Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ആകാശം മേഘാവൃതമാവും, ചിലയിടങ്ങളിൽ നേരിയ മഴ; താപനിലയിൽ ആശ്വാസം, കുറഞ്ഞേക്കും

ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായോ പൂർണമായോ മേഘാവൃതമായ ആകാശമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചില ദ്വീപുകളിലും തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, ഒപ്പം താപനിലയും കുറയും. ദുർബലമായ ഉപരിതല, ഉയർന്ന തലത്തിലുള്ള ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തിൽ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചിലപ്പോൾ ശക്തി പ്രാപിച്ച് പൊടിപടലങ്ങൾക്ക് കാരണമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൂർണമായും ഭൂമിക്കടിയിലൂടെ- ദുബൈയിൽ 3400 കോടിയുടെ മെട്രോ ഗോൾഡ്​ ലൈൻ വരുന്നു; 2032ൽ ഓടിത്തുടങ്ങും
പൂർണമായും ഭൂമിക്കടിയിലൂടെ- ദുബൈയിൽ 3400 കോടിയുടെ മെട്രോ ഗോൾഡ്​ ലൈൻ വരുന്നു; 2032ൽ ഓടിത്തുടങ്ങും

വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ വരെ 10-20 കി.മീ/മണിക്കൂർ വേഗതയിൽ കാറ്റ് വീശാം, ചിലപ്പോൾ 30 കി.മീ/മണിക്കൂർ വരെയും. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

uae

മാത്രമല്ല വരുന്ന ഞായറാഴ്‌ച ചില ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഭാഗികമായോ പൂർണമായോ മേഘാവൃതമാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. താപനില ഉയരുമ്പോൾ കാറ്റ് മണിക്കൂറിൽ 35 കി.മീ വരെ ശക്തി പ്രാപിക്കും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിങ്കളാഴ്‌ചയും സമാന സാഹചര്യങ്ങൾ തന്നെയാകും.

യുഎഇയിൽ വേനൽ എപ്പോൾ മുതൽ?

ജ്യോതിശാസ്ത്രപരമായ കണക്കൂട്ടലുകൾ പ്രകാരം, ദുബായിലെ ഔദ്യോഗിക വേനൽക്കാലം 2026 ജൂൺ 21 ഞായറാഴ്‌ച ആരംഭിക്കും. ഉത്തരാർദ്ധഗോളത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഹ്രസ്വമായ രാത്രിയുമുള്ള വേനൽ അയനാന്ത ദിനമാണിത്. സൂര്യനോട് പരമാവധി ചരിഞ്ഞ് നിൽക്കുന്ന ഉത്തരാർദ്ധഗോളത്തിൽ, ഉച്ചയ്ക്ക് സൂര്യൻ ആകാശത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത് ദൃശ്യമാകുന്നതാണ് ഈ പ്രതിഭാസം.

ദുബായിലെ വേനൽക്കാലത്ത് താപനില പലപ്പോഴും 40°C മുകളിൽ കൂടുതലാകാറുണ്ട് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. മാത്രമല്ല യുഎഇയുടെ മറ്റ് ചില ഭാഗങ്ങളിൽ ഇത് ഇതിലും ഉയർന്ന നിലയിൽ രേഖപ്പെടുത്താം. ജൂൺ 21-ന് ചൂട് പെട്ടെന്ന് കുതിച്ചുയരില്ല. ഏപ്രിൽ അവസാനമോ മെയ് തുടക്കത്തിലോ ക്രമേണ ചൂട് വർധിക്കാൻ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്തിടെ അത്തരത്തിൽ ഒരു സൂചന ഉണ്ടായിരുന്നു. ചില ഭാഗങ്ങളിൽ 40°C മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു.

എങ്ങും സ്മാർട്ട് സുരക്ഷ; മിനയിലെ തമ്പുകളിൽ ഇനി ഇലക്ട്രോണിക് നിരീക്ഷണം, റോ​ഡ് സുരക്ഷക്ക് സ്മാ​ർ​ട്ട് കൺ​ട്രോ​ൾ
എങ്ങും സ്മാർട്ട് സുരക്ഷ; മിനയിലെ തമ്പുകളിൽ ഇനി ഇലക്ട്രോണിക് നിരീക്ഷണം, റോ​ഡ് സുരക്ഷക്ക് സ്മാ​ർ​ട്ട് കൺ​ട്രോ​ൾ

ജൂണിനും സെപ്റ്റംബറിനും ഇടയിലായിരിക്കും കഠിനമായ ചൂട് അനുഭവപ്പെടുക. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം, ദുബായിലെ വേനൽക്കാലം സെപ്റ്റംബർ 23 ബുധനാഴ്‌ച വരെ തുടർന്നേക്കാവുന്നതാണ്. ഈ തീയതി ശരത്കാല വിഷുവത്തെ സൂചിപ്പിക്കുന്നു. അതായത് മൂന്നര മാസത്തോളം കഠിനമായ സാഹചര്യങ്ങളിലൂടെ യുഎഇ നിവാസികൾ കടന്നുപോവേണ്ടി വരുമെന്ന് ഇത് അർത്ഥമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+