യുഎഇയില്‍ ഇന്ന് മഴയുടെ തീവ്രത കുറഞ്ഞേക്കും, ചിലയിടങ്ങളില്‍ പെയ്യും; താപനില 48 ഡിഗ്രിയെത്തും
ദുബായ്: യുഎഇയില്‍ ഇന്നും മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. അതേസമയം മഴയുടെ തീവ്രത കുറഞ്ഞേക്കാം. മലയോര മേഖലയില്‍ മഴ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മൂടിക്കെട്ടിയ നിലയിലായിരിക്കും അന്തരീക്ഷം. പക്ഷേ മഴ ഇടവിട്ട് മാത്രം പെയ്യും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ശക്തമായി പെയ്യാന്‍ സാധ്യതയില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ തീവ്രതയും കുറയും, പക്ഷേ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് ശക്തിയേറിയതായിരിക്കും. അബുദാബിയില്‍ താപനില 48 ഡിഗ്രി വരെ ഉയരാം. ദുബായില്‍ 41 ഡിഗ്രിയിലും താപനിലയെത്താമെന്ന് മുന്നറിയിപ്പുണ്ട്.

പശ്ചിമ മേഖലയില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. അന്തരീക്ഷം തണുപ്പേറിയതായിരിക്കും. ശനിയാഴ്ച്ച രാവിലെ വരെ മൂടല്‍മഞ്ഞ് ഉണ്ടായിരിക്കും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ സമുദ്രത്തിലും വേലിയേറ്റമുണ്ടാവാം. യുഎഇയില്‍ തന്നെ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.
ഒരു പ്രദേശത്ത് കടുത്ത ചൂടും മറ്റൊരിടത്ത് കനത്ത മഴയുമാണ് അനുഭവപ്പെട്ടത്. അല്‍ഐനിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം ശക്തമായ മഴയുണ്ടായത്. യുഎഇയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നു. അല്‍ ഐനില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമായിരുന്നു.
ഇന്ത്യന്‍ കാലവര്‍ഷമാണ് അല്‍ ഐനിലെ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകനായ ഡോ ഹബീഹ് അഹമ്മദ് വെളിപ്പെടുത്തിയത്. തെക്കന്‍-കിഴക്കന്‍ മേഖലയില്‍ നിന്ന് കാലവര്‍ഷത്തെ യുഎഇയിലേക്ക് കൊണ്ടുവന്നത് ഇവയാണ്. തെക്കന്‍ കാറ്റന്‍ അറബികടലില്‍ നിന്നും ഒമാന്‍ കടലില്‍ നിന്നും വീശുന്നതും ഇതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് യുഎഇയുടെ കിഴക്കന്‍ മേഖലയില്‍ ഈര്‍പ്പമേറിയ അന്തരീക്ഷത്തിന് കാരണമാകുന്നത്. പകല്‍ സമയങ്ങളിലെ കടുത്ത ചൂട് ന്യൂനമര്‍ദത്തിനും കാരണമാകാം. അതിലൂടെ ഒറ്റപ്പെട്ട മഴയ്ക്കും മണല്‍കാറ്റിനും വഴിയൊരുക്കാം. ഇതും മഴയ്ക്ക് കാരണമായിട്ടുണ്ടെന്ന് ഹബീബ് അഹമ്മദ് പറഞ്ഞു.
അല്‍ ഐനിലെ അല്‍ ദഫ്ര മേഖലയിലെ അല്‍ വിഖാന്‍, ഉം അസിമൂള്‍ പ്രദേശങ്ങളിലാണ് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ച്ച താപനില പക്ഷേ അല്‍ ഐനില്‍ അടക്കം ഉയര്‍ന്നിട്ടുണ്ട്. മഴയ്ക്ക് നേരിയ സാധ്യതയാണ് ഉള്ളത്.
വളരെ കുറച്ച് നേരം മാത്രമേ മഴ പെയ്യാന്‍ സാധ്യതയുള്ളൂ. അതേസമയം വാരാന്ത്യത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് അടക്കം യുഎഇയില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications