Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ തണുത്ത് വിറയ്ക്കും, താപനില കുറയാനും മഴയ്ക്കും സാധ്യത; വാഹനം ഓടിക്കുന്നവർ സൂക്ഷിക്കണം!

ദുബായ്: യുഎഇയിൽ പലയിടത്തും അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുകയാണ്. ഇന്ന് മുതൽ ഡിസംബർ 19 വരെ ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനത്താൽ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന് പിന്നാലെ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ദുബായ് പോലീസ്.

നിലവിൽ ദുബായിൽ മഴ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവുമായാണ് ദുബായ് പോലീസ് അധികൃതർ രംഗത്ത് വന്നിരിക്കുന്നത്. മലയോരങ്ങളിലും താഴ്‌വരകളിലുമുണ്ടാകാവുന്ന അടിയന്തര സാഹചര്യങ്ങളും വാഹനാപകടങ്ങളും നേരിടാൻ അധികൃതർ സജ്ജരാണെന്നും അവർ അറിയിച്ചു.

uaeweather

ട്രാഫിക് നിയമങ്ങൾ പാലിച്ച്, വേഗത കുറച്ച്, സുരക്ഷിത അകലം പാലിക്കാൻ പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ ജലപാതകളിൽ നിന്നും താഴ്‌വരകളിൽ നിന്നും വിട്ടുനിൽക്കുകയും അവ മുറിച്ചുകടക്കുന്നത് ഒഴിവാക്കുകയും വേണം.പൊതു സുരക്ഷ ഉറപ്പാക്കാൻ, ബോട്ടുകൾ, കപ്പലുകൾ, യാച്ചുകൾ എന്നിവയുടെ ഉടമകളും കടൽ യാത്രക്കാരും കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അടിയന്തര സഹായങ്ങൾക്ക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ 999 എന്ന നമ്പറിൽ വിളിക്കാം. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901-ൽ ബന്ധപ്പെടാം. ഈ ആഴ്‌ച രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരും. ഡിസംബർ 14 ഞായറാഴ്‌ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.

ഇപ്പോൾ ലഭ്യമാവുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് യുഎഇയിൽ പലയിടത്തും താപനില കുറയുകയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇക്കാരണത്താൽ ദ്വീപുകൾ, തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ ചിലപ്പോൾ ശക്തമായേക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രദേശങ്ങളിലേക്ക് യാത്ര നടത്തുന്നവർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.

നാളെ ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള ദിവസമായാണ് കണക്കാക്കുന്നത്. ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് മൊത്തത്തിൽ തണുപ്പ് കൂടും. താപനില ഏറ്റവും കുറഞ്ഞ് 12 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് എത്താൻ സാധ്യതയുണ്ട്. അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും.

തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കാറ്റിന്റെ വേഗം ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. കാറ്റ് ശക്തമാകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് കാഴ്‌ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+