Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയിൽ മുങ്ങിക്കുളിച്ച് യുഎഇ; വെള്ളിയാഴ്‌ച വരെ തുടരും, വാഹനം ഓടിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്!

ദുബായ്: യുഎഇയിൽ പലയിടത്തും വ്യാപകമായ മഴ. വരും ദിവസങ്ങളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഒരു ന്യൂനമർദ്ദ പ്രദേശത്തിന്റെ സ്വാധീനത്തിൽ ഡിസംബർ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അധികൃതർ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിക്കുകയും വെള്ളിയാഴ്‌ച വരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും, ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴസാധ്യതയും പ്രവചിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, എന്നാൽ ചില സമയങ്ങളിൽ സജീവമായി വീശാനും ഇടയുണ്ട്. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശകളിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

dubairain

ചിലപ്പോൾ ഇത് 40 കിലോമീറ്റർ വരെ എത്താം. അറേബ്യൻ ഉൾക്കടലിലെ കടൽക്ഷോഭം നേരിയതോ മിതമായതോ ആയിരിക്കും, രാത്രിയിൽ ഇത് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനിടെ ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ, ദുബായ് നഗരസഭയുടെ റെസ്പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്.

സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതായും, 800900 എന്ന നമ്പറിലോ വാട്ട്‌സ്ആപ്പ് വഴിയോ പ്രശ്‌നങ്ങൾ അറിയിക്കാൻ താമസക്കാരോട് എക്‌സിൽ (മുമ്പ് ട്വിറ്റർ) അഭ്യർത്ഥിച്ചതായും അധികൃതർ പറഞ്ഞു. ഈ അസ്ഥിര കാലാവസ്ഥയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചില മുന്നറിയിപ്പുകളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. ചില പ്രദേശങ്ങളിൽ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണെന്നും അധികൃതർ പറയുന്നു.

അതിനിടെ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത് വന്നിട്ടുണ്ട്. എക്‌സ് അക്കൗണ്ട് വഴി പുറത്തിറക്കിയ അറിയിപ്പിൽ, പ്രതികൂല കാലാവസ്ഥയിൽ അപകടങ്ങൾ കുറയ്ക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആറ് പ്രധാന സുരക്ഷാ നടപടികൾ അധികൃതർ മുന്നോട്ടുവെച്ചു. റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ഡ്രൈവ് ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

അത്യാവശ്യമെങ്കിൽ മാത്രം വാഹനമോടിക്കുക, പൂർണ്ണ ജാഗ്രത പാലിക്കുക, മറ്റ് റോഡ് ഉപയോക്താക്കളുമായി സുരക്ഷിത അകലം നിലനിർത്തുക എന്നിവ പ്രധാനമാണ്. കാഴ്‌ച മങ്ങുമ്പോൾ ഹെഡ്‌ലൈറ്റുകൾ നിർബന്ധമായും ഓൺ ചെയ്യണം. വിശ്വസനീയ മാധ്യമങ്ങളിലൂടെയും സർക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെയും ഔദ്യോഗിക കാലാവസ്ഥാ വിവരങ്ങൾ നിരീക്ഷിക്കണം.

കൂടാതെ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര നിർദ്ദേശങ്ങൾ പാലിക്കാൻ ഇവർ സജ്ജരായിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിച്ച് അടിയന്തര പ്രതികരണ ശ്രമങ്ങൾ തടസപ്പെടുത്തരുതെന്നും അധികൃതർ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+