കാരണമായി.

എൻസിഎം റിപ്പോർട്ട് പ്രകാരം, ഇന്ന് വൈകുന്നേരം ഫുജൈറയിലെ ഗായിൽ, കൽബ, മദബ്, ഷാർജയിലെ കൽബ റിംഗ് റോഡ് എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജയിലെ ഖോർഫക്കാനിൽ നേരിയതും ഇടത്തരവുമായ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തിരമാലകൾക്ക് ഏഴ് അടി വരെ ഉയരാം. ചൊവ്വാഴ്‌ച രാത്രി 10 വരെ ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ ബീച്ചുകളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.

അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് വാഹന യാത്രക്കാർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നനഞ്ഞതും വഴുക്കലുള്ളതുമായ റോഡുകൾ ഗതാഗത അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ, വേഗത കുറയ്ക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്‌ച വരെ ഈ കാലാവസ്ഥാ അസ്ഥിരത തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. രാജ്യത്തുടനീളം മഴയ്‌ക്കൊപ്പം താപനിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ രാജ്യത്ത് ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+