Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ വൈകീട്ടോടെ മഴ; പൊടി നിറഞ്ഞ അന്തരീക്ഷവുമുണ്ടാവാം, ചിലയിടത്ത് മൂടൽമഞ്ഞിന് സാധ്യത

ദുബായ്: യുഎഇയിൽ മഴ സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥ നേരിയതോ ഭാഗികമായി മേഘാവൃതമായതോ ചിലപ്പോൾ പൊടി നിറഞ്ഞതോ ആയിരിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഉച്ചയോടെ രാജ്യത്തെ തെക്ക്, കിഴക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് രാത്രിയിലും വ്യാഴാഴ്‌ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇന്നത്തെ ദിവസം ഈർപ്പം 85 ശതമാനം വരെ ഉയരാനിടയുണ്ട്.

uaeweathertodaysept04

യുഎഇയിൽ നേരിയതോ മിതമായ തോതിലോ ഉള്ള കാറ്റ് വീശും. പകൽ സമയത്ത് പൊടി അടിച്ചു വീശാൻ ഇത് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിലോ മിതമായതോ ഒമാൻ കടലിൽ നേരിയ തോതിലോ മാത്രം പ്രക്ഷുബ്‌ധമാകും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില ആന്തരിക മേഖലയിൽ 25 ഡിഗ്രി സെൽഷ്യസും വരെ ആവാമെന്നും ചിലപ്പോൾ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, അറബിക്കടലിൽ ആഞ്ഞടിച്ച 'അസ്‌ന' ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിച്ചിട്ടില്ലെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) ഇന്നലെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയ സംയുക്ത സംഘം ഇത് അവസാനിച്ചതായി അറിയിക്കുകയും ചെയ്‌തിരുന്നു.

അറബിക്കടലിൽ വലിയ രീതിയിൽ ആഞ്ഞു വീശിയ ഈ ഉഷ്‌ണമേഖലാ കൊടുങ്കാറ്റ് അധികൃതർ നേരത്തെ നിരീക്ഷിച്ചിരുന്നു. എങ്കിലും ഇത് രാജ്യത്തെ നേരിട്ട് ബാധിക്കാൻ ഇടയില്ലെന്ന് തന്നെയായിരുന്നു വിദഗ്‌ധർ മുൻപ് അറിയിച്ചത്. അതിനെ ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ വിഭാഗം പങ്കുവച്ചത്.

അതിനിടെ യുഎഇയിൽ വേനൽക്കാലത്തിന് വൈകാതെ അവസാനമാവും എന്നാണ് പ്രതീക്ഷ. സെപ്റ്റംബർ ഇതിലെ അവസാന മാസമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. നിലവിൽ രാത്രിയിൽ താപനില ക്രമേണ കുറയുന്ന രീതിയിലേക്ക് പതിയെ തിരിയും. സെപ്റ്റംബർ രണ്ടാം പകുതിയിൽ താപനിലയിൽ കാര്യമായ ഇടിവുണ്ടാകും എന്നാണ് കരുതുന്നത്.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, സെപ്റ്റംബർ മാസത്തിൽ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ യുഎഇ നിവാസികൾക്ക് ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായേക്കാവുന്ന മഴ മേഘങ്ങളുടെ രൂപീകരണത്തിന്റെ ഫലമായിട്ടായിരിക്കും ഈ മാസം മഴ പെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+